സ്വന്തം ലേഖകൻ: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ സമ്പൂര്‍ണ ഇളവുനല്‍കി കര്‍ണാടക. പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണം, യാത്രാനിയന്ത്രണം ഉള്‍പ്പെടെയാണ് പിന്‍വലിച്ചത്. എന്നാല്‍, മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും തുടരണം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഉത്തരവിന്റെ കാലാവധി ഫെബ്രുവരി 28ന് അവസാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ പുതിയ ഉത്തരവുകളൊന്നും പുറത്തിറക്കേണ്ടെന്ന തീരുമാനത്തിലാണ് …
സ്വന്തം ലേഖകൻ: ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൻ്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ ഇറ്റലിയിൽ നിന്നിതാ മറ്റൊരു വമ്പൻ ഓഫർ. മധ്യ ഇറ്റലിയിലെ തലസ്ഥാനമായ റോം ഉൾപ്പെടുന്ന ലാസിയോ മേഖലയാണ് ദമ്പതികൾക്ക് ആകർഷകമായ ഓഫർ നൽകുന്നത്. ദമ്പതികൾ ഈ പ്രദേശത്ത് വിവാഹിതരായാൽ അവരുടെ വിവാഹത്തിന് ചെലവഴിക്കാൻ 2,000 യൂറോ (1.68 ലക്ഷം രൂപ) പാരിതോഷികം നൽകുമെന്നാണ് വാഗ്ദാനം. “Nel Lazio …
സ്വന്തം ലേഖകൻ: സൗദിയിൽ പരിഷ്കരിച്ച ഗാർഹിക തൊഴിൽ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. വാരാന്ത്യ–വാർഷിക അവധി, രോഗാവധി, സേവനാന്ത ആനുകൂല്യം തുടങ്ങി വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട സമസ്ത മേഖലകളും പ്രതിപാദിക്കുന്ന നിയമത്തിൽ തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്നുണ്ട്. ജോലിയുടെ സ്വഭാവം, വേതനം, പ്രൊബേഷൻ, കരാർ കാലാവധി, പുതുക്കൽ, ഓവർടൈം തുടങ്ങിയ …
സ്വന്തം ലേഖകൻ: സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ കാന്‍സല്‍ ചെയ്യാനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കിയതായി വാണിജ്യമന്ത്രാലയം അറിയിച്ചു. ഇതിനായി ഓഫീസുകള്‍ കയറിയിറങ്ങാതെ സ്ഥാപന ഉടമകള്‍ക്ക് ഓണ്‍ലൈനായി തന്നെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള സൗകര്യമാണ് മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്. വ്യവസ്ഥ പ്രാബല്യത്തില്‍ വന്നതായും മന്ത്രാലയം അറിയിച്ചു. നേരത്തെ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശേഷമേ വാണിജ്യ സ്ഥാപനങ്ങളുടെയും കമ്പനിയുടെ കീഴിലുള്ള …
സ്വന്തം ലേഖകൻ: വീസ, റസിഡന്റ് പെർമിറ്റ് ചട്ട ലംഘനം പരിഹരിച്ച് നിയമ വിധേയമാകാൻ ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്ക് അനുവദിച്ച ഇളവ് കാലാവധി അവസാനിക്കാൻ ഇനി 28 ദിനങ്ങൾ മാത്രം. 2021 ഒക്‌ടോബർ 10ന് ആരംഭിച്ച ഇളവ് മാർച്ച് 31ന് അവസാനിക്കും. ലംഘകർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള യാത്രാ തടസ്സങ്ങളും മറ്റും ഉണ്ടെങ്കിൽ അവ പരിഹരിച്ച് സ്വദേശത്തേക്ക് മടങ്ങണമെങ്കിൽ …
സ്വന്തം ലേഖകൻ: ഖത്തറില്‍ അധികൃതരുടെ അനുവാദമില്ലാതെ വാഹനങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വാഹനത്തില്‍ ഈ രീതിയില്‍ വരുത്തുന്ന ഏത് മാറ്റവും 1500 റിയാല്‍ വരെ പിഴ ചുമത്തപ്പെടാവുന്ന കുറ്റകൃത്യമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനത്തിന്റെ ഔദ്യോഗിക നിറത്തിലോ രൂപത്തിലോ മാറ്റങ്ങള്‍ വരുത്തുക, നമ്പര്‍ പ്ലേറ്റിന്റെ ഔദ്യോഗിക …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. സ്‌കൂളുകള്‍ പുനഃരാരംഭിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും 16 വയസ്സിനും മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കുവൈത്തില്‍ ഞായറാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാലാണ് പുതിയ തീരുമാനം. ഈ തീരുമാനം റദ്ദാക്കാന്‍ ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നില്ലെങ്കില്‍ സ്‌കൂളുകളില്‍ …
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഒമാൻ. റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ കുറഞ്ഞതിനാൽ ആണ് ഒമാൻ ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് എത്തിയത്. മാർച്ച് ഒന്നു മുതൽ തുറസ്സായ സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന സുപ്രീംകമ്മിറ്റി അറിയിച്ചു. ഒമാൻ മാത്രമല്ല മാസ്ക് ഒഴിവാക്കാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ദുബായ്, …
സ്വന്തം ലേഖകൻ: ഖത്തറിന്റെ കോവിഡ് അപകട നിർണയ ആപ്പ് ആയ ഇഹ്‌തെറാസിൽ ഗോൾഡ് ഫ്രെയിം, ഗ്രീൻ ഹെൽത്ത് സ്റ്റാറ്റസുകൾ വിശദീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. നിലവിൽ കോവിഡ് ബാധിതർ അല്ലാത്തവരെയും ക്വാറന്റീനിൽ അല്ലാത്തവരെയും സൂചിപ്പിക്കുന്നതാണ് പച്ച നിറം. വാക്‌സീൻ രണ്ടു ഡോസും പൂർത്തിയാക്കിയ, രണ്ടാമത്തെ ഡോസെടുത്ത് 9 മാസത്തിൽ കൂടുതൽ ആകാത്തവർക്ക് മാത്രമാണ് ഇഹ്‌തെറാസിലെ ഹെൽത്ത് പ്രൊഫൈൽ …
സ്വന്തം ലേഖകൻ: നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് നിയമപരമായി രാജ്യത്ത് തുടരുന്നതിനോ നിയമ നടപടികള്‍ ഒഴിവാക്കി രാജ്യം വിടുന്നതിനോ സൗകര്യമൊരുക്കുന്ന പൊതുമാപ്പ് കാലാവധി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെ, ഇതിനകം 28,500ഓളം അപേക്ഷകള്‍ ലഭിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷ നല്‍കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം അത് നല്‍കുകയും ഈ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് മന്ത്രാലയം …