1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ ഡിജിറ്റൽ സിവിൽ ഐഡിയുടെ പേരിൽ വ്യാജ സന്ദേശം; ജാഗ്രതാ മുന്നറിയിപ്പ്
കുവൈത്തിൽ ഡിജിറ്റൽ സിവിൽ ഐഡിയുടെ പേരിൽ വ്യാജ സന്ദേശം; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കുവൈത്തിൽ ഡിജിറ്റൽ സിവിൽ ഐഡിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പതിവാകുന്നുവെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി രംഗത്തുവന്നു. മൊബൈൽ ആപ്പിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു. സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐഡി ആപ്പിന്റെ പേരിലാണ് വ്യാജ …
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി; ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യവുമായി കേരളം
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി; ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യവുമായി കേരളം
സ്വന്തം ലേഖകൻ: യുദ്ധം രൂക്ഷമായ യുക്രൈന്‍റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ഡല്‍ഹിയിലും …
സൗദിയിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; ഹൗസ്​ ഡ്രൈവർമാർക്കും വീട്ടു ജോലിക്കാർക്കും അവധി
സൗദിയിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; ഹൗസ്​ ഡ്രൈവർമാർക്കും വീട്ടു ജോലിക്കാർക്കും അവധി
സ്വന്തം ലേഖകൻ: സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം, അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച പുതിയ ഗാർഹികതൊഴിൽ നിയമം ഉടൻ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച്ച്​ ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് ആഴ്ചയിലുള്ള അവധി, വാർഷിക അവധി, മെഡിക്കൽ അവധി, സേവനാനന്തര ആനുകൂല്യങ്ങൾ തുടങ്ങിയവ …
ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്നു മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ട
ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്നു മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ട
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം ഗണ്യമായ തോതില്‍ കുറഞ്ഞുവന്ന സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ സുപ്രിം കമ്മിറ്റി. പൂര്‍ണമായും വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഇന്ന് മാര്‍ച്ച് ഒന്നു മുതല്‍ യാത്രയ്ക്കു മുമ്പുള്ള ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ല. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്കു മുമ്പായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന …
യുദ്ധഭൂമിയിൽ സൈറയെ കൈവിടാതെ ആര്യ; വളർത്തു നായയുമായി മലയാളി പെൺകുട്ടി നാട്ടിലേക്ക്
യുദ്ധഭൂമിയിൽ സൈറയെ കൈവിടാതെ ആര്യ; വളർത്തു നായയുമായി മലയാളി പെൺകുട്ടി നാട്ടിലേക്ക്
സ്വന്തം ലേഖകൻ: യുദ്ധത്തിന്റെ ഭീതിക്കിടയിൽ സഹജീവി സ്നേഹത്തിന്റെ മാതൃകയായി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനി ആര്യ ആൾഡ്രിൻ. യുക്രൈയ്നിൽ നിന്ന് ആര്യ എത്തുന്നത് തന്റെ പ്രിയപ്പെട്ട വളർത്തുനായ സേറയ്ക്കൊപ്പമാണ്. ബങ്കറിൽ നിന്ന് സുരക്ഷിതയിടത്തേക്ക് കിലോമീറ്ററുകൾ നടന്നു പോകേണ്ടിവന്നെങ്കിലും സേറയെ ഉപേക്ഷിക്കാൻ ആര്യ തയാറായില്ല. സേറയെ എടുത്ത് നടക്കുന്നതിന് വേണ്ടി വസ്ത്രവും ഭക്ഷണവും വരെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ആര്യ …
റഷ്യക്കെതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈയ്ൻ; വിസയില്ലാതെ വരാം
റഷ്യക്കെതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈയ്ൻ; വിസയില്ലാതെ വരാം
സ്വന്തം ലേഖകൻ: റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ താൽപര്യമുള്ള വിദേശികൾക്ക് അവസരമൊരുക്കി യുക്രൈയ്ൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യ​ത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രൈയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈയ്ന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈയ്ൻ അറിയിച്ചു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രൈയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ഒപ്പുവെച്ചു. ചൊവ്വഴ്ച …
സെലെൻസ്കി ഹീറോയാകുമ്പോൾ പുടിൻ വില്ലനാകുന്നു; യുക്രൈനിൽ കണക്കു പിഴച്ച് റഷ്യ
സെലെൻസ്കി ഹീറോയാകുമ്പോൾ പുടിൻ വില്ലനാകുന്നു; യുക്രൈനിൽ കണക്കു പിഴച്ച് റഷ്യ
സ്വന്തം ലേഖകൻ: യുക്രൈയ്നിനു നേരെയുള്ള സേനാനടപടി 5 ദിവസം പിന്നിടുമ്പോൾ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ റഷ്യയ്ക്കു സാധിച്ചില്ലെന്നു വിലയിരുത്തൽ. മിന്നൽ വേഗത്തിൽ യുക്രൈയ്ൻ പിടിച്ചെടുക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടൽ പാളിയതോടെ, വ്ലാഡിമിർ പുട്ടിന്റെ സേനയെ പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസം യുക്രൈയ്ൻ ജനതയ്ക്കിടയിലും വളരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ചങ്കൂറ്റമാണ് നാടിനു വേണ്ടി ആയുധമെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. വരും ദിവസങ്ങളിൽ സേനയുടെ സർവകരുത്തും …
സൗദിയിൽ ജീവനക്കാര്‍ക്ക് ബാങ്ക്‌ വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങൾ ബിനാമി ബിസിനസ് പരിധിയില്‍
സൗദിയിൽ ജീവനക്കാര്‍ക്ക് ബാങ്ക്‌ വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങൾ ബിനാമി ബിസിനസ് പരിധിയില്‍
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് വേതനം എങ്ങനെ നല്‍കണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി സൗദി മുനിസിപ്പല്‍ മന്ത്രാലയം. തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും ബാങ്ക് വഴി തന്നെ വേതനം നല്‍കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് പണം നേരിട്ട് നല്‍കിയാല്‍ നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ വേതനം നല്‍കിയാല്‍ ബെനാമി ബിസിനസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. എല്ലാ ജീവനക്കാര്‍ക്കും ബാങ്ക് വഴി മാത്രമാണ് വേതനം നല്‍കേണ്ടതെന്നും …
ഖത്തറില്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ പ്രാബല്യത്തിൽ
ഖത്തറില്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച യാത്രാ മാനദണ്ഡങ്ങളിലെ ഇളവുകള്‍ ഇന്ന് ഫെബ്രുവരി 28 തിങ്കളാഴ്ച വൈകിട്ട് ഏഴു മണി മുതല്‍ നിലവില്‍ വരും. ഇന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പൂര്‍ണമായും വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈനും യാത്രയ്ക്കു മുമ്പുള്ള പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് …
ഖത്തറില്‍ വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് ഇനി ഏകജാലക സംവിധാനം
ഖത്തറില്‍ വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് ഇനി ഏകജാലക സംവിധാനം
സ്വന്തം ലേഖകൻ: ഖത്തറില്‍ പുതിയ കമ്പനികള്‍ ആരംഭിക്കുന്ന സംരംഭകര്‍ക്ക് നടപടിക്രമങ്ങള്‍ ലളിതമാക്കി ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രാലയം. പുതിയ വ്യാപാര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഇതിനായി www.sw.gov.qa എന്ന വെബ്‌സൈറ്റിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ്, ആഭ്യന്തര മന്ത്രാലയത്തിന്‍റെ യൂണിഫൈഡ് …