സ്വന്തം ലേഖകൻ: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. രാവിലെ തൃപ്പൂണിത്തറ ഫ്ലാറ്റിലും എട്ട് മുതൽ 11.30 വരെ ലായം കൂത്തമ്പലത്തിലും പൊതുദർശനത്തിന് വെച്ച ഭൗതികശരീരം തൃശൂരിലെത്തിച്ചു. തൃശൂരിൽ സംഗീത നാടക അക്കാദമി ഹാളിലാണ് പൊതുദർശനം. വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ്മ’ എന്ന വീട്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് വീട്ടുവളപ്പിൽ ഔദ്യോഗിക …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക താമസ ഇടങ്ങള്‍ ഒരുക്കാന്‍ തീരുമാനം. പ്രവാസി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി പ്രത്യേക ലേബര്‍ സിറ്റികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. കുവൈത്ത് മുനിസിപ്പാലിറ്റിക്കാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒന്നുകില്‍ അനുയോജ്യമായ സ്ഥലത്ത് ലേബര്‍ സിറ്റികള്‍ നിര്‍മിക്കുന്നതിനോ അല്ലെങ്കില്‍ അവര്‍ക്ക് ആവശ്യമായ അത്ര എണ്ണം വീടുകള്‍ …
സ്വന്തം ലേഖകൻ: പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാന്‍ പ്രസിഡന്റ് ഖത്തറിലെത്തി. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റയീസിയെ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേരിട്ടു ചെന്നാണ് സ്വീകരിച്ചത്. ഇറാന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഇബ്രാഹിം റയീസി ഗള്‍ഫ് രാജ്യത്തേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. സാമ്പത്തികം, …
സ്വന്തം ലേഖകൻ: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ദേശീയദിന അവധി കഴിഞ്ഞാൽ 1000 അധ്യാപകരെ തദ്ദേശീയമായി റിക്രൂട്ട് ചെയ്യും. മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി യാകൂബ് അറിയിച്ചതാണിത്. 11 വിഷയങ്ങളിലേക്കാണ് അധ്യാപക നിയമനം. റിക്രൂട്ട്മെൻറ് അറിയിപ്പ് ദേശീയ ദിന അവധി കഴിഞ്ഞാൽ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുവിൽ എല്ലാ വർഷവും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ …
സ്വന്തം ലേഖകൻ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തിനുശേഷം നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ തന്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ബഗാൻ താരം സന്ദേശ് ജിങ്കാൻ രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ തന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവ് ഒരിക്കൽക്കൂടി ഏറ്റുപറഞ്ഞ ജിങ്കാൻ, തന്റെ തെറ്റിന് കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്ടര്‍ ജനറല്‍ …
സ്വന്തം ലേഖകൻ: ഖത്തറില്‍ വിദേശത്ത് നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടികളുമായി തൊഴില്‍ മന്ത്രാലയം. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നിയമനടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം ഈയിടെ പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. പ്രൊബേഷന്‍ കാലയളവ് ഒമ്പത് മാസമാക്കി നീട്ടുന്നത്, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും മാന്‍പവര്‍ ഏജന്‍സികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, റിക്രൂട്ട്‌മെന്റ് ചാര്‍ജ് കുറയ്ക്കുക, …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വീട്ടുജോലിക്കാരെ എത്തിച്ച് കൊടുക്കുന്ന വ്യാജ റിക്രൂട്ടിങ് ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഇത്തരം വലയിൽ അകപ്പെട്ട വ്യക്തി നടത്തിയ വെളിപ്പെടുത്തൽ ആണ് പുറത്തുവന്നിരിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഓഫീസ് സംവിധാനമോ രജിസ്ട്രേഷനോ ഇല്ലാതെ രാജ്യത്ത് പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള വ്യാജ ഏജൻസികൾ നിരവധി പ്രവർത്തിക്കുന്നുണ്ടെന്ന് കെണിയിൽ അകപ്പെട്ട വ്യക്തി പറഞ്ഞതായാണ് …
സ്വന്തം ലേഖകൻ: 15 വര്‍ഷത്തിനിടെ കുവൈത്തില്‍ ശമ്പള വര്‍ധനവ് 600 ശതമാനമായതായി അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും പുതിയ ബജറ്റില്‍ ശമ്പളത്തിനായി കുവൈത്ത് 12.6 ബില്യണ്‍ ദിനാര്‍ അനുവദിച്ചു. 2005 ല്‍ കുവൈത്ത് ബജറ്റിന്റെ 1.8 ബില്യണ്‍ കുവൈത്ത് ദിനാര്‍ ശമ്പളത്തിനായി നീക്കിവെച്ചു. 15 വര്‍ഷത്തിനുള്ളില്‍ ശമ്പളം 600 % വര്‍ധിച്ചതെന്ന് കുവൈത്തിലെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് വരുത്തിയതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് ടിക്കറ്റ് ബുക്കിങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കും യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കിയതോടെ വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ വലിയ വര്‍ധനവുണ്ടായതായി പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപെട്ടു. വാക്സിനേഷന്‍ എടുക്കാത്ത എല്ലാവര്‍ക്കും യാത്ര ചെയ്യാമെന്ന കാബിനറ്റിന്റെ പുതിയ തീരുമാനത്തോടെയാണ് …