സ്വന്തം ലേഖകൻ: രാജ്യത്ത് ആർട്ടിക്ക്ൾ 18 (സ്വകാര്യ മേഖല) വിസയുള്ള പ്രവാസികളെ കമ്പനികളിൽ പങ്കാളികളാക്കുന്നതിൽനിന്ന് വിലക്കാനുള്ള തീരുമാനം നിലവിലുള്ളവരെ ബാധിക്കില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. എന്നാൽ പങ്കാളിത്തത്തിൽ നിലവിൽ വർധനവോ കുറവോ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ ആർട്ടിക്ക്ൾ 18 ലായിരിക്കെ കഴിയില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. മാൻപവർ അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദേശം വാണിജ്യ വ്യവസായ …
സ്വന്തം ലേഖകൻ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി …
സ്വന്തം ലേഖകൻ: ഡോളറുമായുള്ള വിനിമയനിരക്കിൽ ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്നനിലയിൽ എത്തിയതോടെ ഗൾഫ് കറൻസികൾക്ക് നേട്ടം. വ്യാഴാഴ്ച യു.എ.ഇ. ദിർഹം രൂപയ്ക്കെതിരേ 22.85 എന്ന ഉയർന്നനിലയിലെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഏകദേശം ഇതേനിരക്കിലാണ് മുന്നേറ്റം. ചരിത്രത്തിലെത്തന്നെ മികച്ചനിരക്കാണിത്. 22.70 മുതൽ 22.75 രൂപവരെയാണ് വ്യാഴാഴ്ച വിവിധ മണി എക്സ്‌ചേഞ്ച് സ്ഥാപനങ്ങൾ ഒരുദിർഹത്തിന് നൽകിയ നിരക്ക്. ഓൺലൈൻ വഴിയുള്ള …
സ്വന്തം ലേഖകൻ: പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്താന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിമ്പിപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ …
സ്വന്തം ലേഖകൻ: ചെക്ക് നൽകിയ വ്യക്തിയുടെ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ അക്കൗണ്ടിൽ ഉള്ള ബാലൻസ് സ്വീകരിക്കാൻ അനുവാദം നൽകുന്ന പുതിയ നിയമം നടപ്പാക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നടപടികൾ കൊണ്ടുവരുന്നു. സാധാരണ ഗതിയിൽ ബാങ്കിൽ അയക്കുന്ന ചെക്കുകൾ മടങ്ങാതിരിക്കണമെങ്കിൽ ചെക്കിൽ രേഖപ്പെടുത്തിയ മുഴുവൻ തുകയും അക്കൗണ്ടിൽ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ചെക്കുകൾ മടങ്ങുകയും അത് …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തും. ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. …
സ്വന്തം ലേഖകൻ: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിടാൻ നിർബന്ധിതയായതിനെ തുടർന്നുണ്ടായ കലാപം കണക്കിലെടുത്തു ബംഗ്ലാദേശിലെ എല്ലാ ഇന്ത്യൻ വീസാ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ തീരുമാനം. അസ്ഥിരമായ സാഹചര്യം കാരണം ബംഗ്ലാദേശിലെ എല്ലാ ഇന്ത്യൻ വീസാ അപ്ലിക്കേഷൻ സെന്ററുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന സന്ദേശമാണ് നിലവിൽ ഇന്ത്യൻ …
സ്വന്തം ലേഖകൻ: ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് ഗുസ്തിയിൽ 50 കി.ഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അവർ അയോഗ്യയാക്കപ്പെട്ടിരുന്നു. ‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, …
സ്വന്തം ലേഖകൻ: യുപിഐ പേയ്‌മെന്റുകള്‍ക്ക് ഒരാള്‍ക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും അനുവാദത്തോടെ ഉപയോഗിക്കാനുള്ള സൗകര്യം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് ഇടപാടിന് ഉപയോഗിക്കാനായിരുന്നത്. സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്കും മറ്റൊരാളുടെ ബാങ്കില്‍നിന്ന് പണം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്‌മെന്റ് സൗകര്യമാണ് ആര്‍ബിഐ അവതരിപ്പിച്ചിരിക്കുന്നത്. ഒരാള്‍ക്ക് തന്റെ ബാങ്ക് അക്കൗണ്ടില്‍ …
സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപ റെക്കോഡ് തകർച്ചയിലെത്തി. ഇന്ന് കറൻസി വിപണിയിൽ ഡോളറിനെതിരെ 83 രൂപ 97 പൈസ വരെയെത്തി ഏറ്റവും മോശം പ്രകടനം കാഴ്ച വക്കുന്ന ഏഷ്യൻ കറൻസിയായി മാറുകയാണ് രൂപ. രൂപയുടെ മൂല്യം 84 കടക്കാതിരിക്കാൻ റിസർവ് ബാങ്ക് വലിയ ജാഗ്രതയിലാണ്. ഇറക്കുമതിക്കാർ കൂടുതൽ ഡോളർ ഡിമാൻഡ് ചെയ്തത് മൂല്യത്തകർച്ചയ്ക്ക് കാരണമായി. യെന്നും …