1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്താരാഷ്ട്ര വിമാന ഗതാഗതം ഉടന്‍ സാധാരണ നിലയിലാകുമെന്ന് റിപ്പോർട്ടുകൾ
അന്താരാഷ്ട്ര വിമാന ഗതാഗതം ഉടന്‍ സാധാരണ നിലയിലാകുമെന്ന് റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ: രാജ്യത്ത് വ്യോമഗതാഗതം ഉടന്‍ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്കും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടുകൂടിയോ പിന്‍വലിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.ബി.സി ടി.വി18 റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യയിലേക്കുളള ഏതാനും അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നിലവില്‍ …
ഇ​ന്നു മു​ത​ൽ ബഹ്റൈൻ ​ഗ്രീ​ൻ ലെ​വ​ലി​ൽ; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
ഇ​ന്നു മു​ത​ൽ ബഹ്റൈൻ ​ഗ്രീ​ൻ ലെ​വ​ലി​ൽ; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
സ്വന്തം ലേഖകൻ: ചൊ​വ്വാ​ഴ്ച മു​ത​ൽ രാ​ജ്യം ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ്​ വ്യാ​പ​നം വി​ല​യി​രു​ത്തി​യാ​ണ്​ ​ഫെ​ബ്രു​വ​രി 15 മു​ത​ൽ ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്​ മാ​റു​മെ​ന്ന്​ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​നും സ​ഹാ​യ​ത്തി​നും മ​ന്ത്രാ​ല​യം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഇ​തോ​ടൊ​പ്പം, മാ​സ്​​ക്​ ധ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും വ്യ​ക്​​തി​ത​ല​ത്തി​ൽ സൂ​ക്ഷ്​​മ​ത കൈ​ക്കൊ​ള്ള​ണ​മെ​ന്നും മന്ത്രാലയ …
കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ജനജീവിതം സാധാരണ നിലയിലേക്ക്
കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ജനജീവിതം സാധാരണ നിലയിലേക്ക്
സ്വന്തം ലേഖകൻ: കുവൈത്തിലെ ജീവിതം അതിവേഗം കൊവിഡിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് തിരികെ പോവുകയാണെന്ന സൂചന നല്‍കി മന്ത്രിസഭാ യോഗം. ഏതാണ്ട് എല്ലാ കൊവിഡ് നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ട് മന്ത്രി സഭാ യോഗം രംഗത്തെത്തി. കൊവിഡിന്റെ നാലാം തരംഗത്തെ വലിയ ബുദ്ധിമുട്ടുകളില്ലാതെ രാജ്യം വിജയകരമായി നേരിട്ടതായി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് …
മെഹ്‌മത് ഇൽകർ: എയർ ഇന്ത്യയെ നന്നാക്കാൻ ടാറ്റ കണ്ടെത്തിയത് തുർക്കി എയർലൈൻസിൻ്റെ രക്ഷകനെ
മെഹ്‌മത് ഇൽകർ: എയർ ഇന്ത്യയെ നന്നാക്കാൻ ടാറ്റ കണ്ടെത്തിയത് തുർക്കി എയർലൈൻസിൻ്റെ രക്ഷകനെ
സ്വന്തം ലേഖകൻ: കഴിഞ്ഞ മാസം കേന്ദ്ര സർക്കാരിൽ നിന്ന് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയെ നയിക്കാനായി എത്തുന്നത് തുർക്കിഷ് എയർലൈൻസ് മുൻ ചെയർമാൻ മെഹ്‌മത് ഇൽകർ എയ്‌സിയാണ്. എയർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി മെഹ്‌മത് ഇൽകർ എയ്‌സിയെ നിയമിച്ചതായി ടാറ്റ ഗ്രൂപ്പ് തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അറിയിച്ചത്. അടിമുടി മാറ്റങ്ങളോടെഎയർ ഇന്ത്യയെ അവതരിപ്പിക്കാനൊരുങ്ങുന്ന ടാറ്റ …
പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിൽ റൺവേ നീളം കുറക്കാനുള്ള നടപടി റദ്ദാക്കി
പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിൽ റൺവേ നീളം കുറക്കാനുള്ള നടപടി റദ്ദാക്കി
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനുള്ള നടപടി റദ്ദാക്കി. ഇതുസംബന്ധിച്ചുള്ള നിർദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന് കരിപ്പൂരിൽ ലഭിച്ചു. വ്യാപക പ്രതിഷേധങ്ങൾക്ക്‌ ഒടുവിലാണ് തീരുമാനം. റൺവേ 2860 മീറ്റർ ഉള്ളത് 2540 മീറ്റർ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വർധിപ്പിക്കാൻ …
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി; കേസില്‍ കക്ഷിചേരാന്‍ ആക്രമിക്കപ്പെട്ട നടി
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി; കേസില്‍ കക്ഷിചേരാന്‍ ആക്രമിക്കപ്പെട്ട നടി
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി. കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി. ഹര്‍ജി നല്‍കാന്‍ സമയം നല്‍കണമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ കക്ഷി ചേരാന്‍ അനുമതി നല്‍കണമെന്നാണ് അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. …
സൗദിയിൽ ബെനാമി ഇടപാടുകൾക്ക് മൂക്കുകയർ; നാട്ടിലേക്കുള്ള പണമൊഴുക്ക് കുറയും
സൗദിയിൽ ബെനാമി ഇടപാടുകൾക്ക് മൂക്കുകയർ; നാട്ടിലേക്കുള്ള പണമൊഴുക്ക് കുറയും
സ്വന്തം ലേഖകൻ: ബെനാമി കച്ചവടങ്ങൾ നിയമവിധേയമാക്കാൻ സൗദി അനുവദിച്ച സമയം ഫെബ്രുവരി 16ന് അവസാനിക്കും. അതിനുശേഷവും ബെനാമി കച്ചവടം തുടരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ്. അഞ്ചു വർഷം തടവും 50 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബെനാമി ബിസിനസ്. 2013ൽ ജിദ്ദ ഇക്കണോമിക് ഫോറത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ട് അനുസരിച്ച്, ബെനാമി …
സൗദിയിൽ പൊതുമേഖലാ ജീവനക്കാർ ര​ഹ​സ്യ​രേ​ഖ​ക​ളോ വി​വ​ര​ങ്ങ​ളോ കൈ​മാ​റു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റം
സൗദിയിൽ പൊതുമേഖലാ ജീവനക്കാർ ര​ഹ​സ്യ​രേ​ഖ​ക​ളോ വി​വ​ര​ങ്ങ​ളോ കൈ​മാ​റു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റം
സ്വന്തം ലേഖകൻ: സൗദിയിലെ പൊതുമേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരൻ രഹസ്യരേഖകളോ വിവരങ്ങളോ കൈമാറുന്നതും പ്രസിദ്ധപ്പെടുത്തുന്നതും വലിയ കുറ്റമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതു മേഖലയിൽ നിന്നും സേവനങ്ങൾ അവസാനിപ്പിച്ചാൽ അതുമായി ബന്ധപ്പെട്ട് വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. അറസ്റ്റ് ഉൾപ്പടെയുള്ള കുറ്റങ്ങൾക്ക് ഇത് കാരണമാകും. ഈ മേഖലയിൽ ഉള്ള രഹസ്യ വിവരങ്ങൾ കെെമാറുന്നതും …
ഒമാനിൽ മൊബൈൽ വാക്സിനേഷൻ ക്യാമ്പിന്​ തുടക്കം; ഈ മാസം 24 വരെ വാക്സിനെടുക്കാം
ഒമാനിൽ മൊബൈൽ വാക്സിനേഷൻ ക്യാമ്പിന്​ തുടക്കം; ഈ മാസം 24 വരെ വാക്സിനെടുക്കാം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ല്‍ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി ഫെ​ബ്രു​വ​രി 24 വ​രെ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​കും. ഞാ​യ​റാ​ഴ്ച സീ​ബ്​ വി​ലാ​യ​ത്തി​ലെ മാ​ൾ ഓ​ഫ്​ മ​സ്ക​ത്തി​ന്​ സ​മീ​പം ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി​പേ​ർ വാ​ക്സി​നെ​ടു​ക്കാ​നെ​ത്തി. ഉ​ച്ച​ക്ക്​ ര​ണ്ടു​മ​ണി​മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​മ​ണി​വ​രെ​യാ​യി​രു​ന്നു ഇ​വി​ടെ​നി​ന്ന്​ വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്ന​ത്. …
ബഹ്‌റൈനിലെ ആദ്യ ഗോൾഡൻ വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക്
ബഹ്‌റൈനിലെ ആദ്യ ഗോൾഡൻ വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക്
സ്വന്തം ലേഖകൻ: ബഹ്‌റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. ഇന്ന് ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ 001 നമ്പറിൽ എം എ യുസഫലിക്ക് നൽകാൻ തീരുമാനമായത്. ഈ ബഹുമതി ലഭിച്ചത് എന്റെ ജീവിതത്തിൽ …