സ്വന്തം ലേഖകൻ: ‘സ്‌നേക്‌സ് ഓണ്‍ എ പ്ലെയ്ന്‍’ എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം എയര്‍ ഏഷ്യ വിമാനത്തിലുണ്ടായത്. മലേഷ്യയിലെ ക്വലാലംപുരില്‍നിന്ന് തവൗവിലേക്കുള്ള വിമാനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച പാമ്പിനെ കണ്ടെത്തിയത്. വിമാനത്തിനുള്ളിലെ പാമ്പിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്തില്‍ മുകള്‍ഭാഗത്ത് ലഗ്ഗേജുകള്‍ വെക്കുന്നതിന് ഉള്ളിലായിരുന്നു പാമ്പ്. സുതാര്യമായ …
സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി ഒരു ഗള്‍ഫ് രാജ്യത്ത് ഇസ്രായേല്‍ സൈനിക കേന്ദ്രം ഒരുങ്ങുന്നു. ബഹ്റൈനിലാണ് ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കേന്ദ്രം ഒരുക്കുന്നത്. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് രാജ്യത്ത് ഒരു മുതിര്‍ന്ന ഇസ്രായേലി നാവിക ഉദ്യോഗസ്ഥന് താവളമൊരുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര സൈനിക സഖ്യത്തിന്റെ ഭാഗമായാണ് മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ രാജ്യത്ത് നിയമിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. …
സ്വന്തം ലേഖകൻ: 2021 നവംബർ 24ന് മുൻപ് ഇഷ്യൂ ചെയ്ത കമേഴ്സ്യൽ വിസിറ്റ് വീസയുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) അറിയിച്ചു. കോവിഡ് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കുവൈത്തിലെത്തിയാൽ ഇവർക്ക് തൊഴിൽ വീസയിലേക്കു മാറാനും അനുമതി നൽകിയിട്ടുണ്ടെന്ന് ജനറൽ അഹ്മദ് …
സ്വന്തം ലേഖകൻ: രാജ്യത്തിനു പുറത്ത് തുടുര്‍ച്ചയായി 6 മാസം താമസിക്കുന്നവരുടെ ഇക്കാമ അഥവാ താമസരേഖ റദ്ധാക്കന്‍ നീക്കം. പുതിയ സാഹചര്യത്തില്‍ കുവൈത്തിനു പുറത്ത് ആറു മാസത്തില്‍ അധികം കാലം കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്ന നിയമം പുനസ്ഥാപിക്കാനാണു ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രത്യേക പരിഗണന നല്‍കി ഈ നിയമം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസ്. ഫെബ്രുവരി 21 മുതൽ ക്ലാസുകൾ പൂർണതോതിൽ തുറക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം. അന്ന് മുതൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ചവരെ …
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതോടെ പണമിടപാട് സ്ഥാപനങ്ങളിൽ തിരക്കേറി. വളരെ പെട്ടെന്നാണു കഴിഞ്ഞദിവസം ദിർഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു 20.60 വരെയായത്. പണമിടപാട് സ്ഥാപനങ്ങൾ ഇന്നലെ പരമാവധി ഒരു ദിർഹത്തിനു 20.45 രൂപ വരെ നൽകി. ഓഹരി വിപണിയുടെ ഇടിവ്, അസംസ്കൃത എണ്ണയുടെ വിലക്കയറ്റം, വിദേശ നിക്ഷേപകരുടെ …
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച മുതൽ ബഹ്റൈൻ കോവിഡ്-19 നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ഗ്രീൻ അലർട്ട് ലെവലിലേക്ക് മാറുകയും ചെയ്യും. എല്ലാ ഇൻഡോർ സൗകര്യങ്ങളും നൂറുശതമാനം ശേഷിയിലേക്ക് മടങ്ങും. കൂടാതെ ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റാറന്റുകൾ, കഫേകൾ, സർക്കാർ കേന്ദ്രങ്ങൾ, ജിമ്മുകൾ, സിനിമശാലകൾ, സലൂണുകൾ എന്നിവയിൽ പ്രവേശിക്കുന്നതിന് സ്വദേശികൾക്കും വിദേശികൾക്കും ഇനി ബി അവെയ്ർ ആപ്പിൽ ഗ്രീൻ ഷീൽഡ് …
സ്വന്തം ലേഖകൻ: കൊമേഴ്ഷ്യല്‍ വിസിറ്റ് വിസയില്‍ കുവൈത്തിലെത്തിയ പ്രവാസികള്‍ക്ക് അത് വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റുന്നതിന് അനുവദിച്ച അവസാന തീയതി നീട്ടി. വിസിറ്റ് വിസയില്‍ എത്തിയ ശേഷം കുവൈത്തില്‍ തന്നെ കഴിയുന്നവര്‍ക്കാണ് ഈ സൗകര്യമുള്ളത്. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസ സര്‍ക്കുലര്‍ ഇറക്കിയതായി അല്‍ റായ് പത്രം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് – കുടുംബ സന്ദര്‍ശക വിസകള്‍ ഉടന്‍ ആരംഭിക്കും. ഇത് സംബന്ധിച്ചു കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ചര്‍ച്ചകള്‍ നടത്തി വരുന്നു. മാര്‍ച്ച് ആദ്യത്തോടെ രാജ്യത്ത് വിനോദസഞ്ചാര, കുടുംബ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്നു ഉന്നതതല വക്താവ് അറിയിച്ചു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും …
സ്വന്തം ലേഖകൻ: സ്വിറ്റ്‌സർലൻഡിൽ പുതുതായി തുടങ്ങുന്ന ജയിലിലിലേക്ക് ജയിൽ പുള്ളികളെ ആവശ്യമുണ്ട്. ശിക്ഷിക്കാനല്ല. ജയിലിന്റെ പോരായ്മകൾ മനസിലാക്കാനാണ്. അതും നാല് ദിവസത്തേക്ക് മാത്രം. കൂലിയില്ല. പകരം കുശാലായ ഭക്ഷണവും ഫ്രീ ഇന്റർനെറ്റുമാണ് അധികൃതർ ഓഫർ ചെയ്യുന്നത്. സ്വിറ്റ്‌സർലൻഡിലെ സൂറച്ചിൽ തുടങ്ങുന്ന ജയിലിന്റെ വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വാർത്ത വന്നതിനു ശേഷം നിരവധിപേരാണ് സന്നദ്ധത അറിയിച്ച് മുന്നോട്ട് …