സ്വന്തം ലേഖകൻ: മഹാമാരി പടർന്നതിനു പിന്നാലെ സാമൂഹിക അകലവും മാസ്കുമൊക്കെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. കൊറോണയെ പ്രതിരോധിക്കാൻ കരുതലോടെ മാസ്ക് ഉപയോഗിക്കേണ്ടതിനെക്കുറിച്ച് ബോധവത്കരണങ്ങളും ഉണ്ടാവാറുണ്ട്. സാധാരണയായ ഭക്ഷണം കഴിക്കുമ്പോഴാണ് പലരും മാസ്ക് ഊരിവെക്കാറുള്ളത്. എന്നാൽ ഇനി അതിനുപോലും മാസ്ക് ഊരിവെക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ഒരു കൊറിയൻ കമ്പനി. ഭക്ഷണം കഴിക്കും മുമ്പ് മൂക്കിന് മുകളിലേക്ക് നീക്കിവെക്കും …
സ്വന്തം ലേഖകൻ: ഖത്തറിലെ കര്‍ശനമായ കോവിഡ് നിയന്ത്രണ നടപടികളും പൊതുജന ബോധവത്കരണവും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ വരുതിയിലാക്കാന്‍ സഹായിച്ചതായി അധികൃതര്‍. ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ കോവിഡ് വ്യാപനത്തിന്റെ സാധ്യത പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളിലാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) അണുബാധ നിയന്ത്രണ വകുപ്പ് കൈക്കൊണ്ടത്. …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ചു ഇന്ത്യന്‍ എംബസിയും കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയും തമ്മില്‍ ചര്‍ച്ച ചെയ്തു. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസയും ഇതു സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി. കുവൈത്തിന് ആവശ്യം സാങ്കേതിക വിദഗ്ധരെയാണ്, …
സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനം കാരണം വിമാനം ഇറക്കുന്നതിനുള്ള പ്രയാസത്തിന് അറുതിവരുത്താൻ ഗഗൻ സംവിധാനം ഏർപ്പെടുത്തുകയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. ഉപഗ്രഹ സഹായത്തോടെ വിമാനങ്ങൾ ഇറക്കാൻ ഉള്ള പരീക്ഷണ പറക്കൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി പൂർത്തിയാക്കി. ഇതോടെ ഇന്ത്യയിൽ ഗഗൻ പരീക്ഷണപ്പറക്കൽ നടത്തിയ ആദ്യത്തെ വിമാനത്താവളവുമായി കണ്ണൂർ വിമാനത്താവളം മാറി. ജിപിഎസ് എയ്ഡഡ് ജിയോ …
സ്വന്തം ലേഖകൻ: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷക്കും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സുരക്ഷക്കുമായി മാര്‍ഗ …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അക്രമണത്തിന് ഇരയായ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി. കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മനുഷ്യാവകാശ …
സ്വന്തം ലേഖകൻ: റെസിഡന്‍സ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ഖത്തറില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി നിയമ നടപടികളില്ലാതെ നാട്ടിലേക്ക് തിരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അതിനായുള്ള ട്രാവല്‍ പെര്‍മിറ്റ് ലഭിച്ചുകഴിഞ്ഞ ശേഷം 10 ദിവസം മാത്രമേ രാജ്യത്ത് തങ്ങാന്‍ പാടുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ 10 ദിവസത്തിനിടയില്‍ രാജ്യം വിടണം. അതിനാല്‍ …
സ്വന്തം ലേഖകൻ: ബഹ്റെെനിലേക്കുള്ള യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിനുമുമ്പുള്ള പിസിആർ പരിശോധന ഒഴിവാക്കിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്നുമതൽ പുതിയ നിയമം നടപ്പിൽ വരുമെന്ന് അധികൃതർ അറിയിച്ചു. മാധ്യമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു ഇന്ത്യയിൽ നിന്നും ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കൊവിഡ് പിസിആർ പരിശേധന നിർബന്ധമാക്കിയത്. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആണ് …
സ്വന്തം ലേഖകൻ: ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലും ക്ലിനിക്കുകളിലും ജോലി ചെയ്യവെ തൊഴിൽ നഷ്ടമായ മലയാളികൾ ഉൾപ്പെടെ 380 നഴ്സുമാരുടെ കാര്യത്തിൽ ഉടനെ തീരുമാനമാകുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രതീക്ഷ പ്രകടിപ്പിച്ചു. മാൻപവർ അതോറിറ്റി ചെയർമാൻ അഹമ്മദ് അൽ മൂസയുമായി സ്ഥാനപതി ഇക്കാര്യം ചർച്ച ചെയ്തു. തൊഴിൽ നഷ്ടപ്പെട്ടവരിൽ 250 ൽ അധികം പേർ മലയാളികളാണ്. …
സ്വന്തം ലേഖകൻ: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി.രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂവെന്നും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു. വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള …