1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലാൻഡിംഗിനിടെ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനം; ദുരന്തം ഒഴിവാക്കി പൈലറ്റിൻ്റെ മികവ്
ലാൻഡിംഗിനിടെ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനം; ദുരന്തം ഒഴിവാക്കി പൈലറ്റിൻ്റെ മികവ്
സ്വന്തം ലേഖകൻ: ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ ലാന്റ് ചെയ്യുന്നതിനിടെ കീഴ്‌മേൽ മറിയാൻ പോയ യാത്രാ വിമാനത്തെ അത്ഭുതകരമായി രക്ഷിച്ച് പൈലറ്റ്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ ബ്രിട്ടീഷ് എയർവേസിന്റെ 1307-ാം നമ്പർ വിമാനമാണ് തിങ്കളാഴ്ച വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. കാറ്റിൽ നിയന്ത്രിക്കാനാവാതെ ഇടതുവശം ചേർന്ന് മറിയാൻ പോയ വിമാനത്തെ കൃത്യസമയത്ത് അന്തരീക്ഷത്തിലേക്ക് ഉയർത്തിയാണ് പൈലറ്റുമാർ ജീവാപായം ഒഴിവാക്കിയത്. വടക്കുകിഴക്കൻ …
ഖത്തറിന് നാറ്റോ ഇതര സഖ്യകക്ഷി പദവി നല്‍കി യുഎസ്; അമീര്‍, ബൈഡൻ കൂടിക്കാഴ്ച വിജയം
ഖത്തറിന് നാറ്റോ ഇതര സഖ്യകക്ഷി പദവി നല്‍കി യുഎസ്; അമീര്‍, ബൈഡൻ കൂടിക്കാഴ്ച വിജയം
സ്വന്തം ലേഖകൻ: നാറ്റോയ്ക്ക് പുറത്തുള്ള അമേരിക്കയുടെ സഖ്യകക്ഷിയായി ഖത്തറിനെ പ്രഖ്യാപിച്ച് യുഎസ് പ്രഡിസന്റ് ജോ ബൈഡന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി യുഎസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഇക്കാര്യം ബൈഡന്‍ യുഎസ് കോണ്‍ഗ്രസിനെ അറിയിക്കുകയും ചെയ്തു. അമേരിക്കയുടെ നല്ല സുഹൃത്തും വിശ്വസിക്കാവുന്ന പങ്കാളിയുമാണെന്ന് ഖത്തര്‍ …
കുവൈത്തില്‍ കോവിഡ് കുതിക്കുന്നു; പ്രതിരോധ നടപടികൾ കർശനമാക്കാൻ ശുപാർശ
കുവൈത്തില്‍ കോവിഡ് കുതിക്കുന്നു; പ്രതിരോധ നടപടികൾ കർശനമാക്കാൻ ശുപാർശ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ 6063 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 5129 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഒ​രാ​ൾ​കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ്​ മ​ര​ണം 2497ആ​യി. 29,304 പേ​ർ​ക്ക്​ കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി. 51,718 ആ​ണ്​ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ. 480 പേ​ർ കോ​വി​ഡ്​ വാ​ർ​ഡു​ക​ളി​ലും 91 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. സൗ​ദി (37,911), …
മൈക്രോചിപ്പുളള ഇ-പാസ്പോ ർട്ട് യാഥാർഥ്യമാകുമ്പോൾ പ്രവാസിയുടെ യാത്രകൾ എളുപ്പമാകുമോ?
മൈക്രോചിപ്പുളള ഇ-പാസ്പോ ർട്ട് യാഥാർഥ്യമാകുമ്പോൾ പ്രവാസിയുടെ യാത്രകൾ എളുപ്പമാകുമോ?
സ്വന്തം ലേഖകൻ: പൗരന്മാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 2022-23 സാമ്പത്തിക വർഷത്തിൽ ഇ-പാസ്പോർട്ടുകൾ പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഐഡന്റിറ്റി വെരിഫിക്കേഷന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷനും (RFID) ബയോമെട്രിക്‌സും ഉപയോഗിക്കുന്ന ഇ-പാസ്പോർട്ടുകൾ ഇന്ത്യ ഉടൻ വിതരണം ചെയ്യാൻ തുടങ്ങും. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങൾക്കനുസൃതമായി പുതിയ ഇ-പാസ്പോർട്ട് …
ദിലീപിന്റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍; ഫോണുകള്‍ അന്വേഷണ സംഘത്തിന്
ദിലീപിന്റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍; ഫോണുകള്‍ അന്വേഷണ സംഘത്തിന്
സ്വന്തം ലേഖകൻ: ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണസംഘത്തിന് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് ഫോണുകള്‍ വാങ്ങാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. അതിനാല്‍തന്നെ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂർ ജാമ്യഹര്‍ജിയിലെ വിധി ഇന്നുണ്ടാകില്ല. ഇതിനിടെ, ഹാജരാക്കിയ ആറ് ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണസംഘം …
ഇ പാസ്‌പോര്‍ട്ടും 5 ജിയും ഡിജിറ്റല്‍ റുപ്പിയുമായി കേന്ദ്ര ബജറ്റ്; ആദായ നികുതി സ്ലാബില്‍ മാറ്റമില്ല
ഇ പാസ്‌പോര്‍ട്ടും 5 ജിയും ഡിജിറ്റല്‍ റുപ്പിയുമായി കേന്ദ്ര ബജറ്റ്; ആദായ നികുതി സ്ലാബില്‍ മാറ്റമില്ല
സ്വന്തം ലേഖകൻ: രാജ്യത്ത് ഇ- പാസ്‌പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തികവര്‍ഷം ഇ പാസ്‌പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്‌പോര്‍ട്ട് സംവിധാനം. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്‌പോര്‍ട്ട്. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്‌പോര്‍ട്ടിന്റെ …
ഒമാൻ ഫ്രീ സോണുകളിലും പ്രത്യേക സാമ്പത്തിക മേഖലകളിലും ദീർഘകാല വിസ ഇനി അതിവേഗം
ഒമാൻ ഫ്രീ സോണുകളിലും പ്രത്യേക സാമ്പത്തിക മേഖലകളിലും ദീർഘകാല വിസ ഇനി അതിവേഗം
സ്വന്തം ലേഖകൻ: ഒമാനിൽ ഫ്രീ സോണുകളിലും പ്രത്യേക സാമ്പത്തിക മേഖലകളിലും വിദേശികൾക്ക് ദീർഘകാല വിസ ഇനി അതിവേഗം ലഭിക്കും. വൺ സ്റ്റോപ്പ് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കിയതായി ഒപാസ് അധികൃതർ അറിയിച്ചു. ആഭ്യന്തര ഉത്പന്നങ്ങളുടെ വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായാണ് ദീർഘകാല വിസാ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക സാമ്പത്തിക മേഖലകളിലും ഫ്രീ …
ഖത്തറിൽ കോവിഡ് മൂന്നാം തരംഗം പിൻവാങ്ങുന്നു; ചെറിയ കുട്ടികൾക്ക് ഫൈസർ നൽകും
ഖത്തറിൽ കോവിഡ് മൂന്നാം തരംഗം പിൻവാങ്ങുന്നു; ചെറിയ കുട്ടികൾക്ക് ഫൈസർ നൽകും
സ്വന്തം ലേഖകൻ: കോവിഡ്​ മൂന്നാം തരംഗത്തിന്‍റെ പ്രധാന ഘട്ടം പിന്നിട്ട്​ രാജ്യം സാധാരണ നിലയിലേക്ക്​ മടങ്ങുകയാണെന്ന്​ അധികൃതർ. പ്രതിദിന കോവിഡ് കേസുകളിലെ കുറവ് രാജ്യം മൂന്നാം തരംഗത്തിന്റെ ഉയർന്ന ഘട്ടം പിന്നിട്ടതിന്റെ സൂചനയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. രോഗം ഏറ്റവും സജീവമാകുന്ന ഘട്ടം പിന്നിട്ടതായാണ്​ പുതിയ കണക്കുകൾ നൽകുന്ന സൂചന. പ്രതിദിന കേസുകളിലെ കുറവ്​ ആശ്വാസകരമാണ്. …
കുവൈത്തിൽ പഠിപ്പിക്കാന്‍ അധ്യാപകരില്ല; 11 വിഷയങ്ങളിൽ ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്
കുവൈത്തിൽ പഠിപ്പിക്കാന്‍ അധ്യാപകരില്ല; 11 വിഷയങ്ങളിൽ ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: അധ്യയന വര്‍ഷത്തില്‍ കുവൈത്തില്‍ ചില വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. കുവൈത്ത് പൗരന്മാരല്ലാത്ത അധ്യാപകരെയാണ് അധ്യാപക തസ്തികയിലേക്ക് ക്ഷണിക്കുന്നതെന്ന് അല്‍ അന്‍ബ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. 2022- 23 അധ്യയന വര്‍ഷം ഫെബ്രുവരിയിലാണ് കുവൈത്തില്‍ ആരംഭിക്കുക. 11 വിഷയങ്ങളില്‍ അധ്യാപകരുടെ കുറവുണ്ടെന്നും ഈ കുറവ് മന്ത്രാലയം നികത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മ്യൂസിക് വിഷയങ്ങളില്‍ വനിതാ …
കുവൈത്തിൽ കോവിഡ് മുൻനിര പോരാളികൾക്ക് സൗജന്യ റേഷൻ; കുട്ടികൾക്ക് വാക്സിൻ ഈ ആഴ്ച
കുവൈത്തിൽ കോവിഡ് മുൻനിര പോരാളികൾക്ക് സൗജന്യ റേഷൻ; കുട്ടികൾക്ക് വാക്സിൻ ഈ ആഴ്ച
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് മുൻനിരപ്പോരാളികൾക്കുള്ള സൗജന്യറേഷൻ വിതരണം മാർച്ച് ഒന്നിന് ആരംഭിക്കും. കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്തു മുൻനിര ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരോഗ്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുൻനിര ജീവനക്കാർക്കാണ് ആനുകൂല്യം. റേഷൻ വിതരണത്തിനുള്ള ഒരുക്കം നടത്താൻ ജംഇയകൾക്കും സാമൂഹ്യക്ഷേമ വകുപ്പിനും നിർദേശം നൽകിയതായി വാണിജ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങൾ അയച്ച വിവരങ്ങൾ പ്രകാരം …