1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ 30 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ തണുപ്പു കാലം; പ്രതിരോധ നടപടികള്‍ക്ക് നിര്‍ദ്ദേശം
സൗദിയില്‍ 30 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ തണുപ്പു കാലം; പ്രതിരോധ നടപടികള്‍ക്ക് നിര്‍ദ്ദേശം
സ്വന്തം ലേഖകൻ: സൗദി തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അനുഭവപ്പെടുന്നത് കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ തണുപ്പ്. വരുന്ന ഏതാനും ദിവസങ്ങളില്‍ ശൈത്യം അതിന്റെ ഏറ്റവും തീക്ഷ്ണമായ അവസ്ഥയിലേക്ക് മാറുമെന്നും എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ അനുഭവപ്പെടുന്ന അതിശൈത്യത്തില്‍ നിന്ന് കുട്ടികളെയും പ്രായമായവരെയും …
ഒമാനിൽ പ്രതിദിന കേസുകളിൽ കുതിപ്പ്; സര്‍ക്കാര്‍ ഓഫിസുകളില്‍ 50% ജീവനക്കാര്‍ മാത്രം
ഒമാനിൽ പ്രതിദിന കേസുകളിൽ കുതിപ്പ്; സര്‍ക്കാര്‍ ഓഫിസുകളില്‍ 50% ജീവനക്കാര്‍ മാത്രം
സ്വന്തം ലേഖകൻ: പുതിയ കോവിഡ് നിബന്ധനകള്‍ പുറപ്പെടുവിച്ച് ഒമാന്‍ സുപ്രീം കമ്മിറ്റി. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി കുറച്ചു. ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരം നിര്‍ത്തിവെച്ചു. മസ്ജിദുകളില്‍ അഞ്ച് …
കുവൈത്തിൽ 60 കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 250 ദിനാർ? പുതിയ കരട് രേഖ വരുന്നു
കുവൈത്തിൽ 60 കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 250 ദിനാർ? പുതിയ കരട് രേഖ വരുന്നു
സ്വന്തം ലേഖകൻ: രാജ്യത്ത് താമസിക്കുന്ന 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള പുതിയ കരട് രേഖ തയ്യാറാക്കി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. വരാനിരിക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് കരട് രേഖ പ്രാദേശിക ദിനപത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് 250 …
രാജ്യത്ത് 3,37,704 പുതിയ കേസുകൾ; 10,000 കടന്ന് ഒമിക്രോൺ; അന്താരാഷ്​​ട്ര വിമാന സർവീസ് വിലക്ക് നീട്ടി
രാജ്യത്ത് 3,37,704 പുതിയ കേസുകൾ; 10,000 കടന്ന് ഒമിക്രോൺ; അന്താരാഷ്​​ട്ര വിമാന സർവീസ് വിലക്ക് നീട്ടി
സ്വന്തം ലേഖകൻ: ഒമിക്രോൺ ആശങ്കൾക്കിടെ രാജ്യത്ത് മാറ്റമില്ലാതെ പ്രതിദിന കോവിഡ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,37,704 പേർക്കാണ് രോഗം ബാധിച്ചത്. 488 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ കോവിഡ് വിവരങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗബാധയിൽ ഇടിവുണ്ടായിട്ടുണ്ട്. മുൻ ദിവസത്തേക്കാൾ 9,550 കോവിഡ് കേസുകളുടെ കുറവാണ് …
ദിലീപ് കേസിൽ കടുത്ത നിയമ പോരാട്ടം: താരത്തെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ കോടതി അനുമതി
ദിലീപ് കേസിൽ കടുത്ത നിയമ പോരാട്ടം: താരത്തെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ കോടതി അനുമതി
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നാളേയും മറ്റന്നാളും ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. ഏത് അന്വേഷണത്തിനും തയാറാകാമെന്നും …
ബഹ്റൈനിൽ കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളെ പിഴിഞ്ഞ് ബ്ലേഡ് പലിശക്കാർ
ബഹ്റൈനിൽ കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളെ പിഴിഞ്ഞ് ബ്ലേഡ് പലിശക്കാർ
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് കഷ്ടപ്പെടുന്ന പ്രവാസികളെ ചൂഷണം ചെയ്യാന്‍ ബഹ്‌റൈനില്‍ കൊള്ളപ്പലിശക്കാര്‍ സജീവമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി കാരണം വീടിന്റെ വാടക നല്‍കാനും സ്‌കൂള്‍ ഫീസ് നല്‍കാനും മറ്റും പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാനെന്ന വ്യാജേനയാണ് സാധാരണക്കാരായ പ്രവാസികളെ കടക്കെണിയിലേക്കും മരണത്തിലേക്കും തള്ളിവിട്ട് കൊള്ളപ്പലിശക്കാര്‍ വിലസുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രവാസി …
കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍
കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സില്‍ മാറ്റം വരുന്നു. 130 കെഡി (32044) യിലേക്ക് ഇന്‍ഷുറന്‍സ് തുക ഉയര്‍ത്താനാണ് തീരുമാനം. 2023 ഓടെ ഇത് നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി. നിലവില്‍ ആശുപത്രി നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷാവസാനം ആശുപത്രി …
ദിലീപ് കേസ് ഇന്ത്യൻ ശിക്ഷാ നിയമ ചരിത്രത്തിലെ ആദ്യ ലൈംഗിക ക്വൊട്ടേഷനെന്ന് പോലീസ് കോടതിയിൽ
ദിലീപ് കേസ് ഇന്ത്യൻ ശിക്ഷാ നിയമ ചരിത്രത്തിലെ ആദ്യ ലൈംഗിക ക്വൊട്ടേഷനെന്ന് പോലീസ് കോടതിയിൽ
സ്വന്തം ലേഖകൻ: നടിയെ അക്രമിച്ച കേസിൽ മുഖ്യസൂത്രധാരൻ നടൻ ദിലീപാണെന്ന് അന്വേഷണ സംഘം ഹൈകോടതിയിൽ. ലൈംഗികാതിക്രമം നടത്താൻ കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയ സംഭവം ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നശേഷം ആദ്യത്തേതായിരിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. ഇങ്ങനെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത …
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷന്‍ 100%; കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷന്‍ 100%; കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യംവെച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്സിനേഷന്‍ 83 ശതമാനവുമായി (2,21,77,950). ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് …
സൗദിയിൽ സ്വദേശികളും വിദേ ശികളും തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ ഉറപ്പാക്കണം; ഫെബ്രു. 1 മുതൽ പ്രാബല്യത്തിൽ
സൗദിയിൽ സ്വദേശികളും വിദേ ശികളും തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ ഉറപ്പാക്കണം; ഫെബ്രു. 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ സ്വദേശികളും വിദേശികളും ‘തവക്കൽനാ’ ആപ്പിൽ ഇമ്മ്യൂൺ ഉറപ്പാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആപ്പിൽ ഇമ്മ്യൂൺ സ്റ്റാസ് ലഭിക്കണമെങ്കിൽ എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണം എന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ഡോസ് വാക്സിൻ, …