സ്വന്തം ലേഖകൻ: പുതുചരിത്രം രചിച്ച് ഒമാൻറെ നിരത്തുകളിൽ നാളെ മുതൽ വനിത ടാക്‌സി ഓടി തുടങ്ങും. ‘ഒ ടാക്‌സി’ കമ്പനിക്കാണ് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ലൈസൻസ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ മസ്‌കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. വനിത ടാക്‌സിയിൽ ആദ്യഘട്ടത്തിൽ വളയം പിടിക്കുക ഒമ്പത് വനിതകളായിരിക്കുമെന്ന് …
സ്വന്തം ലേഖകൻ: 2024 വരെ ലോക ടൂറിസം മേഖല കോവിഡ് മഹാമാരിക്കു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ലോക വിനോദസഞ്ചാര സംഘടന. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാഡ്രിഡ് ആസ്ഥാനമായുള്ള യുഎന്‍ ഏജന്‍സിയുടെ വേള്‍ഡ് ടൂറിസം ബാരോമീറ്റര്‍ പ്രകാരം 2020-ന് ശേഷം 2022-ന്റെ തുടക്കത്തില്‍ ടൂറിസം മേഖല നാല് ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കോറോണ ബാധിതർ മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേർക്ക് രോഗം സ്ഥിരീകരിച്ചു. 491 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ ബാധിതരുടെ എണ്ണവും ഒമ്പതിനായിരം കടന്നിരിക്കുകയാണ്. ഇതുവരെ 9,287 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ ഒമിക്രോൺ …
സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും കൂടുതല്‍ ഗുണകരമായ ഇ-പാസ്‌പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കുകയാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം രാജ്യത്തിന്റെ വിദേശകാര്യ വകുപ്പാണ് കഴിഞ്ഞ ദിവസം നടത്തിയത്. വിദേശകാര്യ വകുപ്പു സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ഇതുമായി ബന്ധപ്പെട്ടു നടത്തിയ ട്വീറ്റില്‍ പല പുതിയ ഫീച്ചറുകളെക്കുറിച്ചും പറയുന്നുണ്ട്. ഉടമയുടെ ബയോമെട്രിക് ഡേറ്റ അടക്കംചെയ്തിരിക്കുന്ന മൈക്രോ ചിപ്പാണ് ഇ-പാസ്‌പോര്‍ട്ടിന്റെ …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് വരുന്ന യാത്രക്കാർ രജിസ്റ്റർ ചെയ്യേണ്ട ഓണ്‍ലൈന്‍ ലിങ്കില്‍ മാറ്റം വരുത്തി. ആരോഗ്യ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. നിയമം 2022 ജനുവരി 18 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ രജിസ്റ്റര്‍ http://travel.moh.gov.om എന്ന ലിങ്കിലാണ് ഇനി രജിസ്റ്റർ ചെയ്യേണ്ടത്. https://covid19.emushrif.om എന്ന ലിങ്കിലൂടെയായിരുന്നു ആദ്യം …
സ്വന്തം ലേഖകൻ: 2022 ഖത്തർ ലോകകപ്പിൻെറ ആദ്യ ഘട്ട ടിക്കറ്റ് വിൽപനക്ക് ബുധനാഴ്ച ഉച്ച ഒരു മണിക്ക് തുടക്കമാവും. വാർത്താ കുറിപ്പിലൂടെ ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 19ന് തുടങ്ങി ഫെബ്രുവരി എട്ട് ഉച്ച ഒരു മണിവരെയാണ് ആദ്യഘട്ട ടിക്കറ്റ് ബുക്കിങ് സമയം. ഇതിനകം, https://www.fifa.com/tickets എന്ന ലിങ്ക് വഴി ബുക് ചെയ്യുന്നവർക്ക്, മാർച്ച് എട്ടിന് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് ബാങ്ക് ലോണ്‍ ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍. നല്ല വരുമാനമില്ലാത്ത പ്രവാസികള്‍ക്ക് ബാങ്ക് വായ്പയ്ക്ക് അര്‍ഹത ഇല്ലാത്ത വിധം വായ്പാ നയത്തില്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കുവൈത്തിലെ മിക്ക ബാങ്കുകളും. ഇതുപ്രകാരം ഉയര്‍ന്ന ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്കു മാത്രമേ വായ്പ ലഭിക്കൂ എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. വായ്പ എടുക്കുന്ന …
സ്വന്തം ലേഖകൻ: യുഎസിൽ 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ജനുവരി 19 മുതൽ യുഎസിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി എയർ ഇന്ത്യ ട്വീറ്റിൽ അറിയിച്ചു. 5ജി സേവനം നടപ്പാക്കുമ്പോൾ വ്യോമയാന പ്രതിസന്ധി ഉണ്ടാകുമെന്നു യുഎസ് എയർലൈൻ മേധാവിമാർ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണു നടപടി. റദ്ദാക്കിയതും …
സ്വന്തം ലേഖകൻ: കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒന്നാം തരംഗത്തില്‍നിന്നും രണ്ടാം തരംഗത്തില്‍നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡെല്‍റ്റയും ഒമിക്രോണും കാരണവും കോവിഡ് കേസുകള്‍ ഉണ്ടാകുന്നുണ്ട്. ഡെല്‍റ്റയെക്കാള്‍ തീവ്രത കുറവാണ് ഒമിക്രോണിന്. പക്ഷെ അതിന്റെ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളിൽ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞുവെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു എംബസി പ്രഖ്യാപനം നടത്തിയത്. അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ മരിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുളള കാര്യങ്ങൾ നടക്കുകയാണെന്നും ഉദ്യോഗസ്ഥരുമായും യുഎഇ അധികൃതരുമായി ഇക്കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്ന് ട്വിറ്ററിലൂടെ ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ചവരുടെ …