സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നതായി റിപ്പോര്‍ട്ട്. പ്രതിദിന കോവിഡ് ബാധ നിരക്ക് നാലായിരത്തോടടുത്തു. ഇന്നലെ തിങ്കളാഴ്ച 3,878 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 3,335 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്. 543 പേര്‍ യാത്രക്കാരാണ്. ഇതോടെ രാജ്യത്ത് നിലവിലുള്ള കോവിഡ് ആക്ടീവ് …
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ ഔട്ട് സോഴ്സിങ് കേന്ദ്രങ്ങൾ ഇന്ന് മുതൽ പുതിയ സ്ഥലങ്ങളിൽ. ഷർഖിലും ജലീബ് അൽ ഷുയൂഖിലും ഫഹാഹീലിലും പുതിയ ഇടങ്ങളിലേക്ക് മാറ്റിയ ഓഫിസുകൾ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്തു. വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങൾ വിവിധ ആവശ്യങ്ങളുമായി എത്തുന്ന ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ ഉതകുമെന്ന് സ്ഥാനപതി സിബി ജോർജ് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനമാക്കി കുറക്കാൻ തീരുമാനം. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പകുതി ജീവനക്കാർ മാത്രം ഒരേ സമയം ഓഫിസിൽ ഉണ്ടാകുന്ന വിധം ജോലി ക്രമീകരിക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ നിർദേശം നൽകി. …
സ്വന്തം ലേഖകൻ: പന്നിയുടെ ഹൃദയം മനുഷ്യനിൽവെച്ചു പിടിപ്പിച്ചു. അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. മേരിലാൻഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അവയവ ക്ഷാമം പരിഹരിക്കുന്നതിൽ …
സ്വന്തം ലേഖകൻ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ എല്ലാ സ്വകാര്യ ഓഫിസുകളും അടച്ചിടാൻ നിര്‍ദേശം. വർക്ക് ഫ്രം ഹോം മാത്രമേ അനുവദിക്കൂ. ഇതുവരെ ഓഫിസുകളിൽ പകുതി ജീവനക്കാരെ അനുവദിച്ചിരുന്നു. സ്വകാര്യ ബാങ്കുകൾ, അവശ്യ സേവനങ്ങൾ നൽകുന്ന ഓഫിസുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫാർമ കമ്പനികൾ, മൈക്രോഫിനാൻസ് കമ്പനികൾ, അഭിഭാഷകരുടെ ഓഫിസുകൾ, കൊറിയർ സേവനങ്ങൾ എന്നിവയെ പുതിയ …
സ്വന്തം ലേഖകൻ: കോവിഡ് പോസിറ്റിവായവർ പരിശോധനക്കായി സാമ്പിൾ നൽകിയ ദിനം മുതൽ ക്വാറന്റീനായി കണക്കാക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ മുതിർന്ന ആരോഗ്യ വിദഗ്ധയും കമ്യൂണിക്കബ്ൾ ഡിസീസ് സെന്റർ ഡയറക്ടറുമായ ഡോ. മുന അൽ മസ്ലമാനി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴോ മറ്റോ പരിശോധനക്കായി സ്രവം നൽകുന്ന തീയതി മുതൽ സമ്പർക്കവിലക്കിൽ കഴിയണം. ഈ ദിനം ക്വാറന്റീനായി കണക്കാക്കും. അല്ലാതെ, …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തില്‍ അധികമായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അനുമതി ഉള്ളത്. കുട്ടികള്‍ക്ക് ഫൈസര്‍- ബയോടെക് ബൂസ്റ്റര്‍ ഡോസാണ് നിലവില്‍ നല്‍കുന്നത്. മുന്‍കൂര്‍ അനുമതി തേടാതെ …
സ്വന്തം ലേഖകൻ: അടിയന്തര ആവശ്യമില്ലെങ്കിൽ വിദേശത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സ്വദേശികളോടും വിദേശികളോടും സർക്കാർ നിർദേശിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം അപൂർവമാം വിധം വ്യാപിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കുവൈത്തിൽ വന്നിറങ്ങുന്നവർ ക്വാറന്റീൻ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. ക്വാറന്റീൻ സമയപരിധി അവസാനിക്കുന്നതിന് മുൻപ് മറ്റുള്ളവരുമായി ഇടപെടുന്നതും ഒഴിവാക്കണം. ആശുപത്രികളിലും കോവിഡ് ഇന്റൻസീവ് കെയർ യൂണിറ്റുകളിലുമുള്ള കോവിഡ് കേസുകൾ …
സ്വന്തം ലേഖകൻ: നീതിക്കും അതിജീവനത്തിനുമായുള്ള പോരാട്ടം തുടരുമെന്ന് ആക്രമണത്തിന് ഇരയായ നടി. കുറ്റം ചെയ്തത് താനല്ലെങ്കിലും അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്ക് വേണ്ടി നിലകൊള്ളുന്ന ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റ് വായിക്കാം, ”ഈ യാത്ര ഒരിക്കലും …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല. സ്കൂളുകളിൽ കൂടുതൽ ജാഗ്രത പുലർത്തും. നിലവിലുള്ള ക്ലാസ് രീതികൾ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി. വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങൾ ഉടനുണ്ടാകില്ല. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ …