സ്വന്തം ലേഖകൻ: ഖത്തറിൽ മുഴുവൻ പൊതു, സ്വകാര്യ സ്കൂളുകളിലെയും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മുൻകൂട്ടി അപ്പോയിൻമെൻറ് എടുക്കാതെ തന്നെ രാജ്യത്തെ എല്ലാ ഹെൽത്ത് സെൻററുകളിലും ഫൈസർ, മൊഡേണ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ലഭ്യമാണ്. പി.എച്ച്.സി.സിയുമായി സഹകരിച്ച് എല്ലാ സ്കൂളുകളിലും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ടത് …
സ്വന്തം ലേഖകൻ: ബഹ്റെെനിലേക്ക് വരുന്നവരുടെ യാത്ര നിബന്ധനകൾ ആണ് അധികൃതർ പുതുക്കിയിരിക്കുന്നത്. നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും. ബഹ്റെെനിലെ കൊവിഡ് പ്രതിരോധ മെഡിക്കൽ സമിതി അംഗവും ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുമാണ് കഴിഞ്ഞ ദിവസം യാത്ര നിബന്ധനകളിലെ ഇളവുകൾ പ്രഖ്യാപിച്ചത്. ബഹ്റെെനിലേക്ക് വരുന്നവർക്ക് ഇനി മുതൽ ഒരു പിസിആർ ടെസ്റ്റ് മാത്രം മതിയാകും. അതിന്റെ …
സ്വന്തം ലേഖകൻ: രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്‍റൈന്‍ കാലയളവില്‍ മാറ്റം വരുത്താന്‍ കുവൈത്ത്. ഇതിനായുള്ള നിര്‍ദേശം കുവൈത്ത് മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും. അല്‍- റായ് അറബിക് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ചവര്‍, അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എന്നിവരുടെ ക്വാറന്റൈന്‍ കാലാവധി സംബന്ധിച്ച് ചില തീരുമാനങ്ങള്‍ ആരോഗ്യ മന്ത്രാലയം എടുത്തേക്കുമെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകൻ: പ്രവാസി ജീവനക്കാര്‍ക്ക് ജോലിയിൽ നിന്നും വിരമിക്കുമ്പോൾ തൊഴിലുടമയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണം എന്ന നിബന്ധന റദ്ദാക്കി. കുവൈത്ത് കോടതിയാണ് നിയമം റദ്ദാക്കിയത്. ഇത്തരത്തിലൊരു നിയമം ഭരണഘടനയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. 2018ല്‍ ആയിരുന്നു തൊഴിലുടമയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണം എന്ന നിബന്ധന കുവെെറ്റ് മാൻപവർ അതോറിറ്റി കൊണ്ടു …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ദിലീപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ലോറിയിടിച്ചു കൊലപ്പെടുത്താൻ …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മന്ത്രിസഭ നിർദേശിച്ച പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിവിധ മേഖലകളിലായി കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയത്. വാഹനങ്ങളിൽ പരമാവധി നാലുപേർ, കർവ ബസ്, ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ 60 ശതമാനം, ബാർബർഷോപ്പുകളിൽ 50 ശതമാനം …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം ക്രമാതീതമായി ഉയർന്നാൽ വിദേശികൾക്ക് പ്രവേശന വിലക്കടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. കൊറോണ എമർജൻസി കമ്മിറ്റി മന്ത്രിസഭക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇത്തരത്തിൽ ശിപാർശ ഉണ്ടെന്നാണ് റിപ്പോർട്ട്. പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയർന്നിട്ടുണ്ടെങ്കിലും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറവാണ്. രാജ്യത്ത് എത്തുന്നവരെ പരിശോധിക്കാനും വൈറസ് ബാധിതരെ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപന സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യക്കാർക്ക് സൗജന്യ മെഡിക്കൽ ടെലി-കൺസൽറ്റേഷൻ സംവിധാനം ഒരുക്കി ഇന്ത്യൻ എംബസി. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറ (ഐഡിഎഫ്) ൻറെ സഹകരണത്തോടെയുള്ള പാനലിൽ 51 ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മൊബൈലിൽ ഉപദേശം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ പ്രതികരണമുണ്ടായില്ലെങ്കിൽ വോയ്സ് നോട്ട് വഴി പ്രശ്നങ്ങൾ അറിയിച്ചാൽ എത്രയും വേഗത്തിൽ …
സ്വന്തം ലേഖകൻ: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ കർശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. പോളിങ് ഉദ്യോഗസ്ഥർ രണ്ടുഡോസ് വാക്സിൻ നിർബന്ധമായും എടുക്കണം. കോവിഡ് സാഹചര്യം വെല്ലുവിളി ഉയർത്തുന്നുണ്ടെന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് …
സ്വന്തം ലേഖകൻ: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അടച്ചിടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണം. ലോക്ഡൗൺ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം 5296 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 64,577 സാമ്പിളുകൾ പരിശോധിച്ചതിലാണ് 5,296 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് …