സ്വന്തം ലേഖകൻ: ഖത്തറിലെ പൊതു,സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും ഓൺലൈൻ പഠനം ജനുവരി 27 വരെ നീട്ടിയെങ്കിലും പ്രധാന പരീക്ഷകൾ സ്‌കൂളിലെത്തി എഴുതണം. സർക്കാർ സ്‌കൂളുകളിൽ ഈ മാസം 18 മുതൽ 27 വരെയാണ് ഒന്നാം സെമസ്റ്റർ പരീക്ഷ. സ്വകാര്യ സ്‌കൂളുകളിൽ അധ്യയന കലണ്ടർ പ്രകാരവും പരീക്ഷകൾ നടക്കും. കോവിഡ് മുൻകരുതൽ പാലിച്ചു വേണം സ്‌കൂളുകൾ പരീക്ഷകൾ …
സ്വന്തം ലേഖകൻ: ഫാര്‍മസികളില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റുകള്‍ നടത്താന്‍ അനുമതിയില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിയന്ത്രണം. എന്നാല്‍, വീട്ടില്‍ വച്ച് കോവിഡ് പരിശോധന നടത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യാം. ഒരാള്‍ക്ക് പരമാവധി 10 കിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂവെന്നും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ …
സ്വന്തം ലേഖകൻ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്കുളള കോവിഡ് നിബന്ധനകളില്‍ മാറ്റം. പിസിആര്‍ പരിശോധന എടുക്കേണ്ട സമയക്രമത്തിലാണ് മാറ്റം. എത്തിച്ചേരുന്ന യാത്രക്കാര്‍ ഒരു പ്രാവശ്യം മാത്രം പിസിആര്‍ പരിശോധന എടുത്താല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു. ബഹ്‌റൈനില്‍ പിസിആര്‍ പരിശോധനയ്ക്ക് 12 ബഹ്‌റൈന്‍ ദിനാറാണ് ചെലവാകുന്നത്. ഈ പരിശോധനയാണ് യാത്രക്കാര്‍ എടുക്കേണ്ടത്, രാജ്യത്ത് എത്തിച്ചേരുന്ന യാത്രക്കാര്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവ്. ഏഴുമാസത്തിന് ശേഷം പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. ഒമിക്രോൺ വ്യാപനത്തിന് പിന്നാലെയാണ് രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നത്. കോവിഡ് ഉയർന്നതോടെ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 3007 ആയി ഉയർന്നു. …
സ്വന്തം ലേഖകൻ: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍നിന്നു സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ …
സ്വന്തം ലേഖകൻ: 200 മില്ലി ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾക്ക് ബഹ്റെെൻ നിരോധനം ഏർപ്പെടുത്തി. നിയമം ജനുവരി ഒമ്പതിന് നിലവിൽവരും. വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയമാണ് പുതിയ നിയമം നടപ്പിലാക്കുന്ന കാര്യങ്ങൾ അറിയിച്ചത്. 200 മില്ലി ലിറ്ററിൽ കുറവുള്ള പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകളുടെ ഉൽപാദനവും ഇറക്കുമതിയും വിതരണവും നിരോധിച്ചിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് …
സ്വന്തം ലേഖകൻ: അടുത്ത സെപ്തംബര്‍ മാസത്തോടെ കുവൈത്തിലെ സുപ്രധാന മേഖലകളില്‍ നിന്ന് പ്രവാസി ജീവനക്കാര്‍ പൂര്‍ണമായും പുറന്തള്ളപ്പെടുമെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ഒന്‍പത് മാസത്തിനകം രാജ്യത്തെ തൊഴില്‍ മേഖലയിലെ സ്വദേശിവത്ക്കരണം പ്രതീക്ഷിച്ച രീതിയില്‍ എത്തിച്ചേരും. 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്ന വിവിധ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇനി മുതല്‍ ജോലി അവസാനിപ്പിച്ച് മടങ്ങുന്നതിനോ മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴില്‍ പെര്‍മിറ്റ് മാറ്റുന്നതിനോ അപേക്ഷിക്കുന്ന തൊഴിലാളികള്‍ നേരിട്ട് ഹാജരാകണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുള്ള ജീവനക്കാരന്റെ മുമ്പാകെയാണ് തൊഴിലാളി നേരിട്ട് ഹാജരാകേണ്ടത്. ഇത്തരത്തില്‍ ഹാജരാകുന്നവരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയൊള്ളുവെന്ന് അതോറിറ്റിയുടെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് …
സ്വന്തം ലേഖകൻ: കുവൈത്തിലെ കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള റെക്കോഡ് നിരക്കാണ് കുവൈത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2246 ആണ് നിലവിലെ പ്രതിദിന കോവിഡ് നിരക്ക്. എന്നാല്‍, രാജ്യത്തെ പകര്‍ച്ചവ്യാധി നിരക്കില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ലോകത്തെല്ലായിടത്തുമുള്ള വ്യാപനത്തിന് ആനുപാതികമായി മാത്രമേ കുവൈത്തിലും രോഗം വ്യാപിക്കുന്നുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധ നിയന്ത്രണം …
സ്വന്തം ലേഖകൻ: എളുപ്പത്തില്‍ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയില്‍ രാജ്യത്ത് ഉടനെ ഇ-പാസ്‌പോര്‍ട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനല്‍കിയായിരിക്കും പാസ്‌പോര്‍ട്ട് അനുവദിക്കുക. ആഗോളതലത്തില്‍ എമിഗ്രേഷന്‍ സുഗമമാക്കുന്നതിനും എളുപ്പത്തില്‍ കടന്നുപോകുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. അച്ചടിച്ച പുസ്തകമായാണ് നിലവില്‍ രാജ്യത്ത് പാസ്‌പോര്‍ട്ട് …