സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികള്‍ക്ക് അംബാസിഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാന്‍ അവസരം. ഇതിലൂടെ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും സാധിക്കും. എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് …
സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ഇന്ന് 1695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വിലയ തിരക്കാണ് അനുഭവപ്പെടുന്നത്.ഒറ്റദിവസം കൊണ്ട് പ്രതിദിന കോവിഡ് രോഗികളില്‍ 500 എണ്ണത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണവും …
സ്വന്തം ലേഖകൻ: കുവെറ്റ് ഇന്ത്യൻ എംബസിയുടെ കോൺസുലർ, പാസ്പോർട്ട്, വിസ ഔട്ട്സോഴ്സ് സേവന കേന്ദ്രങ്ങൾ പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ശർഖ്, ജലീബ്, ഫഹാഹീൽ എന്നിവിടങ്ങളിലെ പുതിയ സ്ഥലങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കും. ജനുവരി 11 ആണ് ഇവിടങ്ങളിൽ പ്രവർത്തിക്കുക. ശർഖ് ഖാലിദ് ഇബ്നു വലീദ് സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നില, ജലീബ് അൽ ശുയൂഖ് …
സ്വന്തം ലേഖകൻ: തിരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് നാലാം ഡോസ് വാക്സിൻ നൽകുന്നത് കുവൈത്ത് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞ രോഗികളെയും അണുബാധക്ക് സാധ്യത കൂടുതലുള്ളവരെയുമാണ് പരിഗണിക്കുന്നത്. ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) പരമാവധി പേർക്ക് നൽകുന്നതിനാണ് ഇപ്പോൾ മുൻഗണന. യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെ നടപടികൾ കടുപ്പിച്ചും ബോധവത്കരണം ശക്തമാക്കിയും ഇതിന് ശ്രമിക്കുന്നു. ബൂസ്റ്റർ ഡോസ് കഴിഞ്ഞ് നിശ്ചിത …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 കോവിഡ് കേസുകളും 534 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ ഇരുപതിനായിരം കേസുകള്‍ കൂടുതലാണ്. ഒറ്റ ദിവസത്തില്‍ 55 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. പോസിറ്റിവിറ്റി 4.18 ശതമാനമായി. അതിനിടെ ഹോം ഐസലേഷനു മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വന്ന 60 …
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തോടെ ഖത്തറില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വാക്സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ ഉടന്‍ അതിന് തയ്യാറാകണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സോഹ അല്‍ ബയാത്ത് വ്യക്തമാക്കി. സാമൂഹിക അകലവും മാസ്‌ക് ധാരണവും നിര്‍ബന്ധമായും പാലിക്കപ്പെടണം. കൊവിഡ് …
സ്വന്തം ലേഖകൻ: 2021ൽ 25,7000 വിദേശികൾ കുവൈത്ത് വിട്ടുപോയതായി കണക്ക്. സ്വകാര്യമേഖലയിൽ തൊഴിലെടുത്ത 20,5000 പേരും പൊതുമേഖലാ ജീവനക്കാരായിരുന്ന 7000 ആളുകളുമാണ് വിട്ടുപോയത്. സ്വകാര്യമേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഒഴിഞ്ഞുപോയത് ഗാർഹിക തൊഴിൽ മേഖലയിൽ നിന്നാണ്. ആ വിഭാഗത്തിൽപ്പെട്ട 41200 പേരും തിരികെ പോയിട്ടുണ്ടെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി ആൻഡ് ലേബർ മാർക്കറ്റ് സിസ്റ്റം …
സ്വന്തം ലേഖകൻ: അടച്ചിട്ട ഇടങ്ങളിൽ കൂട്ടംചേരുന്നതു നിരോധിച്ച് കുവൈത്ത്. അടുത്ത ഞായർ മുതൽ ഫെബ്രുവരി 28വരെയകും നിരോധനം. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കുവൈത്തിലേക്ക് വരുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ കാലപരിധിയിൽ പിസിആർ പരിശോധന നടത്തണമെന്നും സർക്കാർ വ്യക്തമാക്കി. ഇന്നലെ 982 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മുൻകൂർ ബുക്കിങ് …
സ്വന്തം ലേഖകൻ: ഒമിക്രോണിന് പിന്നാലെ കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം. ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ് കൊറോണയുടെ അടുത്ത വകഭേദവും ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. b.1.640.2 (ഇഹു-(ഐഎച്ച്‌യു)) എന്ന വകഭേദമാണ് ദക്ഷിണ ഫ്രാൻസിലെ മാർസെയിൽസിൽ കണ്ടെത്തിയത്. ഇഹു വകഭേദത്തിന് ഒമിക്രോണിനെക്കാൾ വ്യാപന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തൽ. ഫ്രാൻസിലെ 12 പേരിൽ രോഗം കണ്ടെത്തി. ആഫ്രിക്കൻ രാജ്യമായ …
സ്വന്തം ലേഖകൻ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവർക്ക് മെച്ചപ്പെട്ട പാക്കേജ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു …