സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം സൗദിയിലെ സ്വകാര്യ തൊഴില്‍ രംഗത്ത് സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കാന്‍ സാധിച്ചതായി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2021ല്‍ സൗദിയിലെ ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്കാണ് സ്വദേശിവല്‍ക്കരണ പദ്ധതികളിലൂടെ തൊഴില്‍ നല്‍കാനായത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം സൗദിവല്‍ക്കരണ …
സ്വന്തം ലേഖകൻ: വരുന്ന മൂന്നു വര്‍ഷത്തിനിടയില്‍ ബഹ്റൈനില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിലില്ലാത്ത ബഹ്റൈന്‍ പൗരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നാഷണല്‍ എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 26,344 പേര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ കമ്പോളത്തില്‍ ഏറ്റവും മികച്ച തൊഴിലുകളില്‍ സ്വദേശികളെ നിയമിക്കുകയെന്ന ലക്ഷ്യത്തിന്റെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രതിദിനം 50 പ്രവാസികളെ നാടുകടത്തുന്നതായി റിപ്പോര്‍ട്ട്. 2021 കാലയളവില്‍ 18,221 പ്രവാസികളെയാണ് രാജ്യത്ത് നിന്നും നാടുകടത്തിയത്. ഓരോ മാസവും 1518 പ്രവാസികളെ നാടുകടത്തുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 11777 പുരുഷന്മാരെയും 7044 സ്ത്രീകളെയുമാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റസിഡന്‍സി പെര്‍മിറ്റുകളുടെ കാലാവധി കഴിഞ്ഞതാണ് ഇവരെ നാടുകടത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന്. …
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ രണ്ടു ദിവസങ്ങളിലായി പരിശോധിച്ച കോവിഡ് സാമ്പിളുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദം. ഡിസംബർ 30, 31 ദിവസങ്ങളിലെ സാമ്പിളുകളാണ് ജനിതക ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കിയത്. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇക്കാര്യമറിയിച്ചത്. പുതുതായി 4,000ത്തോളം പേർക്ക് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗസ്ഥിരീകരണനിരക്ക് ആറുശതമാനമായി ഉയർന്നു. കഴിഞ്ഞ ഏഴരമാസത്തെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിലുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചു. എട്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിർദേശിച്ചത്. സർക്കാർ തീരുമാനത്തിൽ എതിർപ്പ് ഉണ്ടെങ്കിൽ ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആയിഷയുടെ പിതാവ് വി.ജെ. …
സ്വന്തം ലേഖകൻ: കോവിഡ് രോഗതീവ്രത കുറഞ്ഞവര്‍ക്ക് 10 ദിവസത്തെ ഹോംഐസൊലേഷന്‍ നിര്‍ബന്ധമാക്കി ഖത്തര്‍. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. നേരിയ രോഗലക്ഷണമുള്ളവര്‍ ഹോം ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. രോഗലക്ഷണമുള്ളവര്‍ 10 ദിവസത്തെ ക്വാറന്റൈന്‍ പാലിക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ ആദ്യത്തെ അഞ്ച് ദിവസം റൂം ഐസൊലേഷനില്‍ പോകണം. ഒമിക്രോണ്‍ …
സ്വന്തം ലേഖകൻ: കോവിഡ്-19 ആന്റിവൈറൽ മരുന്നായ പാക്സ്ലോവിഡിന്റെ അടിയന്തര ഉപയോഗത്തിന് നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അനുമതി നൽകി. രോഗലക്ഷണം ഗുരുതരമാകാൻ സാധ്യതയുള്ള, 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഗുളിക രൂപത്തിലുള്ള ഈ മരുന്ന് നൽകുന്നത്. അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ ഉൽപാദിപ്പിച്ച മരുന്നിന്റെ ഗുണഫലങ്ങൾ എൻ.എച്ച്.ആർ.എയുടെ കീഴിലെ ഫാർമസ്യൂട്ടിക്കൽ പ്രോഡക്ട്സ് റഗുലേഷൻ ഡിപ്പാർട്മെന്റ് (പി.പി.ആർ) …
സ്വന്തം ലേഖകൻ: വിദേശ യാത്രകൾ മാറ്റിവെക്കാൻ പൗരന്മാർക്ക് നിർദേശം നൽകി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ആഗോള തലത്തിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശ യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകിയത്. ലോകം മുഴുവൻ കോവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണെന്നും, വിദേശ യാത്രക്കൊരുങ്ങുന്ന എല്ലാ പൗരന്മാരും യാത്ര മാറ്റിവെക്കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു . പ്രത്യേക സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: ശക്തമായ മഴയെ തുടര്‍ന്ന് കുവൈത്തിലെ പ്രധാന ഭൂഗര്‍ഭ പാതകളായ അല്‍ ഗസ്സാലി, അല്‍ ജഹ്റ ഇന്‍ഡസ്ട്രിയല്‍, ഫഹാഹീലിലേക്കു പോകുന്ന മന്‍ഗഫ് എന്നീ ടണലുകള്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു. ടണലുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഇവ അടച്ചതെന്ന് ഹൈവേ വിഭാഗം ഡയറക്ടര്‍ എഞ്ചിനീയര്‍ മുഹമ്മദ് അല്‍ ഖസ്വൈനി അറിയിച്ചു. ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചാണ് നടപടിയെന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് 19 ഒമിക്രോൺ വകഭേദത്തിന് അതിതീവ്ര വ്യാപനശേഷിയുണ്ടെന്നും രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നാൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയാണെന്നും നിലവിൽ സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒമിക്രോൺ വ്യാപനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. സംസ്ഥാനത്ത് …