സ്വന്തം ലേഖകൻ: യുഎഇയിലും ഒമാന്റെ വിവിധ ഭാഗങ്ങളിലും ഇടിയോടെ ശക്തമായ മഴ. പുലർച്ചെ തുടങ്ങിയ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. തീരദേശ മേഖലകളിൽ കാറ്റും ശക്തമാണ്. കടൽ പ്രക്ഷുബ്ധം. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഞായർ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ദുബായ്, അബുദാബി അൽഐൻ, ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലായിരുന്നു ഇടിയും കാറ്റും മഴയും. …
സ്വന്തം ലേഖകൻ: കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സ്കൂൾ -കിൻഡർഗർട്ടൻ വിദ്യാഭ്യാസം ഞായറാഴ്ച മുതൽ വീണ്ടും ഓൺലൈനിലേക്ക്. താൽകാലികമായി ഒരാഴ്ചത്തേക്കാണ് പൊതു-സ്വകാര്യമേഖലകളിലെ സ്കൂളുകളുടെയും കിൻഡർഗർട്ടനുകളുടെയും പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റുന്നതെന്ന് വിദ്യഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യ കണക്കിലെടുത്താണ് തീരുമാനം. ക്ലാസുകൾ ഓൺലൈനിലേക്ക് മാറുന്നതിനാൽ വിദ്യാർഥികളുടെ ഹാജർ നിർത്തിവെക്കാനും നിർദേശിച്ചു. അതേസമയം, ജീവനക്കാരും, അധ്യാപകരും സ്കൂളുകളിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ എലികളെയും പെരുച്ചാഴികളെയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. കുവൈത്ത് സിറ്റിയിലെ മാലിയ, മിര്‍ഖബ് ഭാഗങ്ങളിലാണ് എലി ശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും വൃത്തിഹീനമായ പ്രദേശങ്ങളിലുമാണ് ആദ്യം ഇവ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വരെ ഇവയുടെ ശല്യം അനുഭവപ്പെടുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എലികള്‍ വളരെ …
സ്വന്തം ലേഖകൻ: ഒമിക്രോണിനു പിന്നാലെ ആശങ്ക പടർത്തി ഫ്ളൊറോണ. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കോവിഡും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ. 30 വയസുള്ള ഗർഭിണിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്ളൊറോണ കണ്ടെത്തിയത്. യുവതി കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് ഇസ്രയേലി പത്രം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ യുവതിക്കു …
സ്വന്തം ലേഖകൻ: ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങി താമസസ്ഥലത്തേക്കുപോയ വിദേശ വിനോദ സഞ്ചാരിയെ അവഹേളിച്ച് പോലീസ്. മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാട് എടുത്തു. ഇതോടെ വിദേശി മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചു. അതോടൊപ്പം പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ അദ്ദേഹം മാതൃക കാണിക്കുകയും ചെയ്തു. കോവളം …
സ്വന്തം ലേഖകൻ: ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ വിദേശികൾക്ക് കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. ജനുവരി രണ്ടുമുതൽ ആറുവരെ റുസ്താഖ് വിലായത്തിലെ സ്പോർട്സ് കോംപ്ലക്സിലായിരിക്കും വാക്സിൻ നൽകുക. സമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് 1.30 വരെ. ഒന്നും രണ്ടും ഡോസ് എടുക്കാത്തവർക്കും ഇവിടുന്ന് വാക്സിൻ …
സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇന്ന് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തടയുന്നതിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ നടപടികളുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും മുന്‍കൂര്‍ രജിസ്ട്രേഷന്‍ ചെയ്യാതെ തന്നെ ഹെല്‍ത്ത് …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ബഹ്റൈനിലെ പുതുവര്‍ഷ ദിന അവധി പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്ന് വാരാന്ത്യ അവധി ദിനമായ ശനിയായതിനാൽ പകരം ഞായർ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണ് വാക്സിനും ബൂസ്റ്റർ ഡോസുകളും നൽകാൻ …
സ്വന്തം ലേഖകൻ: ജനുവരി രണ്ട് മുതൽ പിസിആർ പരിശോധന ഫീസ് പരമാവധി ഒമ്പത് ദിനാർ ആയി നിജപ്പെടുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ക്ലിനിക്കുകളിലും ഈ നിരക്ക് തന്നെയായിരിക്കും ഈടാക്കുന്നത്. എന്നാൽ വിമാനത്താവളത്തിൽ ഇപ്പോഴും വലിയ നിരക്ക് ആണ് ഈടാക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ വിമാനത്താവളത്തിലെ ഉയർന്ന നിരക്ക് കുറഞ്ഞേക്കും. അതേസമയം, …
സ്വന്തം ലേഖകൻ: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ആകെ കേസുകള്‍ 1,270 ആയി. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. മഹാരാഷ്ട്രയില്‍ 450ഉം ഡല്‍ഹിയില്‍ 320ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച കേരളമാണ് മൂന്നാമത്. ആറു സംസ്ഥാനങ്ങളില്‍ 50ൽ കൂടുതല്‍ കേസുകളുണ്ട്. രാജ്യത്ത് പ്രതിദിന …