1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ യുഎഇയും സൗദി യും റെഡ് ലിസ്റ്റിൽ; വെള്ളിയാ ഴ്ച മുതൽ എല്ലായിടത്തും മാസ്ക് നിർബന്ധം
ഖത്തറിൽ യുഎഇയും സൗദി യും റെഡ് ലിസ്റ്റിൽ; വെള്ളിയാ ഴ്ച മുതൽ എല്ലായിടത്തും മാസ്ക് നിർബന്ധം
സ്വന്തം ലേഖകൻ: ഖത്തറില്‍ പുതുക്കിയ റെഡ് ലിസ്റ്റില്‍ ആറ് രാജ്യങ്ങള കൂടി ഉള്‍പ്പെടുത്തി. കോവിഡ് അപകടസാധ്യത കണക്കിലെടുത്താണ് ട്രാവല്‍ ആന്റ് റിട്ടേണ്‍ പോളിസിയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2022 ജനുവരി 1 ശനിയാഴ്ച മുതല്‍ ഈ രാജ്യങ്ങള്‍ക്ക് ഖത്തറില്‍ നിയന്ത്രണം ബാധകമാകും. സൗദി അറേബ്യ, കെനിയ, യുഎഇ, ലെബനന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ …
ബഹ്റൈനിൽ വിദേശികൾക്ക് സര്‍ക്കാര്‍ ജോലി വിലക്കുന്ന രണ്ട് ബില്ലുകള്‍ ശൂറ കൗണ്‍സില്‍ തള്ളി
ബഹ്റൈനിൽ വിദേശികൾക്ക് സര്‍ക്കാര്‍ ജോലി വിലക്കുന്ന രണ്ട് ബില്ലുകള്‍ ശൂറ കൗണ്‍സില്‍ തള്ളി
സ്വന്തം ലേഖകൻ: വിദേശികളെ സര്‍ക്കാര്‍ ജോലിയില്‍ നിയമിക്കരുത് എന്ന് ആവശ്യപ്പെട്ട് കൊണ്ട് വന്ന ബില്ലാണ് ശൂറ കൗണ്‍സില്‍ തള്ളിയത്. രണ്ട് ബില്ലുകൾ ആണ് എത്തിയിരുന്നത്. ഇത് രണ്ടും ശൂറ കൗണ്‍സില്‍ തള്ളി. പൊതുമേഖലയിലെ കരാര്‍ ജോലികള്‍ ഉള്‍പ്പെടെ എല്ലാം സ്വദേശികൾക്കായി മാറ്റിവെക്കണം എന്ന് നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടാണ് ബില്ലുകൾ എത്തിയിരുന്നത്. ബില്ലുകള്‍ അംഗീകരിക്കണോ, അതോ തള്ളിക്കളയണോ എന്ന …
കുവൈത്തിലെ മത്സ്യ ബന്ധന മേഖലയില്‍ കടുത്ത തൊഴിലാളി ക്ഷാമം; വിദേശ റിക്രൂട്ട്മെൻ്റ് തീരുമാനമായില്ല
കുവൈത്തിലെ മത്സ്യ ബന്ധന മേഖലയില്‍ കടുത്ത തൊഴിലാളി ക്ഷാമം; വിദേശ റിക്രൂട്ട്മെൻ്റ് തീരുമാനമായില്ല
സ്വന്തം ലേഖകൻ: കുവൈത്തിൽ മത്സ്യ ബന്ധന മേഖല കടുത്ത തൊഴിലാളി ക്ഷാമംനേരിടുന്നതായി റിപ്പോർട്ട്. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് കുവൈത്ത് ഫിഷർമെൻ യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു .ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ 240 ഓളം മത്സ്യബന്ധന ബോട്ടുകളുടെ ലൈസൻസുകൾ റദ്ദു ചെയ്യപ്പെട്ടതായി കുവൈത്ത് ഫിഷർമെൻസ് യൂണിയൻ ചെയർമാൻ ദഹർ അൽ സുവൈയാൻ പറഞ്ഞു. തൊഴിലാളിക്ഷാമത്തിന് അടിയന്തിരമായി പരിഹാരം …
ഒമിക്രോൺ: കേരളത്തിൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ല; പുതുവത്സരാ ഘോഷം കരുതലോടെ
ഒമിക്രോൺ: കേരളത്തിൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ല; പുതുവത്സരാ ഘോഷം കരുതലോടെ
സ്വന്തം ലേഖകൻ: ഒമിക്രോണിന്‍റെ പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് മന്ത്രി പറഞ്ഞതായി മലയാള മനോരമയും റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു. …
ഡൽഹിയിൽ വീണ്ടും സാമൂഹികവ്യാപനം; 46%വും ഒമിക്രോൺ കേസുകളെന്ന് ആരോഗ്യമന്ത്രി
ഡൽഹിയിൽ വീണ്ടും സാമൂഹികവ്യാപനം; 46%വും ഒമിക്രോൺ കേസുകളെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹികവ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. യാതൊരുവിധ യാത്രയും നടത്താത്തവര്‍ക്കും രോഗം ബാധിക്കുന്നത് സാമൂഹികവ്യാപനത്തിന്റെ സൂചനയാണെന്നും മന്ത്രി പറഞ്ഞു. 263 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടെന്ന് വ്യക്തമാക്കിയത്. യാതൊരുവിധ യാത്രാ പശ്ചാത്തലവുമില്ലാത്തവര്‍ക്കും രോഗം ബാധിക്കുന്നെന്നും …
കോവിഡ് പ്രതിരോധം: പഞ്ചനക്ഷത്ര പദവി സ്വന്തമാക്കി ബഹ്‌റൈന്‍ വിമാനത്താവളം
കോവിഡ് പ്രതിരോധം: പഞ്ചനക്ഷത്ര പദവി സ്വന്തമാക്കി ബഹ്‌റൈന്‍ വിമാനത്താവളം
സ്വന്തം ലേഖകൻ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഞ്ചനക്ഷത്ര പദവി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ശുചിത്വവും സുരക്ഷിതത്വവും കൈവരിച്ചതിലാണ് ബഹ്‌റൈന്‍ ഈ പദവി നേടാനായത്. വൃത്തിയും ശുചിത്വവും കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള മികച്ച 5 % വിമാനത്താവളങ്ങളില്‍ ബഹ്‌റൈനും ഉള്‍പ്പെടുന്നു. 2021 ഡിസംബറില്‍ അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്‌സ് നടത്തിയ …
കുവൈത്തിൽ ബൂ​സ്​​റ്റ​ർ ഡോ​സി​ന് തിരക്ക്; പുതുവർഷാഘോഷങ്ങൾ നിയന്ത്രിച്ച് ആ​ഭ്യന്തര മന്ത്രാലയം
കുവൈത്തിൽ ബൂ​സ്​​റ്റ​ർ ഡോ​സി​ന് തിരക്ക്; പുതുവർഷാഘോഷങ്ങൾ നിയന്ത്രിച്ച് ആ​ഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തിൽ ബൂ​സ്​​റ്റ​ർ ഡോ​സി​ന് തിരക്ക്. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ജോസ് എടുക്കാൻ എത്തുന്നവരുടെ എണ്ണം കുവൈത്തിൽ കൂടുന്നത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്കുള്ള നിയന്ത്രണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനം പുറത്തുവിട്ടിരുന്നത്. ഇതോടെ കഴിഞ്ഞ ദിവസം മാത്രം 37,000 പേർ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസ് എടുക്കാൻ എത്തിയത്. പുതിയ …
അമിത ജോലി ഭാരം: പ്രവാസികൾക്ക് കുവൈത്ത് മടുക്കുന്നതായി സർവേ; പട്ടികയിൽ അവസാനം
അമിത ജോലി ഭാരം: പ്രവാസികൾക്ക് കുവൈത്ത് മടുക്കുന്നതായി സർവേ; പട്ടികയിൽ അവസാനം
സ്വന്തം ലേഖകൻ: കുവൈത്തില്‍ ജോലി ചെയ്യാന്‍ പ്രവാസികളുടെ താത്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. അധിക ജോലി സമയമാണ് പ്രധാനമായും പ്രവാസികളെ വലയ്ക്കുന്നതെന്ന് യൂറോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, ജോലിയും ജീവിതവും ഒരു പോലെ കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നതും പ്രവാസികളുടെ പ്രധാന പരാതികളിലൊന്നാണ്. കുവൈത്തിനെ കൂടാതെ ജപ്പാനിലും ജോലി ചെയ്യാന്‍ പ്രവാസികള്‍ മടിക്കുന്നെന്ന് അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. 2021 …
ഇന്ത്യൻ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനിമുതൽ ഇന്ത്യൻ സംഗീതം: വ്യോമയാന മന്ത്രാലയം
ഇന്ത്യൻ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനിമുതൽ ഇന്ത്യൻ സംഗീതം: വ്യോമയാന മന്ത്രാലയം
സ്വന്തം ലേഖകൻ: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വ്യോമയാന മന്ത്രാലയം. ഇന്ത്യൻ കൗൺസൽ ഓഫ്​ കൾച്ചറൽ റിസർച്ചിന്‍റെ അഭ്യർഥന പ്രകാരം വ്യോമയാന മന്ത്രാലയം വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ഇതുസംബന്ധിച്ച്​ കത്തയച്ചു. ഇന്ത്യൻ സംഗീതം മത സാമൂഹിക ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമെന്നാണ്​ കത്തിലെ പരാമർശം. ‘ലോകമെമ്പാടുമുള്ള വിമാനങ്ങളിൽ വെയ്ക്കുന്ന സംഗീതം അതത്​ രാജ്യങ്ങൾക്ക്​ പ്രധാനപ്പെട്ടവയാണ്​. …
ഒമിക്രോൺ ആശങ്ക: പ്രധാനമന്ത്രിയുടെ യുഎഇ, ഖത്തർ സന്ദർശനം മാറ്റിവെച്ചു
ഒമിക്രോൺ ആശങ്ക: പ്രധാനമന്ത്രിയുടെ യുഎഇ, ഖത്തർ സന്ദർശനം മാറ്റിവെച്ചു
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ, ഖത്തർ സന്ദർശനം മാറ്റിവെച്ചു. അടുത്തയാഴ്ച നടത്താനിരുന്ന സന്ദർശനമാണ് മാറ്റിയത്. രാജ്യത്ത് ഒമിക്രോൺ ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണ് യാത്ര മാറ്റിവെച്ചത്. മാറ്റിവെച്ച യാത്ര ഇനി എപ്പോളാണ് ഉണ്ടാവുകായെന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകിയിട്ടില്ല. ഒമിക്രോൺ കേസുകളുടെ എണ്ണം 781 ആയി. രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. …