സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി. വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. സുപ്രീം കമ്മിറ്റിയുമായി ബന്ധപ്പെച്ച തൊഴിൽ അവസരങ്ങളെല്ലാം ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തും. അത്തരം തൊഴിലുകളുടെ നടപടിക്രമങ്ങളെല്ലാം വെബ്‌സൈറ്റ് വഴി തന്നെയാണ് നടക്കുന്നതും. മറ്റു വെബ്‌സൈറ്റുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാരുടെ ഹോം ക്വാറന്റൈൻ കാലയളവ് സിക്ക് ലീവായി കണക്കാക്കില്ലെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ കമ്മീഷന്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. രാജ്യത്തേക്ക് വരുന്ന എല്ലാവര്‍ക്കും 72 മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്നതാണ് നിയമം. ഇത് സിക്ക് ലീവായി കണക്കാക്കില്ലെന്നാണ് …
സ്വന്തം ലേഖകൻ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസ് (70) അന്തരിച്ചു. അര്‍ബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം.പിയും ആയിരുന്നു. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ …
സ്വന്തം ലേഖകൻ: യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സി, നാഷണല്‍ സൈബര്‍ ക്രൈം യൂണിറ്റ് ഉള്‍പ്പടെയുള്ള നിയമപാലന ഏജന്‍സികള്‍ ചേര്‍ന്ന് മോഷ്ടിക്കപ്പെട്ട പാസ് വേഡുകള്‍, ഇമെയില്‍ ഐഡികള്‍ എന്നിവയുടെ വന്‍ ശേഖരം കണ്ടെത്തി. ഹാക്ക് ചെയ്ത ക്ലൗഡ് സ്റ്റോറേജില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ആഗോള തലത്തിലുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ബാധിക്കുന്ന ചോര്‍ച്ചയാണിത്. 22.5 കോടി പാസ്‌വേഡുകള്‍ ഇക്കൂട്ടത്തിലുണ്ട്. …
സ്വന്തം ലേഖകൻ: മനുഷ്യന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളായ വളർത്തുനായകൾക്ക് വേണ്ടി മാത്രം ടി.വി ചാനൽ സംപ്രേഷണം ആരംഭിച്ചു. യുകെയിലാണ് ഡോഗ്ടിവി എന്ന പേരിലുള്ള ചാനൽ സംപ്രേഷണം ആരംഭിച്ചത്. വളർത്തുനായ്ക്കളിലെ ഒറ്റപ്പെടലും ഉത്കണ്ഠയുമൊക്കെ മാറ്റാൻ സഹായിക്കുന്ന പരിപാടികളാണ് ചാനൽ സംപ്രേഷണം ചെയ്യുക. മൂന്ന് വർഷം നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് ചാനൽ പ്രവർത്തനം ആരംഭിച്ചത്. നായകളുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയുന്ന …
സ്വന്തം ലേഖകൻ: സൗദിയിലെ 22 വിമാനത്താവളങ്ങളെയും ഹോർഡിങ് കമ്പനികളാക്കി സ്വകാര്യവൽക്കരണ പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണെന്നു ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽ അസീസ് അൽ ദുവൈലിജ് പറഞ്ഞു. അബ്ഹ വിമാനത്താവളത്തിൽ സാങ്കേതികവും സാമ്പത്തികവുമായ അന്തിമ പഠനങ്ങൾ പൂർത്തിയായി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് തായിഫ്, അൽഖസീം വിമാനത്താവളങ്ങളിലും ഇതു പ്രാവർത്തികമാക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസിെൻറ ഇടവേള മൂന്ന് മാസമായി കുറച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നാളെ മുതല്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ സുപ്രീം കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ആദ്യ രണ്ട് ഡോസുകളും ഏത് കമ്പനിയുടെ …
സ്വന്തം ലേഖകൻ: ഖത്തറില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന തൊഴിലുടമകള്‍ക്കെതിരേ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ആദ്യമായി വിസ എടുക്കുന്നതുമായി ബന്ധപ്പെട്ടോ അതു പുതുക്കുന്നതുമായി ബന്ധപ്പെട്ടോ ഉള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ പാസ്‌പോര്‍ട്ട് തൊഴിലാളികളുടെ കൈയില്‍ തിരികെ ഏല്‍പ്പിക്കണമെന്ന് തൊഴിലുടമകളെ മന്ത്രാലയം ഓര്‍മിപ്പിച്ചു. അതേസമയം, വിസയുമായി ബന്ധപ്പെട്ട നടപടികള്‍ക്കു വേണ്ടിയല്ലാതെ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നവരില്‍ നിന്ന് 25000 …
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന കുവൈത്തില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യാത്രാ നിബന്ധനകള്‍ പുതുക്കി കുവൈത്ത്. ഇന്നലെ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ സെയ്ഫ് പാലസില്‍ ചേര്‍ന്ന അസാധാരണ മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. അന്താരാഷ്ട്ര തലത്തിലെ ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്ത ശേഷമാണ് യോഗം ഈ …
സ്വന്തം ലേഖകൻ: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്‍ അവതരണത്തെ എതിര്‍ത്ത് സഭയില്‍ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറുന്നുണ്ട്. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര …