സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിനു അംഗീകാരം വേഗത്തിലാക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതുവരെ മൂന്നര ലക്ഷത്തിനടുത്ത് സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചതായും രണ്ടു ലക്ഷത്തോളം അപേക്ഷകൾ തള്ളിയതായും അധികൃതർ അറിയിച്ചു . ഫൈസർ, ഓക്‌സ്‌ഫോഡ്, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിനുകൾക്കാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്.ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിലഭിക്കുന്ന അപേക്ഷകൾ …
സ്വന്തം ലേഖകൻ: കോവിഡ് ബൂസ്റ്റര്‍ ഡോസ് കുവൈത്തില്‍ നിര്‍ബന്ധമാക്കുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്ത സ്വദേശികളെ കുവൈത്തില്‍നിന്നും പുറത്തു പോകാന്‍ അനുവദിക്കില്ല. കുവൈത്തിലേക്ക് വരുന്ന വിദേശികള്‍ നിര്‍ബന്ധമായും കോവിഡ് മൂന്നാം ഡോസ് എടുത്തിരിക്കണം. ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത വിദേശികള്‍ക്കു കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ ഉന്നത വക്താവ് വെളിപ്പെടുത്തി. ആഗോള തലത്തില്‍ ഭീഷണി …
സ്വന്തം ലേഖകൻ: അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും സ്ഥാപകനായ ഇലോന്‍ മസ്‌കിന്റെ വെളിപ്പെടുത്തല്‍. കാര്‍ബന്‍ ഡൈ ഓക്‌സൈഡ് റോക്കറ്റുകള്‍ക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്‌പേസ് എക്‌സ് ആരംഭിച്ചതെന്ന് സാങ്കല്‍പിക ആശയങ്ങള്‍ക്കും വിവാദ ട്വീറ്റുകള്‍ക്കും പേരുകേട്ട മസ്‌ക് അറിയിച്ചു. “അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി …
സ്വന്തം ലേഖകൻ: ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാം. കുട്ടികള്‍ക്കായുള്ള നൊവാവാക്‌സ് കോവിഡ്-19 വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അദാര്‍ പൂനവാല. “ആറു മാസത്തിനുള്ളില്‍ ഞങ്ങളുടെ വാക്‌സിന്‍ എത്തും. ഇപ്പോള്‍ അവസാനഘട്ട …
സ്വന്തം ലേഖകൻ: രാജ്യത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് 19 ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നതിനിടെ ബൂസ്റ്റര്‍ ഡോസ് വാക്സിൻ വിതരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വാക്സിൻ വിതരണം സംബന്ധിച്ച് നിലപാട് അറിയിച്ചത്. രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിൻ വിതരണം ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളൊന്നും വിദഗ്ധ സമിതികളിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര …
സ്വന്തം ലേഖകൻ: ഒമാനില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡിനെതിരെയുള്ള മൂന്നാം ഡോസ് വാക്സിന് അനുമതി നല്‍കി സുപ്രിം കമ്മിറ്റി. ഒമാനില്‍ പുതിയ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുകയും ഒമിക്രോണ്‍ കൂടുതല്‍ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ചേര്‍ന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് വാക്‌സിനേഷന് അനുമതി നല്‍കിയത്. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച രാത്രിയാണ് …
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങി. രാജ്യത്തുടനീളം വൈവിധ്യമായ സാംസ്‌കാരിക പരിപാടികളുമായി ദേശീയ ദിന സംഘാടക കമ്മിറ്റി. ദേശീയ ദിനത്തിന്റെ ഔദ്യോഗിക പരേഡ് വേദിയായ ദോഹ കോർണിഷ് ദേശീയപതാകനിറങ്ങളാൽ അലങ്കരിച്ചു തുടങ്ങി. കോർണിഷ് റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലുമെല്ലാം ദേശീയപതാകകളും ഉയർന്നിട്ടുണ്ട്. സർക്കാർ, പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ മാത്രമല്ല സ്വദേശി പൗരന്മാരുടെ വീടുകളുടെ മുൻപിലും വാഹനങ്ങളിലുമെല്ലാം …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വാറ്റ് 10 ശതമാനമാക്കി വർധിപ്പിക്കുന്നതിന് ശൂറ കൗൺസിൽ അംഗീകാരം നൽകി. നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുേമ്പ മാധ്യമ പ്രവർത്തകരെ സഭയിൽനിന്നും ഒഴിവാക്കി. പാർലമെൻറ് നിയമം പാസാക്കിയതിന് അഞ്ചു ദിവസത്തിന് ശേഷമാണ് ശൂറ കൗൺസിലും ഇതിന് അംഗീകാരം നൽകിയത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മൂല്യ വര്‍ധിത നികുതി (വാറ്റ്) …
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് മുമ്പില്‍ പുതിയ പ്രതിസന്ധിയുമായി ബാങ്കുകള്‍. വിസ പുതുക്കാനാവാതെ സിവില്‍ ഐഡി കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്ക് ബാങ്ക് അക്കൗണ്ട് കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന നിയമമാണ് ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ ആലോചിക്കുകയാണെന്ന് ഉന്നത വൃത്തങ്ങളെ …
സ്വന്തം ലേഖകൻ: ഇന്ത്യൻ മോഡലും പഞ്ചാബി നടിയുമായ ഹര്‍നാസ് സന്ധുവിന് 2021ലെ വിശ്വസുന്ദരിപ്പട്ടം. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വിശ്വ സുന്ദരിപ്പട്ടം ലഭിക്കുന്നത്. എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു ഹര്‍നാസ് സന്ധു മത്സരത്തിനായി ഇസ്രയേലിൽ എത്തിയത്. 2000ത്തിൽ ലാറ ദത്ത വിശ്വസുന്ദരിപ്പട്ടം നേടിയതിനു ശേഷം ഇതാദ്യമായാണ് മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയ്ക്ക് ലഭിക്കുന്നത്. …