സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം തുറന്ന ഒമാന്‍ ദുബായ് ഹൈവേയിലെ റുബുഉല്‍ ഖാലി അതിര്‍ത്തി ചെക്ക്പോസ്റ്റിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ച് റോയല്‍ ഒമാന്‍ പോലീസ്. ഇതിലൂടെയുള്ള സഞ്ചാരം 24 മണിക്കൂം അനുവദിക്കും എന്നാണ് ഒമാന്‍ റോയല്‍ പോലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തുടക്കില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ ട്രക്കുകൾ അതിർത്തി കടക്കാൻ രാവിലെ എട്ടിനും …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗ്, കേപ്ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. ഡിസംബര്‍ 12 മുതല്‍ ഈ സര്‍വീസുകള്‍ ഉണ്ടാകുമെന്ന് വിമാനകമ്പനി അറിയിച്ചു. ജൊഹന്നാസ്ബര്‍ഗില്‍ നിന്ന് ദിവസേന രണ്ട് സര്‍വീസുകളും കേപ്ടൗണില്‍ നിന്ന് ഒരു സര്‍വീസും …
സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബഹ്‌റൈനിലും സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോഗ്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച്ചയാണ് രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. വിദേശ രാജ്യത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയ ആള്‍ക്കാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഏത് രാജ്യത്ത് നിന്നാണ് ഇയാള്‍ എത്തിയതെന്ന് …
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദിെൻറ കുവൈത്ത് സന്ദർശനം വൻ വിജയം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാനും വാണിജ്യ, നിക്ഷേപ, വികസന മേഖലയിൽ സഹകരണം ശക്തമാക്കാനും സഹായിക്കുന്നതായി സന്ദർശനമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനം നേരിടാനും യോജിച്ച നീക്കങ്ങളുണ്ടാകും. വനിത ശാക്തീകരണം, ഡിജിറ്റൽവത്കരണം, …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയവകഭേദമായ ഒമിക്രോൺ ആന്ധ്രാപ്രദേശിലും ചണ്ഡീഗഡിലും കൂടി സ്ഥിരീകരിച്ചു. കർണാടകയിൽ ഒരാൾക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 36 ആയി. ഞായറാഴ്ചയാണ് ആന്ധ്രാപ്രദേശിൽ ആദ്യ ഒമിക്രോൺ കേസ് കണ്ടെത്തിയത്. അയർലൻഡിൽ നിന്നെത്തിയ 34 കാരനായ യാത്രക്കാരനിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. ഇയാൾക്ക് കാര്യമായ മറ്റ് …
സ്വന്തം ലേഖകൻ: ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഊഷ്മള സ്വീകരണം ഒരുക്കി കുവൈത്ത്. കുവൈത്ത് കിരീടാവകാശി ശെയ്ഖ് മിഷ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള ഉന്നത ഭരണ നേതൃത്വം വിമാനത്താവളത്തില്‍ എത്തി അദ്ദേഹത്തെ സ്വീകരിച്ചു. നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ ഗാനിം, …
സ്വന്തം ലേഖകൻ: പൊതുമേഖലയിലെ സ്വദേശിവത്കരണം 2022നകം പൂർത്തീകരിക്കണമെന്ന് സിവിൽ സർവീസ് കമ്മിഷൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും ജോലികളിൽനിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിക്ക് 2017ലാണ് തുടക്കം കുറിച്ചത്. 5 വർഷത്തിനകം പൂർത്തിയാക്കാനായിരുന്നു തീരുമാനം. കാലപരിധി അടുത്ത വർഷം അവസാനിക്കുമെന്നതിനാൽ തീരുമാനം പൂർത്തീകരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ തയാറാകണമെന്ന് കമ്മിഷൻ വ്യക്തമാക്കി.ജനസംഖ്യാ …
സ്വന്തം ലേഖകൻ: ആഗോള വ്യാപനവും ഉയര്‍ന്ന തോതിലുള്ള വ്യതിയാനങ്ങളും കൊണ്ട് കോവിഡ് മഹാമാരിയുടെ ഗതിമാറ്റത്തിന് തന്നെ ഒമിക്രോണ്‍ വകഭേദം കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു. 57 രാജ്യങ്ങളില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വേഗം പടരാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ …
സ്വന്തം ലേഖകൻ: ഡൽഹിയിൽ വീണ്ടും ഒമിക്രോൺ ബാധ. സിംബാബ് വെയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഒമിക്രോൺ കേസാണിത്. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ആഴ്ച ആദ്യമാണ് ഇയാൾ സിംബാബ് വെയിൽ നിന്ന് ഡൽഹിയിൽ എത്തിയത്. സാംപിൾ ശേഖരിച്ച് ജനിതക പരിശോധനയ്‌ക്ക് അയച്ചാണ് രോഗബാധ …
സ്വന്തം ലേഖകൻ: കുനൂര്‍ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സൂലൂർ വ്യോമതാവളത്തിൽ നിന്ന് റോഡ് മാർഗം വാളയാർ അതിർത്തിയിൽ എത്തിച്ച മൃതദേഹം മന്ത്രിമാർ ചേർന്നാണ് ഏറ്റുവാങ്ങിയത്. വാളായാറിൽ നിന്ന് പ്രദീപിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായാ തൃശൂരിലെ പൂത്തൂരിലെത്തി. മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു വരികയായിരുന്നു. പ്രദീപ് പഠിച്ച …