സ്വന്തം ലേഖകൻ: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 42-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്ക് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദിന്റെ ക്ഷണം. ഈ മാസം സൗദി അറേബ്യയിൽ നടക്കുന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള സൗദി രാജാവിന്റെ ക്ഷണക്കത്ത് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ …
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി ഇരട്ടിയാക്കാനുള്ള കരട് ബില്‍ പാര്ലമെന്റിന്റെ പരിഗണനയില്‍ കഴിഞ്ഞ ദിവസം വന്നു. നിലവില്‍ അഞ്ച് ശതമാനം ആണ് വാറ്റ് ഈടാക്കുന്നത്. ഇത് 10 ശതമാനമാക്കി ഉയര്‍ത്താന്‍ ആണ് ബില്ല് നിര്‍ദേശിക്കുന്നത്. നികുതി വര്‍ദ്ധനവ് സംബന്ധിച്ച ബില്‍ പാര്ലമെന്റിന്റെ പരിഗണനയില്‍ വെച്ചതായി വൈസ് ചെയര്‍മാന്‍ അലി അല്‍ സായിദ് മാധ്യമങ്ങളോട് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് പ്രതിരോധ പോരാളികള്‍ക്ക് സൗജന്യ റേഷന്‍, ബോണസ് നല്‍കുന്നതിന് തീരുമാനം. 40,000 ആരോഗ്യ മുന്നണി പോരാളികള്‍ക്ക് ബോണസ് നല്‍കുന്നതിന് 134 ദശലക്ഷം ദിനാര്‍ അനുവദിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. നിരവധി വിദേശികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബോണസും സൗജന്യ റേഷനും ലഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ …
സ്വന്തം ലേഖകൻ: ആശുപത്രിയിലും ലാബുകളിലുമായി പരിശോധന നടത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ഇതിന് ആവശ്യമായ മൊബൈൽ ആപ്ലിക്കേഷൻ ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അസ്സബാഹ് പുറത്തിറക്കി. .’Q8 seha’ എന്നാണ് ആപ്പിന്‍റെ പേര്. ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കാന്‍ സാധിക്കുന്ന ആപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ആപ്പ് …
സ്വന്തം ലേഖകൻ: കൊറോണയുടെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്ന ചട്ടം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വീട്ടിലിരുന്ന ജോലി ചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. പോർച്ചുഗൽ മാതൃകയിൽ ചട്ടം രൂപീകരിക്കാനാണ് നീക്കം. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ …
സ്വന്തം ലേഖകൻ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനത്തിനൊരുങ്ങി. കന്യകാമറിയത്തിെൻറ നാമധേയത്തിൽ നിർമിച്ച ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിെൻറ ഉദ്ഘാടനം ഡിസംബർ ഒമ്പതിന് രാവിലെ 11ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർവഹിക്കുമെന്ന് പ്രോജക്ട് മേധാവി ഫാ. സജി തോമസ്, മനാമ സേക്രഡ് ഹാർട്ട് ചർച്ച് വികാരി ഫാ. …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നതു തടയാന്‍ എല്ലാ മുന്‍കരുതലുകള്‍ നടപടികളും സ്വീകരിക്കണമെന്ന മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. …
സ്വന്തം ലേഖകൻ: ഹെലിക്കോപ്റ്റര്‍ അപകടത്തിൽപ്പെട്ടപ്പോൾ സഹായക്കാനെത്തിയ കുടുംബത്തെ സന്ദർശിച്ച് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി . കഴിഞ്ഞ ഏപ്രിൽ 11 നായിരുന്നു സാങ്കേതിക തകരാർ മൂലം യൂസഫലിയുടെ ഹെലികോപ്റ്റർ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങിയത്. അപകടസമയത്ത് ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, അദ്ദേഹത്തിന്റെ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരെ …
സ്വന്തം ലേഖകൻ: ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ നിന്നെത്തിയ ഇന്ത്യക്കാരനിലാണ് രോഗബാധ കണ്ടെത്തിയത്. നാഷണൽ കൺട്രോൾ ഫോർ ഡിസീസ് സെന്ററിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെത്തിയ യുവാവ് ലോക് നായക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധയിൽ കൊറോണ പോസിറ്റീവായ 12 യാത്രക്കാരെ പ്രത്യേകം നിരീക്ഷണത്തിൽ …
സ്വന്തം ലേഖകൻ: നാഗാലാന്റിൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 13 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. മോൺ ജില്ലയിലെ തിരു ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതുവരെ ഒരു സൈനികന്റെ അടക്കം 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. …