സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ശൈത്യകാല അവധി ആരംഭിക്കുന്നു. അടുത്ത മാസം മുതല്‍ ആണ് അവധി ആരംഭിക്കുന്നത്. എന്നാല്‍ ഒമിക്രോൺ കേസുകൾ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാർ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ആണ് കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ക്കൂള്‍ അവധി ആരംഭിച്ചാല്‍ കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടും. …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കോവാക്സിനു ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. വ്യവസ്ഥകൾക്കു വിധേയമായാണു ഭാരത് ബയോടെക്‌നോളജിയുടെ കോവാക്‌സിന് അംഗീകാരം നൽകിയത്. നടപടി പ്രാബല്യത്തിലായി. പുതിയ നടപടി കോവാക്സിൻ എടുത്തവരുടെ ഖത്തർ പ്രവേശനം എളുപ്പമാക്കും. കോവാക്‌സിന് ഇതുവരെ അംഗീകാരം ലഭിക്കാത്തതിനാൽ ഖത്തറിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ കഴിയാതെ വിഷമിച്ചിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പുതിയ നടപടി ഏറെ ആശ്വാസകരമാണ്. നിലവിൽ …
സ്വന്തം ലേഖകൻ: സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ച് സേവനങ്ങള്‍ ഓൺലൈനാക്കുമെന്ന് ബഹ്റൈന്‍ ഇ-ഗവൺമൻ്റെ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തിലാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ ആണ് ഇതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുത്തത്. ആഭ്യന്തരമന്ത്രി കേണൽ ജനറൽഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം കുവൈത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽ സ്വബാഹ്. നിലവിൽ ആശ്വാസകരമായ ആരോഗ്യസാഹചര്യമാണ് രാജ്യത്തുള്ളതെന്നും മറ്റു ഗൾഫ് നാടുകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഭാഗികമായോ പൂര്‍ണമായോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കുവൈത്ത് ആർമി ക്യാമ്പ് സന്ദർശിച്ച …
സ്വന്തം ലേഖകൻ: യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഡോക്ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്. …
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴില്‍ക്കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി നീട്ടിനല്‍കി തൊഴില്‍ മന്ത്രാലയം. ഇൗ മാസം 31വരെയാണ് സ്വകാര്യ കമ്പനികള്‍ വിദേശജീവനക്കാരുടെ കരാര്‍വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് അനുവദിച്ചിരിക്കുന്നത്. തൊഴില്‍മന്ത്രാലയം പോര്‍ട്ടലില്‍ തൊഴിലുടമകളാണ് കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അതിനിടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 14 വിദേശികളെ അൽ ബുറൈമി ഗവർണറേറ്റിൽനിന്ന് റോയൽ …
സ്വന്തം ലേഖകൻ: ഇസ്ലാമിക മൂല്യങ്ങള്‍ക്കും രാജ്യത്തെ പൊതു ധാര്‍മികതയ്ക്കും നിരക്കാത്ത ലോഗോയോ ചിത്രങ്ങളോ ഉള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വില്‍ക്കാനോ പരസ്യം ചെയ്യാനോ പാടില്ലെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ ചില പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ സദാചാര മൂല്യങ്ങള്‍ക്കും മാന്യതയ്ക്കും നിരക്കാത്ത ചിത്രങ്ങളോട് കൂടിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും പരസ്യം നല്‍കുകയും …
സ്വന്തം ലേഖകൻ: വാക്സിൻ എടുക്കാത്ത ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാന്‍ അനുമതിയില്ലെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിനെടുക്കാത്ത സ്ഥിരം വിസയില്‍ വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്‍റൈനാണ് വേണ്ടത്. ഇതുവരെ ഒരു ലക്ഷം ബൂസ്റ്റര്‍ ഡോസ് നല്‍കിക്കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ യാത്രാ ചട്ടത്തിലാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് …
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റർ ഡോസ് സമയപരിധി ആറ് മാസത്തിൽ നിന്ന് മൂന്ന് മാസമായി കുറച്ചു. ദേശീയ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ഏകോപന സമിതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് തീരുമാനം നടപ്പിലാക്കാന്‍ ബഹ്റെെന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലിയിരുത്തിയാണ് തീരുമാനം എടുത്തിരിക്കുന്നത്. സ്പുട്നിക്, …
സ്വന്തം ലേഖകൻ: ഗൂഗിളിനും മൈക്രോസോഫ്റ്റിനും അഡോബിനും പിന്നാലെയിതാ ട്വിറ്ററും ഇനി ഇന്ത്യാക്കാരന്റെ നിയന്ത്രണത്തിലേയ്‌ക്ക്. ലോക നേതാക്കളടക്കം പൊതുസമൂഹത്തോട് സംവദിക്കുന്ന പ്രധാന സമൂഹ മാദ്ധ്യമമായ ട്വിറ്ററിന്റെ തലപ്പത്തേക്ക് എത്തിച്ചേർന്നിരിക്കുകയാണ് ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ. ഇന്ന് സമൂഹ മാദ്ധ്യമങ്ങളടക്കം ചർച്ച ചെയ്യുകയാണ് പരാഗ് അഗ്രവാളിനെകുറിച്ച്. സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് …