1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമിക്രോൺ: ജാഗ്രതാ മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം; പ്രവാസികൾ ആശങ്കയിൽ
ഒമിക്രോൺ: ജാഗ്രതാ മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം; പ്രവാസികൾ ആശങ്കയിൽ
സ്വന്തം ലേഖകൻ: വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അതീവജാഗ്രതയിൽ. പുതിയ വകഭേദം റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ രാജ്യത്തേക്ക്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്താൻ ശിപാർശ ചെയ്തു. സുപ്രീം കൊറോണ എമർജൻസി കമ്മിറ്റി യോഗമാണ് മന്ത്രിസഭക്ക് ശിപാർശ സമർപ്പിച്ചത്. കൊറോണ വൈറസിന്റെ ഒമിക്രോൺ …
കുവൈത്തിൽ തൊഴിൽ വിസ പൂർണമായും ഓൺലൈനാക്കാൻ നീക്കം; ജനുവരി മുതൽ പ്രാബല്യത്തിൽ
കുവൈത്തിൽ തൊഴിൽ വിസ പൂർണമായും ഓൺലൈനാക്കാൻ നീക്കം; ജനുവരി മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിൽ വിസ അനുവദിക്കുന്നത് ‌പൂർണമായും ഓൺലൈൻ ‌വഴിയാക്കും. നിലവിൽ ഓൺലൈൻ ആയും ‌ബന്ധപ്പെട്ട ഓഫിസുകളിൽ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാൻ സൗകര്യമുണ്ട്. ജനുവരി തൊട്ട് മുഴുവൻ നടപടികളും ഓൺ‌ലൈൻ ‌വഴിയാക്കാനാണ് മാൻപവർ അതോറിറ്റി തീരുമാനം. ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്കും കുടുംബ വിസയിൽ നിന്ന് കമ്പനിയിലേക്കും ഒരേ സ്പോൺസറുടെ കീഴിൽ മറ്റൊരു സ്ഥാപനത്തിലേക്കും …
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
സ്വന്തം ലേഖകൻ: കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. കോവിഡ് വാക്‌സിനേഷന് പുറമേയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ഇത് നിര്‍ബന്ധമാണ്. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ആര്‍ടിപിസിആര്‍ പരിശോധന …
ഒമിക്രോൺ: കേരളത്തിൽ എത്തുന്നവർക്ക് 7 ദിവസം കർശന ക്വാറന്റീനും ആർടിപിസിആറും
ഒമിക്രോൺ: കേരളത്തിൽ എത്തുന്നവർക്ക് 7 ദിവസം കർശന ക്വാറന്റീനും ആർടിപിസിആറും
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ 7 ദിവസം കർശനമായി ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ നിർദേശിച്ചു. ഇവർ കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയയ്ക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാനത്തിനു ലഭിച്ചു. ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള തീരുമാനം …
അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വീണ്ടും വിലക്ക്? തീരുമാനം പുന:പരിശോധിക്കാൻ കേന്ദ്രം
അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വീണ്ടും വിലക്ക്? തീരുമാനം പുന:പരിശോധിക്കാൻ കേന്ദ്രം
സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രാ വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡിസംബർ രണ്ടാം വാരത്തോടെ അന്താരാഷ്‌ട്ര സർവീസുകൾ പഴയപടിയാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. നിരവധി പേർ കാത്തിരുന്ന പ്രഖ്യാപനമാണ് വന്നതെങ്കിലും തീരുമാനം പുഃനപരിശോധിക്കണമെന്ന ആവശ്യമാണ് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഇപ്പോൾ ഉയരുന്നത്. സർവെ പ്രകാരം മൂന്നിൽ രണ്ട് ഇന്ത്യക്കാരും വിമാന …
പുതിയ കോവിഡ് വകഭേദം: ഒ മാനിൽ ഏഴ് ആഫ്രിക്കൻ രാജ്യ ങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ ക്ക് പ്രവേശന വിലക്ക്
പുതിയ കോവിഡ് വകഭേദം: ഒ മാനിൽ ഏഴ് ആഫ്രിക്കൻ രാജ്യ ങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ ക്ക് പ്രവേശന വിലക്ക്
സ്വന്തം ലേഖകൻ: സൗത്ത് ആഫ്രിക്ക, നമീബിയ ,സിംബാവേ, മൊസാമ്പിക്, ബോത്സ്വാന, ലെസോത്തോ ,ഇസ് വന്തി നി എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് സുപ്രിം കമ്മിറ്റി വിലക്കേർപ്പെടുത്തിയത് . ഇവിടങ്ങളിൽ കോവിഡിന്‍റെ പുതിയ വകഭേദം പകരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. …
ഖത്തറിൽ ബൂസ്റ്റർ ഡോസ് എടുത്തവർക്ക് ആരോഗ്യ പ്രശ്നങ്ങളെന്ന് വ്യാജ വാർത്ത; അഭ്യൂഹങ്ങൾ വിശ്വസിക്കരുത്
ഖത്തറിൽ ബൂസ്റ്റർ ഡോസ് എടുത്തവർക്ക് ആരോഗ്യ പ്രശ്നങ്ങളെന്ന് വ്യാജ വാർത്ത; അഭ്യൂഹങ്ങൾ വിശ്വസിക്കരുത്
സ്വന്തം ലേഖകൻ: ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അതിവേഗം പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഇതിനകം മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായുള്ള ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയത്. പ്രതിദിനം 5000ത്തിലേറെ പേര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നുണ്ടെന്നും ഹമദ് ജനറല്‍ ആശുപത്രി ഡയരക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി അറിയിച്ചു. അതേസമയം, ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് ഗുരുതര …
പുതിയ കോവിഡ് വകഭേദം; ആറ് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബഹ്റൈന്‍
പുതിയ കോവിഡ് വകഭേദം; ആറ് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബഹ്റൈന്‍
സ്വന്തം ലേഖകൻ: കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി. എഴു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ബഹ്റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, ഇസ്വത്തീനി, മൊസാംബിക്, നമീബിയ, ലെസോത്തോ, ബോട്സ്വാന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ബഹ്റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ, സൗദി രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ബഹ്റെെനും നിയന്ത്രണം …
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ 1000 ദിനാര്‍ ചെലവ് വരും
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ 1000 ദിനാര്‍ ചെലവ് വരും
സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്നതിന് 1000 ദിനാര്‍ ചെലവ് വരും. വിസ പുതുക്കന്നതിനുള്ള 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സിനുള്ള 500 ദിനാറും ഉള്‍പ്പെടെയാണ് ഈ സംഖ്യ. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും. അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 കഴിഞ്ഞ പ്രവാസികളുടെ …
കോവി‍ഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ; ഡെൽറ്റയേക്കാ ൾ വ്യാപനശേഷി; പ്രതിരോധം തകർക്കും
കോവി‍ഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ; ഡെൽറ്റയേക്കാ ൾ വ്യാപനശേഷി; പ്രതിരോധം തകർക്കും
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദം ബി.1.1.529 വകഭേദം മറ്റ് അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ ഭാഗങ്ങളിലും ജാഗ്രത. അതിനിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമൈക്രോൺ എന്ന് പേര് നൽകി. വ്യാപനശേഷി ഉയ‍ർന്നതിനാൽ ഇത് ഡെൽറ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് പരിശോധിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള …