സ്വന്തം ലേഖകൻ: കൊവഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വലിയ ശ്രമങ്ങള്‍ ആണ് ബഹ്റൈന്‍ നടത്തുന്നത്. രാജ്യത്തെ അതിവേഗം മുന്നോട്ട് നയിക്കുന്നതിനായി വലിയ പദ്ധതികള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂവിസ്തൃതിയില്‍ 60 ശതമാനം പുതിയ പദ്ധതികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. സ്പോർട്സ് സിറ്റി, വിമാനത്താവളം, മെട്രോ പദ്ധതി, പുതിയ നഗരങ്ങൾ, തുടങ്ങിയ വൻ പദ്ധതികളാണ് ഒരുങ്ങുന്നത്. കൂടാതെ നിക്ഷേപകരെ രാജ്യത്തേക്ക് ആകാര്‍ഷിക്കാന്‍ …
സ്വന്തം ലേഖകൻ: കുവൈത്ത് മൊബൈൽ ഐഡിയിൽ ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനമോടിക്കുേമ്പാൾ ഡ്രൈവിങ് ലൈസൻസ് കാർഡ് കൈവശം വെക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അല്ലാത്ത പക്ഷം നിയമലംഘനമായി കണക്കാക്കി നടപടിയെടുക്കും. കഴിഞ്ഞ ആഴ്ചയാണ് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിെൻറ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തി …
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രഫഷണലുകള്‍ക്കും അമേരിക്ക, ബ്രിട്ടന്‍, ചൈന തുടങ്ങി 53 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഓണ്‍ലൈന്‍ വിസ സമ്പ്രദായം പുനരാരംഭിച്ച് കുവൈത്ത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഓണ്‍ലൈന്‍ വിസ സംവിധാനം രണ്ട് വര്‍ഷത്തിനു ശേഷമാണ് കുവൈത്ത് പുനരാരംഭിക്കുന്നത്. 53 രാജ്യക്കാര്‍ക്ക് നിലവില്‍ കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്ന മുറയ്ക്ക് ഓണ്‍ അറൈവല്‍ …
സ്വന്തം ലേഖകൻ: ആയിരങ്ങളുടെ ആരവങ്ങൾക്കിടയിലാണ് ജേവാർ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ടത്. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയിൽ വികസനമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പടിഞ്ഞാറൻ യു.പി.ക്കു പുറമെ, ദേശീയ തലസ്ഥാനമേഖലയിൽ വൻവികസനക്കുതിപ്പിനു വഴിയൊരുക്കുന്നതാണ് അന്താരാഷ്ട്ര വിമാനത്താവളം. നിർമാണം പൂർത്തിയാവുന്നതോടെ ഇന്ത്യയിലേയും ഏഷ്യയിലേയും ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതി നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു വന്നുചേരും. 10,500 കോടി …
സ്വന്തം ലേഖകൻ: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 400ലേറെ സിനിമകൾക്കായി ഗാനങ്ങൾ രചിച്ചു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ അയ്യായിരത്തിലേറെ ഗാനങ്ങള്‍ ബിച്ചു തിരുമല മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്. സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ …
സ്വന്തം ലേഖകൻ: കോവിഡിനെതിരെ വാക്സിനേഷൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായി നടക്കുന്നു. വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പൊരുക്കിയാണ് സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ നൽകുന്നത്. തെക്കൻ ബാത്തിന ഗവർണറേറ്റിൽ കോവിഡ് വാക്സിനേഷൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അവാബി വിലായത്തിലെ മാർക്കറ്റ്, നഖൽ വിലായത്തിലെ മാർക്കറ്റ്, വാദിഅൽമആവിൽ വിലായത്തിലെ അൽ-മഹ ഇന്ധന ഫില്ലിങ് സ്റ്റേഷൻ എന്നിവിടങ്ങളിൽ …
സ്വന്തം ലേഖകൻ: നോർക്കയുടെ വിദ്യാഭ്യാസ വായ്‌പ ലഭിക്കുന്നതിന് ഗാർഹിക തൊഴിലാളികളുടെ ശമ്പള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. നിലവിൽ അതിന് സൗകര്യം ഇല്ലാത്തതിനാൽ ഈ വിഭാഗത്തിൽപ്പെട്ടവരുടെ പ്രയാസം ശ്രദ്ധയിൽപ്പെടുത്തിയതിന് ഓപ്പൺ ഹൗസിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ശമ്പളം സംബന്ധിച്ച് ജസ്റ്റിസ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സ്പോൺസർ നൽകുന്ന സർട്ടിഫിക്കറ്റ് വിദേശമന്ത്രാലയത്തിന്റെ …
സ്വന്തം ലേഖകൻ: കോവാക്സിൻ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയാത്ത സാഹചര്യം കുവൈത്ത് അധികൃതരുമായി ചർച്ച ചെയ്യുന്നുണ്ടെന്നും അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് എംബസി ഒാഡിറ്റോറിയത്തിൽ ഓപൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചത് കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് …
സ്വന്തം ലേഖകൻ: യുഎഇയുടെ മാതൃകയില്‍ പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കാനുള്ള തയ്യാറെടുപ്പുകളുമായി കുവൈത്ത് ഭരണകൂടം. ഇതിനായി രാജ്യത്തെ റെസിഡന്‍സ്, വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. വിദേശി നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ച് മുതല്‍ 15 വരെ വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസകള്‍ അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ജനസംഖ്യ സംബന്ധിച്ച് ആശാവഹമായ കണ്ടെത്തലുകളുമായി നാഷണൽ ഫാമിലി ആൻ്റ് ഹെൽത്ത് സർവേ ഫലം. രാജ്യത്ത് ചരിത്രത്തിലാദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തെക്കാള്‍ മുകളിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യയിൽ 1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകൾ എന്ന തോതിലാണ് ജനസംഖ്യാനുപാതമെന്നാണ് റിപ്പോര്‍ട്ട്. വരും വര്‍ഷങ്ങളിൽ ഇന്ത്യയിൽ വലിയ ജനസംഖ്യാ വിസ്ഫോടനമുണ്ടാകുമെന്നു രാജ്യത്തിൻ്റെ വളര്‍ച്ചയെ …