സ്വന്തം ലേഖകൻ: രാജ്യത്ത് ബാങ്ക് ചെക്ക് വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ യുഎഇ പോലിസ് നിര്‍ദ്ദേശം. ചെക്കു വഴി പിന്‍വലിക്കാവുന്ന തുകയും മറ്റു വിവരങ്ങളും എഴുതിയത് മറ്റൊരാളാണെങ്കില്‍ ആ ചെക്കില്‍ ഒപ്പുവയ്ക്കുമ്പോള്‍ നല്ല ജാഗ്രത പാലിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ മറ്റുള്ളവര്‍ എഴുതിക്കൊണ്ടുവരുന്ന ചെക്കുകളില്‍ സംഖ്യകളും മറ്റും എഴുതിയിരിക്കുന്നത് മാജിക് പേന …
സ്വന്തം ലേഖകൻ: യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണെങ്കിലും അനുമതിയില്ലാതെ ധനസമാഹരണം (പിരിവ്) നടത്തുന്നത് നിയമലംഘനം. ഫെഡറൽ നിയമം അനുസരിച്ച് കുറ്റക്കാർക്ക് 3 ലക്ഷം ദിർഹം (60 ലക്ഷത്തിലേറെ രൂപ) വരെയാണ് പിഴ. വ്യക്തിഗതമായോ സംഘമായോ സംഘടന മുഖേനയോ പണപ്പിരിവ് നടത്താൻ അനുമതിയില്ല. യുഎഇയിൽ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകൾക്കും ജീവകാരുണ്യസമിതികൾക്കും മാത്രമേ പണപ്പിരിവ് …
സ്വന്തം ലേഖകൻ: സൗദിയിൽ ഒരാഴ്ചയ്ക്കിടെ 13,906 നിയമലംഘകർ അറസ്റ്റിലായി. ഈ മാസം 11 മുതൽ 17 വരെ നടന്ന റെയ്ഡിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇതിൽ 6,597 പേർ താമസകുടിയേറ്റ നിയമം ലംഘിച്ചവരാണ്. 5,775 പേർ അതിർത്തി സുരക്ഷാ ചട്ടം ലംഘിച്ചവരും 1,534 ലേറെ തൊഴിൽ നിയമ ലംഘകരുമാണ്. യെമൻ (54%), ഇത്യോപ്യ (44%) എന്നീ …
സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ 2022 ലോകകപ്പിലേയ്ക്കുള്ള ഒരു വര്‍ഷത്തെ കൗണ്ട് ഡൗണ്‍ ആഘോഷങ്ങളുടെ ഭാഗമായി ദോഹ കോര്‍ണിഷില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചു. വര്‍ണാഭമായ ആഘോഷപരിപാടികളോടെ ഹുബ്‌ളോട്ടിന്റെ ക്ലോക്ക് ദോഹ കോര്‍ണിഷിലെ ഫിഷിങ് സ്‌പോട്ടിലാണ് സ്ഥാപിച്ചത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് ക്ലോക്ക് സ്ഥാപിച്ചത്. ഒപ്പം ഡ്രോണ്‍ ഷോയും …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചു. വീസക്കച്ചവടം തടയുന്നതുൾപ്പെടെ നടപടിക്രമങ്ങൾ സുതാര്യമാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചതാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്നു. വലിയതോതിൽ റിക്രൂട്ട്മെന്റ് നടത്താറുള്ള ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായാകും പ്രധാനമായും ഈ സംവിധാനം ഏർപ്പെടുത്തുക. വർക്ക് പെർമിറ്റ്, വീസ എന്നിവ സംബന്ധിച്ച …
സ്വന്തം ലേഖകൻ: ചൂണ്ടയിട്ടു നെയ്മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാൻ അവസരമൊരുക്കുന്നു. അബുദാബി കിങ്ഫിഷ് ചാംപ്യൻഷിപ്പിലൂടെ മൊത്തം 20 ലക്ഷം ദിർഹമാണു (4 കോടിയിലേറെ രൂപ) സമ്മാനത്തുക. വിവിധ മത്സര വിഭാഗങ്ങളിൽ ജേതാക്കളായ 60 പേർക്കു സമ്മാനത്തുക വീതിച്ചു നൽകും. യുഎഇ ദേശീയ ദിനമായ ഡിസംബർ രണ്ടിനു ആരംഭിക്കുന്ന ചാംപ്യൻഷിപ്പിൽ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും പങ്കെടുക്കാം. …
സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഉല എയര്‍പോര്‍ട്ടില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമായി. ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിന്റേതായിരുന്നു ആദ്യ സർവീസ്. ദുബൈയിൽ നിന്നായിരുന്നു ആദ്യ സർവീസ്. കൂടുതൽ സർവീസുകൾ സജീവമാകും അല്‍ഉല പ്രിന്‍സ് അബ്ദുല്‍മജീദ് എയര്‍പോര്‍ട്ടിൽ ആഭ്യന്തര സർവീസുകള്‍ മാത്രമായിരുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി …
സ്വന്തം ലേഖകൻ: ഖത്തറിലെ ഒരു സ്‌കൂളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് മയക്കു ഗുളികകള്‍ നല്‍കിയെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഒരു രക്ഷിതാവാണ് ആരോപണം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ സ്‌കൂളിലെ ഏതാനും പെണ്‍കുട്ടികള്‍ക്ക് മയക്കു ഗുളിക നല്‍കിയതായി ഒരു മാതാവാണ് സാമൂഹ്യ മാധ്യമത്തിലൂടെ പരാതി ഉന്നയിച്ചത്. നവാരിഎച്ച് എന്ന …
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിശാല യോഗത്തിലാണ് തീരുമാനം. കര്‍ഷകപ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതാനും യോഗത്തില്‍ തീരുമാനമായി. …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യ രൂപകല്‍പ്പനാ ചെയ്ത തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സേവനങ്ങള്‍. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ, യാത്രാ നിബന്ധനകള്‍ ഇനി മുതല്‍ തവക്കല്‍നാ ആപ്പ് വഴി അറിയാനുള്ള സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പിസിആര്‍ പരിശോധന, യാത്രയുടെ എത്ര ദിവസങ്ങള്‍ മുമ്പ് …