സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഈ മാസത്തെ ഓപ്പൺ ഹൗസിൽ പാസ്‌പോർട്ട്, വിസ, കോവാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ ചർച്ച ചെയ്യുമെന്ന് എംബസി അറിയിച്ചു. നവംബർ 24 ബുധനാഴ്ച എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓപ്പൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ടു ഡോസ് എടുത്ത ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി …
സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തി വിസ പുതുക്കി നല്‍കാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ തീരുമാനമെടുത്തിരുന്നെങ്കിലും അതും പ്രാവര്‍ത്തികമായിട്ടില്ല. വിസ പുതുക്കുന്നതിന് 500 ദിനാര്‍ ഫീസ് ഈടാക്കുന്ന കാര്യത്തിലെ നിയമ …
സ്വന്തം ലേഖകൻ: രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023-24ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200ൽ അധികമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും ഒരു ഹെലിപോർട്ട് എങ്കിലും സ്ഥാപിക്കാനാണ് തീരുമാനം. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പൂർണ്ണ സഹകരണം ഇതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുകൾ മൂലധന പിന്തുണ നൽകേണ്ടത് …
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാർ വർഷം തോറും നടത്തുന്ന വൃത്തിയുള്ള നഗരങ്ങളുടെ വാർഷിക സർവ്വേ ഫലം പ്രഖ്യാപിച്ചു. ഫല പ്രഖ്യാപനത്തിൽ ഇൻഡോറാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി അഞ്ചാം തവണയാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇൻഡോർ ഒന്നാം സ്ഥാനത്ത് എത്തുന്നത്. പട്ടികയിൽ സൂറത്ത് രണ്ടാം സ്ഥാനവും വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കി 2021ലെ സ്വച്ഛ് സർവേക്ഷൻ അവാർഡിന് …
സ്വന്തം ലേഖകൻ: ജോലികള്‍ ബഹ്റൈനികള്‍ക്ക് മാത്രം നല്‍ക്കുന്ന പുതിയ നിയമത്തിന് ബഹ്റൈന്‍ പാർലമെൻറ് കരട് ബിൽ പാസാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലും, സര്‍ക്കാറിന് 50 ശതമാനത്തിലധികം വിഹിതമുള്ള സ്ഥാപനങ്ങളിലും ആണ് ജോലികൾ ബഹ്റൈനികൾക്ക് മാത്രമാക്കാൻ വ്യവസ്ഥ ചെയ്യുന്നത്. ഇതു സംബന്ധിച്ച കരട് ബിൽ പാർലമെൻറ് പാസാക്കി. സർക്കാർ ആറു മാസത്തിനുള്ളിൽ ഇതു സംബന്ധിച്ച് പഠനം നടത്തണം. …
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട് വിസ അനുവദിച്ചുതുടങ്ങിയതോടെ വിസ കച്ചവടക്കാരും തലപൊക്കി തുടങ്ങി. കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് വിസ കുവൈത്ത് നിര്‍ത്തലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. രാജ്യത്ത് നടപ്പിലാക്കിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പലതും കുവൈത്ത് എടുത്ത് മാറ്റിയിട്ടുണ്ട്. വിസ നല്‍കാന്‍ തുടങ്ങിയതോടെ സമൂഹ മാധ്യമങ്ങളിൽ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം കുവൈത്തിൽ നിന്നു വിദേശികളുടെ പണമിടപാട് കൂടുതലും ഇന്ത്യയിലേക്കായിരുന്നെന്ന് സാമ്പത്തിക വിഭാഗത്തിന്റെ സ്ഥിതിവിവര കണക്ക്. ഇടപാടിന്റെ 29.5% ഇന്ത്യയിലേക്കായിരുന്നു. ഈജിപ്തിലേക്ക് 24.2%, ബംഗ്ലാദേശ് 9%, ഫിലിപ്പീൻസ് 4.9%, പാക്കിസ്ഥാൻ (4.3%), ശ്രീലങ്ക (2.19), ജോർദാൻ (1.9), നേപ്പാൾ (1.2), ലബനൻ (0.8) എന്നിങ്ങനെയാണ് കണക്ക്. അതേസമയം വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തുന്നത് …
സ്വന്തം ലേഖകൻ: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് …
സ്വന്തം ലേഖകൻ: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. കര്‍ഷര്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കി ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്. നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് …
സ്വന്തം ലേഖകൻ: പ്രൗഢമായ ദേശീയദിനാഘോഷത്തില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യം ഇന്ന് 51ാം ദേശീയ ദിനാഘോഷത്തിന്റെ പൊലിമയിലാണ്. നാടും നഗരവും സ്വദേശികളും വിദേശികളും ദേശീയദിനം ആഘോഷപൂര്‍വം കൊണ്ടാടുന്നു. കോവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങള്‍. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ …