സ്വന്തം ലേഖകൻ: സൗദിയിൽ പണപ്പെരുപ്പം ഒക്ടോബറിൽ നേരിയ തോതിൽ വർധിച്ചു. പെട്രോൾ വില ഉയർന്നതാണ് ഇപ്പോഴത്തെ കാരണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി എല്ലാ മേഖലയിലും ചിലവ് വർധിച്ചിരുന്നു. മൂല്യ വർധിത നികുതി പതിനഞ്ച് ശതമാനമാക്കിയതോടെയാണ് പണപ്പെരുപ്പം തുടങ്ങിയത്. ഇതോടെ എല്ലാ മേഖലയിലും ജീവിത ചിലവ് വർധിച്ചിരുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തു വിട്ടത്. …
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം. ഈ ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നിവേദനം. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മന്റ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശി സംവരണം പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർദ്ധിപ്പിക്കുന്നു. സർക്കാരിതര കമ്പനികളിലെ സ്വദേശി അനുപാതം പുനർനിർണയിക്കാനും മാൻപവർ അതോറിട്ടി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 25 ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ നിശ്ചിത ശതമാനം ജീവനക്കാർ കുവൈത്തികൾ ആകണമെന്നാണ് ചട്ടം. ഇത് പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർദ്ധിപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. മാൻപവർ അതോറിറ്റിയിലെ നാഷണൽ …
സ്വന്തം ലേഖകൻ: രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വർധിച്ചതായി വിലയിരുത്തൽ. ലോകവരുമാനത്തിന്റെ 60ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാണ് മക്കിൻസി ആൻഡ് കമ്പനി റിപ്പോർട്ട് തയ്യാറാക്കിയത്. 2000ലെ 156 ലക്ഷം കോടി ഡോളറിൽനിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ൽ 514 ലക്ഷം കോടി ഡോളറായാണ് ഉയർന്നത്. വർധനവിന്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്. 2000ലെ …
സ്വന്തം ലേഖകൻ: ഓണ്‍ലെെനില്‍ മാത്രമല്ല തട്ടിപ്പുക്കാര്‍ വിലസുന്നത് ഓഫ്ലൈനിലും തട്ടിപ്പുകാർ ഇപ്പോള്‍ സജീവമാണ്. ബഹ്റൈനിലെ ചെറുകിട കച്ചവടക്കാർക്ക് ഇടയില്‍ ആണ് ഇത്തരത്തിലുള്ള വലിയ തട്ടിപ്പ് സംഘം വിലസുന്നത്. പ്രവാസികള്‍ തന്നെയാണ് ഇവരുടെ പ്രധാന ഇരകള്‍. അടുത്തിടെ വിവിധ കടകളിൽ തട്ടിപ്പു നടത്തിയ സംഘങ്ങളെ ബഹ്റൈന്‍ അധികൃതര്‍ പിടിക്കൂടിയിട്ടുണ്ട്. പല തരത്തിലാണ് ഇവര്‍ തട്ടിപ്പിനുള്ള മാര്‍ഗ്ഗങ്ങള്‍ പുറത്തെടുക്കുന്നത്. …
സ്വന്തം ലേഖകൻ: കുവൈത്ത് എയർവേസ് കൂടുതൽ വിമാന സെർവീസുകൾ ആരംഭിക്കുന്നു. കൂടുതൽ വിമാന സെർവീസുകൾ വിവിധ രാജ്യങ്ങളിലേക്ക് ആരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഫായിസ് അൽ ഇനേസിയാണ് അറിയിച്ചത്. അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുളള വിമാനടിക്കറ്റ് നിരക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പകുതിയോളം കുറഞ്ഞതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് …
സ്വന്തം ലേഖകൻ: ഈ അക്കാദമിക വര്‍ഷത്തില്‍ വിദേശികളായ സ്‌കൂള്‍ അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കായികാധ്യാപകര്‍ എന്നിവരെ സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയതായി കുവൈത്ത് അധികൃതര്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ തസ്തികയിലുള്ളവരെ മാറ്റി പകരം കുവൈത്ത് പൗരന്‍മാരെ നിയമിക്കില്ലെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഓഫീസുകളിലെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ സിവിൽ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷനിൽ വീണ്ടും പരിഷ്കാരം.ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ആപ് അപ്ഡേറ്റ് ചെയ്യുന്നത്. വാർത്ത വിനിമയ മന്ത്രി ഡോ. റന അൽ ഫാരിസാണ് കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്. സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിക്കുന്നതിെൻറ ഭാഗമായാണ് …
സ്വന്തം ലേഖകൻ: അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ. വിഷ വായു ശ്വസിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ സമ്പൂർണ്ണ അടച്ചിടലിന് സംസ്ഥാനം സജ്ജമാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഡൽഹിയിൽ മാത്രം ലോക്ഡൗൺ ഏർപ്പെടുത്തുന്നതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ല. രാജ്യ തലസ്ഥാന മേഖലയുടെ ഭാഗമായി വരുന്ന മറ്റ് …
സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണം ശക്തമായി തുടരുന്ന ഒമാനില്‍ ഈ വര്‍ഷത്തെ ആദ്യ 10 മാസങ്ങളില്‍ മാത്രം 35,344 ഒമാനികള്‍ പുതുതായി തൊഴില്‍ കമ്പോളത്തില്‍ പ്രവേശിച്ചതായി കണക്കുകള്‍. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും പുതുതായി ജോലിയില്‍ പ്രവേശിച്ച ഒമാനി യുവതീ യുവാക്കളുടെ കണക്കുകള്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് പുറത്തുവിട്ടത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനായി ഭരണ കൂടം …