1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്​റൈനിലേക്ക്​ വിസിറ്റ്​ വിസയിൽ വരുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മടങ്ങേണ്ടി വരും
ബഹ്​റൈനിലേക്ക്​ വിസിറ്റ്​ വിസയിൽ വരുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മടങ്ങേണ്ടി വരും
സ്വന്തം ലേഖകൻ: വിസിറ്റ്​ വിസയിലും ഇ-വിസിറ്റ്​ വിസയിലും ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർ വെറുതെ വന്നാൽ പണികിട്ടും. ബഹ്​റൈൻ അധികൃതർ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ തിരിച്ചുപോകേണ്ടി വരും. ബഹ്​റൈനിൽ എത്തി മടങ്ങേണ്ടി വരുന്നവരുടെ എണ്ണം കൂടിയതോടെ സന്ദർശക വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന്​ വ്യക്​തമാക്കി എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിപ്പ്​ പ്രസിദ്ധീകരിച്ചു. …
വാക്സിൻ എടുക്കാതെ ബഹ്റൈനിൽ എത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ഒഴിവാക്കി
വാക്സിൻ എടുക്കാതെ ബഹ്റൈനിൽ എത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ഒഴിവാക്കി
സ്വന്തം ലേഖകൻ: വാക്​സിൻ എടുക്കാതെ ബഹ്​റൈനിൽ എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി. സിവിൽ ഏവിയേഷൻ അഫയേഴ്​സാണ്​ ഇക്കാര്യം അറിയിച്ചത്​. തീരുമാനം നവംബർ 14 മുതൽ പ്രാബല്യത്തിൽ വരും. വാക്​സിൻ എടുക്കാത്ത യാത്രക്കാർ ഇനിമുതൽ ഹോട്ടലിന്​ പകരം സ്വന്തം താമസ സ്​ഥലത്ത്​ 10 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയാകും. ഇതിന്​ പുറമേ, റെഡ്​ലിസ്​റ്റ്​ രാജ്യങ്ങളുടെ …
കുവൈത്തില്‍ കുടുംബ വിസ ലഭിക്കാൻ 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധം
കുവൈത്തില്‍ കുടുംബ വിസ ലഭിക്കാൻ 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധം
സ്വന്തം ലേഖകൻ: വിദേശികള്‍ക്കു കുടുംബ വിസ അനുവദിക്കുന്നതിനു 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധമാക്കുന്നു. കുടുംബ സന്ദര്‍ശന വിസ ഉള്‍പ്പെടെ വാണിജ്യ സന്ദര്‍ശന വിസകള്‍ക്കും കടുത്ത മാനദണ്ഡങ്ങള്‍. ഭാര്യ കൂടാതെ 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള വിസക്കും 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കുടുംബ സന്ദര്‍ശന വിസ …
തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: ചെന്നൈ നഗരത്തി ന്റെ 60% വും വെള്ളത്തിൽ; വിമാനങ്ങൾ റദ്ദാക്കി
തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: ചെന്നൈ നഗരത്തി ന്റെ 60% വും വെള്ളത്തിൽ; വിമാനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിൽ നാശം വിതച്ച് അതിതീവ്ര മഴ തുടരുന്നു. ചെന്നൈ നഗരത്തിന്റെ 60 ശതമാനം പ്രദേശവും വെള്ളത്തിനടിയിലായി. മഴയുടെ ശക്തി ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശവാസികൾ കടലിൽ പോകരുതെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. ചെന്നൈയിലെ മറീന ബീച്ചിന് സമീപമുള്ള പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. നിലവിൽ തമിഴ്‌നാടിന് വടക്ക് കിഴക്കായുള്ള ന്യൂനമർദ്ദം …
കുവൈത്തിൽ ടെക്‌നിക്കൽ ജോലികളിൽ വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കിൽ വർക്ക് പെർമിറ്റ് ലഭിക്കില്ല
കുവൈത്തിൽ ടെക്‌നിക്കൽ ജോലികളിൽ വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കിൽ വർക്ക് പെർമിറ്റ് ലഭിക്കില്ല
സ്വന്തം ലേഖകൻ: ടെക്‌നിക്കൽ തസ്തികകളിൽ പ്രൊഫഷന് അനുസൃതമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വിദേശികൾക്ക് തൊഴിൽ പെർമിറ്റ് നൽകില്ലെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. തൊഴിൽ വിപണിയുടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണു സാങ്കേതിക ജോലികൾക്ക് യോഗ്യത നിർബന്ധമാക്കിയതെന്ന് അധികൃതർ അറിയിച്ചു. മാൻ പവർ അതോറിറ്റി ക്യാപിറ്റൽ ഗവർണറേറ്റ് ലേബർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫഹദ് അൽ അജ്മി ആണ് ഇക്കാര്യം അറിയിച്ചത്. …
കുവൈത്തിൽ ഗാർഹിക തൊഴി ലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു; സ്ഥാപനങ്ങൾ അടച്ചുപൂട്ടലിലേക്ക്
കുവൈത്തിൽ ഗാർഹിക തൊഴി ലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു; സ്ഥാപനങ്ങൾ അടച്ചുപൂട്ടലിലേക്ക്
സ്വന്തം ലേഖകൻ: കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവുണ്ടായതായി കണക്കുകൾ. മാൻ‌പവർ അതോറിറ്റിയുടെ സ്ഥിതിവിവര കണക്കനുസരിച്ച് കഴിഞ്ഞ മാസം രാജ്യത്തുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം 606364 ആണ്. സെപ്റ്റംബറിൽ 636525 ആയിരുന്നു. അതേസമയം ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുന്ന 5 സ്ഥാപനങ്ങൾ ലൈസൻസ് റദ്ദാക്കാൻ അപേക്ഷ നൽകിയതായി മാൻപവർ അതോറിറ്റി അറിയിച്ചു. …
കുവൈത്തിൽ വിഷൻ 2035; ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ; രാജ്യത്തിൻ്റെ മുഖഛായ മാറും
കുവൈത്തിൽ വിഷൻ 2035; ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ; രാജ്യത്തിൻ്റെ മുഖഛായ മാറും
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ മുഖഛായ മാറ്റുന്ന വൻ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ കുവൈത്ത്. വിഷൻ- 2035 ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന പദ്ധതികൾ താമസം കൂടാതെ പ്രാവർത്തികമാക്കാനാണ് നീക്കം. സുലൈബിക്കാത്ത് ഉൾക്കടലുമായി ബന്ധപ്പെട്ടും ജഹ്‌റ കടലോരത്തും ലക്ഷ്യമിട്ട പദ്ധതികൾ രാജ്യത്തിന്റെ മുഖഛായ മാറ്റുന്നതിനൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. കുവൈത്തിനെ മേഖലയിലെ സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ഹബ് ആക്കി …
ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം; യാത്രകൾ ഇനി സുഗമമാകും
ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം; യാത്രകൾ ഇനി സുഗമമാകും
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന് ഇന്ത്യ പരസ്പര ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കോവിഷീല്‍ഡ് വാക്‌സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സിനുകളും എടുത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഈ രാജ്യങ്ങള്‍ അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം …
വെള്ളക്കെട്ടിൽ ശ്വാസം മുട്ടി ചെന്നൈ; വീണ്ടും അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്; റെഡ് അലർട്ട്
വെള്ളക്കെട്ടിൽ ശ്വാസം മുട്ടി ചെന്നൈ; വീണ്ടും അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്; റെഡ് അലർട്ട്
സ്വന്തം ലേഖകൻ: വരുന്ന രണ്ട് ദിവസവും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം. ചെന്നൈയിൽ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ചെന്നൈയിൽ അടക്കം 9 ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം …
ഖത്തറിൽ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തില്ല; വാറ്റ് പരിഷ്ക്കാരങ്ങൾ മുന്നോട്ട്
ഖത്തറിൽ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തില്ല; വാറ്റ് പരിഷ്ക്കാരങ്ങൾ മുന്നോട്ട്
സ്വന്തം ലേഖകൻ: ഖത്തറില്‍ ആളുകളുടെ വരുമാനത്തിന് ആനുപാതികമായി നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനിയിലില്ലെന്ന് ജനറല്‍ ടാക്സ് അതോറിറ്റി പ്രസിഡന്റ് ഇസ്സ അല്‍ മുഹന്നദി. അതേസമയം, മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് നടപ്പിലാക്കുന്നതിനുള്ള നിയമനിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എപ്പോഴാണ് വാറ്റ് നിലവില്‍ വരികയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അല്‍ ശര്‍ഖ് പത്രത്തിന് …