സ്വന്തം ലേഖകൻ: ഒരു വര്‍ഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ വിരാമമായി. കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാം. ആരോഗ്യ ഇന്‍ഷൂറന്‍സും 500 ദിനാര്‍ വാര്‍ഷിക ഫീസുമാണ് നിബന്ധന. കുവൈത്ത് വ്യവസായ, വാണിജ്യ മന്ത്രിയും പബ്ലിക് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനുമായ അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അതോറിറ്റിയുടെ ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് ഇതുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കക്ഷി ചേരാൻ ജോജു ഹർജി നൽകി. കേസിൽ പ്രതിയായ പി.ജി ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായുള്ള ഹർജി പരിഗണിക്കുന്നതിന് മറുപടിയായാണ് കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയത്. കൊച്ചിയിലെ സംഭവത്തിൽ വ്യക്തിപരമായ അധിക്ഷേപം നേരിട്ടുവെന്ന് ജോജു ഹർജിയിൽ പറയുന്നു. വിഷയത്തിൽ കോടതി ഇടപെടണം. പൊതുജനങ്ങൾ മണിക്കൂറുകൾ …
സ്വന്തം ലേഖകൻ: അരുണാചൽ പ്രദേശിൽ ഇന്ത്യൻ അതിര്‍ത്തിയിൽ നുഴഞ്ഞു കയറി ചൈന ഒരു ഗ്രാമം നിര്‍മിച്ചതായി സ്ഥിരീകരിച്ച് യുഎസ്. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ മാധ്യമങ്ങള്‍ അടക്കം പുറത്തു വിട്ട റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശങ്ങളാണ് പെൻ്റഗൺ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയിൽ ഇരു സൈന്യങ്ങളും തമ്മിൽ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ റിപ്പോര്‍ട്ട്. 100 …
സ്വന്തം ലേഖകൻ: ഇന്ത്യയിെല ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി സ്ഥിര താമസത്തിനായി ലണ്ടൻ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ലണ്ടനിലെ സ്‌റ്റോക് പാർക്കിൽ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ താമസം മാറുന്നതായാണ് വിവരം. ഭാവിയിൽ മുംബൈയിലും ലണ്ടനിലുമായി മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടൻ സ്‌റ്റോക് പാർക്കിലെ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ നിര്‍ണായക നേട്ടവുമായി സൗദി അറേബ്യ. 35 ദശലക്ഷം വരുന്ന സൗദി ജനസംഖ്യയുടെ 70 ശതമാനത്തിലേറെ പേര്‍ പൂര്‍ണമായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. ഇതിലൂടെ സാമൂഹിക പ്രതിരോധ ശേഷി ആര്‍ജിക്കാന്‍ സൗദിക്ക് സാധിച്ചു. എന്നാല്‍ കൊവിഡ് മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ഒരു തരത്തിലുള്ള …
സ്വന്തം ലേഖകൻ: മാനിലെ ഇന്ത്യൻ സ്കൂളുകൾ പൂർണമായി തുറക്കുന്നു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ക്ലാസുകൾ തുറക്കാനുള്ള അനുവാദം നേരത്തെ നൽകിയിരുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച കോവിഡ് മാനദണ്ഡം പൂർണമായി പാലിക്കണമെന്നാണ് ഡയറക്ടർ ബോർഡ് നൽകിയ നിർദേശം. ഇതനുസരിച്ച് പല സ്കൂളുകളും പൂർണമായി പ്രവർത്തിച്ചു തുടങ്ങി. പലതും അടുത്ത ആഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും. …
സ്വന്തം ലേഖകൻ: 10 ലക്ഷം ഡോളര്‍, സ്വകാര്യ ജെറ്റില്‍ മാലിദ്വീപിലേക്ക് സ്വപ്‌ന യാത്ര, ബ്രാന്‍ഡ് ന്യൂ പോര്‍ഷെ കാര്‍… ഇവയൊക്കെയാണ് ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാരെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായ ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി ചേര്‍ന്ന് മികവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഖത്തര്‍ എയര്‍വെയ്‌സ് സംഘടിപ്പിക്കുന്ന ‘ഫ്ളൈ ആന്‍ഡ് വിന്‍’ കാപെയിനില്‍ പങ്കെടുക്കുന്ന …
സ്വന്തം ലേഖകൻ: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തി. രജൗരി ജില്ലയിലെ നൗഷേരയിലാണ് അദ്ദേഹം എത്തിയത്. രാവിലെ 10.30 ഓടെ പ്രദേശത്ത് എത്തിയ മോദി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. സുരക്ഷാ സന്നാഹങ്ങൾ ഒന്നും തന്നെയില്ലാതെയാണ് നരേന്ദ്ര മോദി കശ്മീരിലെത്തിയത്. …
സ്വന്തം ലേഖകൻ: ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. …
സ്വന്തം ലേഖകൻ: കുവൈത്തിൽ സർക്കാർ സേവനങ്ങൾക്ക് പണമടക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷൻ . ധനമന്ത്രാലയമാണ് ഇ സ്റ്റാമ്പ് എന്ന പേരിൽ ആപ്പ് തയ്യാറാക്കിയത് . ആദ്യഘട്ടത്തിൽ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അപ്ലൈഡ് എജുക്കേഷൻ എന്നിവയിലാണ് ഇ സ്റ്റാമ്പ് പേയ്‌മെന്‍റ് സംവിധാനം നടപ്പാക്കുന്നത്. സർക്കാർ സേവനങ്ങൾക്കും ഇടപാടുകൾക്കുമുള്ള ഫീസ് കെ.നെറ്റ് ഉപയോഗിച്ച് എളുപ്പത്തിൽ അടക്കാൻ സഹായിക്കുന്ന …