സ്വന്തം ലേഖകൻ: ഖത്തറിലെ ഈ വര്‍ഷത്തെ അക്കാദമിക കലണ്ടറില്‍ മാറ്റങ്ങളൊന്നും ഇല്ലെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകളും ക്ലാസ്സുകളും നടക്കും. അവയില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ല. 2021- 2022ലെ അക്കാദമിക കലണ്ടറിന്റെ വിശദാംശങ്ങള്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഈ …
സ്വന്തം ലേഖകൻ: ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി കുവൈത്ത് ടവറിൽ ഇന്ത്യയുടെയും കുവൈത്തിെൻറയും ദേശീയപതാകയുടെ നിറമണിയിച്ചു. ആറുപതിറ്റാണ്ടായി ഉൗഷ്മളമായ സൗഹൃദബന്ധമാണ് ഇന്ത്യക്കും കുവൈത്തിനുമിടയിൽ ഉള്ളതെന്നും 2021 വർഷം ഇൗ ബന്ധത്തിൽ നാഴികക്കല്ലാണെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രതികരിച്ചു. പരസ്പര വിശ്വാസം, മനസ്സിലാക്കൽ, സഹകരണം എന്നിവയിൽ അധിഷ്ഠിതമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിസ അനുവദിക്കുന്നത് ഉടന്‍ പുനരാരംഭിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ചു പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. വിദേശികള്‍ക്കു വിസ അനുവദിക്കുന്നത് ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശ തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള സേവനങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ …
സ്വന്തം ലേഖകൻ: മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടത്തിൽപെട്ടത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നൽകുന്ന …
സ്വന്തം ലേഖകൻ: അടിയന്തര സാഹചര്യങ്ങളില്‍ പിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് വരുന്നതിനായി പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് റദ്ദ് ചെയ്ത തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകൾ. പ്രിയപ്പെട്ടവരുടെ മരണം അറിഞ്ഞ് അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് പിസിആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഉത്തരവ് ആണ് കേന്ദ്ര …
സ്വന്തം ലേഖകൻ: ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ നടപടികൾ ശക്തമാക്കി ഖത്തര്‍. ഇത്തരം നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താനുള്ള സി.സി.ടി.വി കാമറാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനായാണ് ഖത്തറിലെ റോഡുകളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ സിസിടിവി കാമറകള‍് സജ്ജീകരിച്ചത്. റോഡരികുകളിലും, ട്രാഫിക് സിഗ്‌നലുകളിലും സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ 30 വയസ്സിനു മുകളിലുള്ളവർക്ക് ശൈത്യകാല പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. 30 വയസ്സിന് താഴെയുള്ളവർക്കും വരും ദിവസങ്ങളിൽ അവസരം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ ലിങ്ക് വഴി സ്വദേശികൾക്കും വിദേശികൾക്കും രജിസ്റ്റർ ചെയ്യാം. 58 ആരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞുവരുന്നു. അടിയന്തരാവശ്യക്കാരെല്ലാം ഉയർന്ന നിരക്ക് നൽകി വന്നുകഴിഞ്ഞതും മറ്റുള്ളവർ വീണ്ടും നിരക്ക് കുറയുന്നതിനായി കാത്തിരിക്കുന്നതുമാണ് വില കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തന ശേഷി കഴിഞ്ഞ ആഴ്ച മുതൽ പൂർണതോതിലാക്കിയിരുന്നു. അതിനുശേഷം വിമാനങ്ങളും യാത്രക്കാരും താരതമ്യേന വർധിച്ചിട്ടുണ്ട്. എന്നാൽ, വലിയ തോതിലുള്ള തിരക്കായിട്ടില്ല. …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്‌കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. അച്ഛൻ രാജ്‌കുമാർ അന്ത്യവിശ്രമം കൊള്ളുന്നതിന് അരികിലായി കണ്ഠീരവ സ്റ്റുഡിയോയിൽ ആണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്. പുലർച്ചെ നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. തുടർന്നു വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. 7.30ന് ആണു …
സ്വന്തം ലേഖകൻ: കൊവിഡിനെ പിടിച്ച് കെട്ടാന്‍ അവസാനത്തെ അടവും പുറത്തെടുത്ത് എത്തിയിരിക്കുകയാണ് ഒമാന്‍. വൈറസ് പിടിപ്പെടാൻ ഏറ്റവും സാധ്യതയുള്ള ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഒമാന്‍ അനുമതി നല്‍കി. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ആര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച പദ്ധതി ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കമ്മിറ്റി പുറത്തിറക്കിയ …