സ്വന്തം ലേഖകൻ: ഖത്തറില്‍ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പൗരത്വനിയമം ഭേദഗതി ചെയ്യാനും അതിന് വേണ്ട നിയമനിര്‍മാണം നടത്താനുമുള്ള ഖത്തര്‍ അമീറിന്റെ ഉത്തരവിന്‍ മേല്‍ നടപടികള്‍ ആരംഭിച്ചു. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം ലഭിക്കുന്ന രീതിയില്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ജനാധിപത്യ …
സ്വന്തം ലേഖകൻ: ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹുമായി നടത്തിയ ചർച്ചയിൽ ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികൾ, വാക്സിനേഷൻ പ്രശ്നങ്ങൾ എന്നിവ ചർച്ചയായി. കുവൈത്തിലെ നിയമങ്ങൾ, ജയിലുകളിലും നാടുകടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെടുത്തി. കുവൈത്തിലെ നിയമങ്ങൾ പാലിക്കുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ സൂക്ഷ്മതയെ ആഭ്യന്തരമന്ത്രി പ്രശംസിച്ചതായി സ്ഥാനപതി പറഞ്ഞു. നീറ്റ് പരീക്ഷയിൽ …
സ്വന്തം ലേഖകൻ: ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ് ഉടമ്പടി ഉടൻ തന്നെ പ്രാബല്യത്തിലാകുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് . ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ഉൾപ്പെടെ കുവൈത്ത് അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികൾ പൂർത്തിയായതായും അംബാസഡർ വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്‍റെ കുവൈത്ത് …
സ്വന്തം ലേഖകൻ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയില്‍. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്‌നാടിന് ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെടുന്നു. സ്റ്റാന്റിംഗ് കോണ്‍സല്‍ …
സ്വന്തം ലേഖകൻ: ഖത്തർ ഇന്ത്യൻ എംബസിയുടെ ഒക്ടോബർ മാസത്തെ ഓപൺ ഹൗസ് 31 ഞായറാഴ്ച നടക്കും. പ്രവാസി തൊഴിൽ പ്രശ്നങ്ങളും കോൺസുലാർ പരാതികളും എംബസി അധികൃതർ മുമ്പാകെ അവതരിപ്പിക്കാനുള്ള അവസരമാണിത്. ഞായറാഴ്ച മൂന്നു മുതൽ അഞ്ചു മണി വരെ നടക്കുന്ന ഓപൺഹൗസിൽ നേരിട്ടും ഓൺലൈനായും ഫോൺവഴിയും പങ്കെടുക്കാം. മൂന്നു മുതൽ നാലു വരെയാണ് എംബസിയിൽ പരാതി …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ മൂന്നു മുതൽ 11 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും രണ്ടു ഡോസ് സിനോഫാം വാക്സിൻ നൽകുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു. ദേശീയ വാക്സിനേഷൻ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇൗ വിഭാഗത്തിലുള്ള എല്ലാ കുട്ടികൾക്കും ബുധനാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. മറ്റ് രോഗങ്ങളുള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരുമായ മൂന്നു …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഇനി വാഹനത്തിലിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാം. ഡ്രൈവ് ഇൻ സിനിമ ശാലയ്ക്ക് സ്ഥലം അനുവദിക്കാൻ മുനിസിപ്പൽ കൗൺസിൽ യോഗം തീരുമാനിച്ചു. നവംബർ ഒന്ന് മുതൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ദേശീയ വികസന ഫണ്ട് പ്രയോജനപ്പെടുത്തി സുബിയ ഏരിയയിൽ പത്തുലക്ഷം ചതുരശ്രമീറ്റർ ഭൂമി ഡ്രൈവ് ഇൻ സിനിമ …
സ്വന്തം ലേഖകൻ: ആറു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം തുടങ്ങി. ജയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’ ആണ് ആദ്യമെത്തുന്ന ചിത്രം. ഇതോടൊപ്പം ടോം ഹാർഡി നായകനായെത്തുന്ന ‘വെനം: ലെറ്റ് ദേർ ബി കാർനേജും’ ഇന്ന് കേരളത്തിലെ സിനിമാ ശാലകളിൽ പ്രദർശനത്തിനുണ്ട്. മലയാള സിനിമകളുടെ റിലീസിങ് അനിശ്ചിതത്വം ചര്‍ച്ച ചെയ്യാൻ …
സ്വന്തം ലേഖകൻ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മേൽനോട്ട സമിതിയോട് റിപ്പോർട്ട് തേടിയിരുന്നു. കേരളവും തമിഴ്‌നാടുമായി ഇന്നലെ ചേർന്ന യോഗത്തിൽ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് തീരുമാനമായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്നും ബാക്കി വെള്ളം …
സ്വന്തം ലേഖകൻ: കുവൈത്ത് വിമാനത്താവളത്തെ ആഗോള ട്രാൻസിറ്റ് കേന്ദ്രമാക്കാൻ ഒരുങ്ങി വ്യോമയാന വകുപ്പ്. ശൈത്യകാല സീസൺ ആരംഭിക്കുന്നതോടെ വിമാനത്താവളം നൂറുശതമാനം പ്രവർത്തനക്ഷമത കൈവരിക്കും. 130ഓളം രാജ്യങ്ങളുമായി വ്യോമഗതാഗത കരാറിൽ എത്തിയതായും കൂടുതൽ വിമാനക്കമ്പനികളെ സ്വാഗതം ചെയ്യുന്നതായും ഡി.ജി.സി.എ ഡയറക്ടർ എൻജിനീയർ യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് വിമാനത്താവളത്തിെൻറ പ്രവർത്തനം എത്തിക്കാനുള്ള എല്ലാ …