സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയ്‌ൻ സന്ദർശിക്കും. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദി യുക്രെയ്‌നിലെത്തുന്നത്. ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മൂന്നാം തവണയും മോദി അധികാരത്തിലെത്തിയപ്പോള്‍ സെലെൻസ്കി അഭിനന്ദിച്ചിരുന്നു. യുക്രെയ്‌ൻ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചില്‍ സെലെൻസ്കിയും …
സ്വന്തം ലേഖകൻ: ലോക കായിക മാമാങ്കത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കം. രണ്ട സ്വര്‍ണം നേടി ചൈന മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം കുറിച്ചു. 10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങ് മിക്സഡ് വിഭാഗത്തിലാണ് ചൈനയുടെ മെഡല്‍ നേട്ടം. ഫൈനലില്‍ ദക്ഷിണകൊറിയയെ 16-12ന് തോല്‍പിച്ചാണ് ചൈനയുടെ നേട്ടം. ആദ്യ റൗണ്ടില്‍ പിന്നില്‍നിന്ന ശേഷമാണ് ചൈനീസ് താരങ്ങളായ ഹുവാങ് …
സ്വന്തം ലേഖകൻ: യുഎഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബായില്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയായ കാസിം പിള്ള (81)ആണ് മരിച്ചത്. മൃതദേഹം ദുബായ് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചു. 50 വര്‍ഷത്തിലധികം ദുബായ് കസ്റ്റംസ് തലവനായി സേവനമനുഷ്ടിച്ചതിനാണ് കാസിം പിള്ളയ്ക്ക് യുഎഇ പൗരത്വം നല്‍കിയത്. ദുബായ് ഭരണാധികാരിയില്‍ …
സ്വന്തം ലേഖകൻ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘമായ ‘ഈശ്വർ മാൽപെ’ ഏറ്റെടുത്തു. ഗംഗാവലി പുഴയിലെ മൺതിട്ടയിൽ നിലയുറപ്പിച്ച സംഘം പുഴയിൽ ഇറങ്ങിത്തുടങ്ങി. സമാനമായ സാഹചര്യങ്ങളിൽ മുൻപും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ് ഇവര്‍. ഉഡുപ്പി ജില്ലയിലെ മാൽപെയിൽ നിന്നുള്ളവരാണ് …
സ്വന്തം ലേഖകൻ: ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാൻസിൽ ആക്രമണം. ഫ്രാന്‍സിലെ അതിവേഗ റെയിൽ ശൃംഖലയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ ഭൂരിഭാഗം മേഖലകളിലെ റെയില്‍ ഗതാഗതം താറുമാറായി. റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പല മേഖലകളിലും …
സ്വന്തം ലേഖകൻ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. നാവികസേനയും ദുരന്തനിവാരണസേനയും രക്ഷാദൗത്യം ആരംഭിച്ചു. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് മുന്നിലുള്ള ഏറ്റവും വലിയ തടസം ഗംഗാവലിനദിയിലെ അതിശക്തമായ നീരൊഴുക്കാണ്. ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. സിഗ്നൽ ലഭിച്ചിരിക്കുന്ന പ്രദേശത്ത് …
സ്വന്തം ലേഖകൻ: എമിറേറ്റിലെ അൽ ദൈദിന് സമീപം മാർക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ച കടകളുടെ ഉടമകള്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഇന്ന് പുലര്‍ച്ചെയാണ് ഷാര്‍ജ ദൈദില്‍ തീപിടിത്തം ഉണ്ടായത്. നാശനഷ്ടമുണ്ടായ കടയുടമകള്‍ക്ക് പുതിയ മാര്‍ക്കറ്റില്‍ പുതിയ കടകള്‍ നല്‍കി നഷ്ടപരിഹാം …
സ്വന്തം ലേഖകൻ: യന്ത്ര തകരാർ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷമാണ് വിമാനം ജിദ്ദയിൽ തിരിച്ചിറക്കിയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് 036 വിമാനമാണ് യന്ത്രതകരാർ മൂലം തിരിച്ചിറക്കിയത്. സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്. രാവിലെ 9.45-ന് പോകേണ്ടിയിരുന്ന വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്. 11.30-ഓടെ …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെവരെ റായ്ഗഢ്, രത്നഗിരി, പാൽഘർ, മുംബൈ, താനെ, സിന്ധുദുർഗ് പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കി. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുബൈ പോലീസ് നിര്‍ദേശിച്ചു. അതേസമയം, …
സ്വന്തം ലേഖകൻ: വിവാഹ കരാര്‍ നിയമപരമാവണമെങ്കില്‍ വധുവിന്‍റെ കൂടി വിരലടയാളം അതില്‍ രേഖപ്പെടുത്തിയിരിക്കണമെന്ന സുപ്രധാന തീരുമാനവുമായി കുവൈത്ത് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം. വിവാഹത്തിന് വധുവിന് പൂര്‍ണ സമ്മതമാണെന്നതിന് രേഖാമൂലമുള്ള തെളിവെന്ന രീതിയിലാണ് വിരലടയാളം നിര്‍ബന്ധമാക്കുന്നതെന്ന് മതപരമായ കാര്യങ്ങളില്‍ വിധി പുറപ്പെടുവിക്കുന്ന ഇഫ്താ വകുപ്പ് അറിയിച്ചു. മന്ത്രാലയം മുന്നോട്ടുവച്ച ഈ പുതിയ നിര്‍ദ്ദേശത്തിന് നിയമപരമായി അംഗീകാരം …