സ്വന്തം ലേഖകൻ: 2022 ലോകകപ്പിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി 13 രാജ്യങ്ങള്‍ ഖത്തറുമായി സഹകരിക്കും. അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ 13 രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള ‘വതന്‍’ സൈനിക പരിശീലനം വരുന്ന മാസം ഖത്തറില്‍ നടക്കും. 2022 ലോകകപ്പ് ഫുട്ബോളിന് കുറ്റമറ്റ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് വതന്‍ എന്ന പേരില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സൈനിക പരിശീലനം സംഘടിപ്പിപ്പിക്കുന്നത്. …
സ്വന്തം ലേഖകൻ: 500 ദിവസത്തിലേറെ നീണ്ട കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഏറെക്കുറെ മുക്തരായതിന്റെ ആഹ്ലാദത്തിലാണ് കുവൈറ്റിലെ ജനങ്ങളും വ്യാപാര വ്യവസായ ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും. പൊതു ഇടങ്ങളില്‍ ജീവിതം സാധാരണ നിലയിലായതിന്റെ പ്രതീതി. ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വ്യാപാരം കൊവിഡിന് മുമ്പുള്ള കാലത്തെ അനുസ്മരിപ്പിക്കും വിധം സജീവമായി. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്ത് മന്ത്രി …
സ്വന്തം ലേഖകൻ: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഡംബരക്കപ്പൽ ലഹരിപ്പാർട്ടി കേസിൽ പുതിയ വെളിപ്പെടുത്തൽ. കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ എന്നയാളാണ് കോടികളുടെ ഇടപാടാണ് ലഹരികേസിന്‍റെ മറവിൽ നടക്കുന്നതെന്ന് സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം …
സ്വന്തം ലേഖകൻ: ലോകകപ്പ് ആവേശം നിറച്ച് 2022 ലേക്ക് മിഴിതുറന്ന് ഖത്തറിന്റെ അൽതുമാമ സ്‌റ്റേഡിയം. ഗാലറികളിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെട്ട 40,000ത്തോളം വരുന്ന ഫുട്‌ബോൾ കാണികളുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് സ്റ്റേഡിയം രാജ്യത്തിന് സമർപ്പിച്ചത്. ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോൾ മാമാങ്കമായ 49-ാമത് അമീർ കപ്പ് ഫൈനലിനോട് …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖയും ഡിജിറ്റൽ രൂപത്തിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സിവിൽ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐ.ഡിയുടെ മാതൃകയിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ കാർഡും മാറ്റാനാണ് ആലോചന. കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് സമാനരൂപത്തിൽ ഡ്രൈവിങ് ലൈസൻസും രജിസ്ട്രേഷൻ കാർഡും ഡിജിറ്റലാക്കാൻ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പരിസ്ഥിതി നിയമം കര്‍ശനമാക്കുന്നു. പരിസ്ഥിതിക്ക് നാശം വരുത്തുകയും കടലോരങ്ങള്‍ മലിനമാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍ കടുത്ത ശിക്ഷക്ക് വിധേയരാക്കും. ഇതു സംബന്ധിച്ച് പരിസ്ഥിതി വകുപ്പും പോലീസും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി പോലീസ് ഇത്തരം സ്ഥലങ്ങളില്‍ സദാ നിരീക്ഷണം നടത്തി കുറ്റക്കാരെ പിടികൂടും. അതോടൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കാന്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം നടന്നു. യുക്രൈയിനിലിരുന്ന് ജീവൻകുമാർ പുനലൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരായ ധന്യയെ നിയമപരമായി വിവാഹം ചെയ്തു.സംസ്ഥാനത്തെ ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹമാണ് ഇരുവരുടേയും. പുനലൂർ ഇളമ്പൽ സ്വദേശി ജീവൻ കുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ധന്യാമാർട്ടിനും തമ്മിലായിരുന്നു വിവാഹം. രജിസ്ട്രാർ ആയ ടിംഎം ഫിറോസിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങ്. …
സ്വന്തം ലേഖകൻ: ഗൾഫിലെ പ്രവാസികൾക്ക് മൊബൈൽ ഫോൺ വഴി കേരളത്തിലെ ഡോക്ടറെ കാണാനും, നാട്ടിലുള്ള കുടുംബത്തിന് ചികിൽസ ഉറപ്പാക്കാനും സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ട് അപ്പ്. ദുബായ് ജൈറ്റക്സ് സാങ്കേതിക മേളയിൽ അവതരിപ്പിച്ച ‘ഷോപ്പ്ഡോക്’ ആപ്ലിക്കേഷന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആപ്ലിക്കേഷന്‍റെ പ്രവർത്തനം വിപുലമാക്കാൻ തയാറായി നിക്ഷേപകരും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ഏത് …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ മെട്രോ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു. രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹ്റൈൻ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി. ഗതാഗത, വാർത്താവിനിമയ വകുപ്പ് മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇൗ വർഷം മാർച്ചിൽ നടത്തിയ മാർക്കറ്റ് കൺസൾേട്ടഷൻ പരിപാടിയിൽ പദ്ധതിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ …
സ്വന്തം ലേഖകൻ: 200 കുവൈത്തി വനിതകൾ വൈകാതെ സൈന്യത്തിെൻറ ഭാഗമാകും. 150 പേർ അമീരി ഗാർഡിെൻറ ഭാഗമാകും. ഇവർക്ക് മൂന്നുമാസത്തെ പ്രത്യേക പരിശീലനം നൽകും. 50 പേർ സായുധ സേനയിലെ മെഡിക്കൽ സർവിസ് സെക്ടറിൽ സേവനമനുഷ്ഠിക്കും. ഇവർക്ക് ഒരുമാസത്തെ പ്രത്യേക പരിശീലനം നൽകും. കുവൈത്തിൽ പൊലീസ് സേനയിൽ വനിതകൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ടെങ്കിലും സായുധ മിലിട്ടറി …