സ്വന്തം ലേഖകൻ: 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് രണ്ട് മാധ്യപ്രവര്‍ത്തകര്‍ അര്‍ഹരായി. ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറടോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങള്‍ മാനിച്ചാണ് നോര്‍വീജീയന്‍ നൊബേല്‍ കമ്മിറ്റി ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്. ഫിലിപ്പീന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സി.ഇ. …
സ്വന്തം ലേഖകൻ: ജനങ്ങളുടെ വായ്പാ പലിശ നിരക്ക് ഉയരില്ല. അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെ ആര്‍ബിഐ. സമ്പദ് വ്യവസ്ഥ ഉണര്‍ത്താൻ പുതിയ പ്രഖ്യാപനങ്ങളും. നിലവിലെ നിരക്കുകൾ അതേ നിരക്കിൽ തന്നെ നിലനിര്‍ത്താനാണ് ആര്‍ബിഐ പണ നയ അവലോകന സമിതിയുടെ തീരുമാനം. റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തന്നെ മാറ്റമില്ലാതെ തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ലക്ഷ്യം കാണുന്നത് വരെ തുടരും എന്ന് ബഹ്റൈന്‍ നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് വരെ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ പാടില്ലെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിച്ചു. …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വിദേശികൾക്കും നൽകുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് മുൻഗണന പ്രകാരം അയച്ചു തുടങ്ങി. രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ, 60 വയസ്സ് കഴിഞ്ഞവർ, പ്രതിരോധശേഷി കുറക്കുന്ന മറ്റു രോഗങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്കാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. കുവൈത്തിൽ താമസിക്കുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നും വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നതിന് ഡി.ജി.സി.എ. നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക കമ്പനിക്ക് രൂപം നൽകി യാത്രക്കാരെ രജിസ്റ്റർ ചെയ്യുന്നതിനാണ് നീക്കം. അതേസമയം കുവൈത്തിൽ ‘ഏർളി എൻക്വയറി’ ആപ്ലിക്കേഷൻ പ്രാബല്യത്തിൽ വന്നതോടെയാണ് കുവൈത്ത് അന്താരാഷ്ട്രവിമാനത്താവളത്തിലൂടെ രാജ്യം വിടുന്ന യാത്രക്കാർക്ക് ഡി.ജി.സി.എ. പുതിയ ഫീസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ട്രേഡ് യൂണിയൻ തീവ്രവാദമെന്ന് ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഇനി കേരളത്തിൽ നോക്കുകൂലി എന്ന വാക്കു കേൾക്കരുതെന്ന കർശന താക്കീതും നൽകി. തൊഴിലാളി യൂണിയൻ അംഗങ്ങളിൽനിന്നു പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അഞ്ചൽ സ്വദേശി ടി. കെ. സുന്ദരേശൻ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണു പരാമർശം. നോക്കുകൂലിയുടെ കാര്യത്തിൽ …
സ്വന്തം ലേഖകൻ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 16 പേർ അറസ്റ്റിലായ ലഹരിക്കേസ് ബിജെപിയുടെ തിരക്കഥയാണ് എന്ന് ആരോപിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് അടക്കമുള്ളവർ ഈ സംശയം ഉന്നയിച്ചു കഴിഞ്ഞു. ആഡംബരക്കപ്പലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ എങ്ങനെയാണ് ഒരു ബിജെപി നേതാവ് പങ്കെടുത്തത് …
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് വിതച്ച ആഘാതത്തിൽ നിന്ന് മുക്തമാകാതെ ഒമാെൻറ വടക്കൻ മേഖല. ഒമാന്‍റെ വിവിധ ഇടങ്ങളിൽ നിന്ന് ആറായിരത്തിലധികം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളിലെ പ്രദേശങ്ങളായ സുവൈഖ്, ഖദറ, ബിദ്യ തുടങ്ങി പല സ്ഥലങ്ങളും ഇപ്പോഴും വെള്ളക്കെട്ടിനടിയിലാണ്. നിരവധി വീടുകളാണ് ഇവിടെ വാസയോഗ്യമല്ലാതായിരിക്കുന്നത്. പലരും ബന്ധുക്കളുടെയും സൃഹൃത്തുകളുടെയും …
സ്വന്തം ലേഖകൻ: ഖത്തറിന്റെ പുതുക്കിയ യാത്രാ, പ്രവേശന നയങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിലാകും. സന്ദർശക വീസയിലെത്തുന്ന വാക്‌സിനെടുക്കാത്ത കുട്ടികൾക്കും ഇനി രാജ്യത്തു പ്രവേശിക്കാം. ഇന്ന് ഉച്ചയ്ക്ക് 2 മുതലാണ് പുതുക്കിയ വ്യവസ്ഥകൾ പ്രാബല്യത്തിലാകുന്നത്. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നെത്തുന്ന സന്ദർശകർക്കൊപ്പം വാക്‌സിനെടുക്കാത്ത 11 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ട്. എല്ലാ യാത്രക്കാരും …
സ്വന്തം ലേഖകൻ: ഗൾഫിൽനിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർ ജനിതകമാറ്റം വന്ന വൈറസിെൻറ പരിശോധനക്കും വിധേയരാകണമെന്ന കേരള സർക്കാറിെൻറ അറിയിപ്പ് പ്രവാസികളിൽ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കിയത്. യു.കെയിൽനിന്ന് വരുന്ന യാത്രക്കാർക്ക് ഒക്ടോബർ നാല് മുതൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇത് നടപ്പാക്കുന്നതിനുള്ള …