സ്വന്തം ലേഖകൻ: കുവൈത്തില്‍ ഏഴു തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കില്ലെന്ന് മാന്‍ പവര്‍ അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം, ചെറുകിട സംരംഭം, കന്നുകാലി വളര്‍ത്തല്‍, സഹകരണ സംഘം, ഫ്രീ ട്രേഡ് സോണ്‍ എന്നിവയാണ് വിസ മാറ്റത്തിന് വിലക്കുള്ള വിഭാഗങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ ഈ മേഖലകളില്‍ വിസാ മാറ്റത്തിനു താത്കാലിക അനുമതി …
സ്വന്തം ലേഖകൻ: ആത്മഹത്യ ചെയ്ത കോവിഡ് രോഗിയുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിക്കണമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവരെ കോവിഡ് മരണപട്ടികയിൽ ഉൾപ്പെടുത്തുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രത്തിന്‍റെ തീരുമാനം. നേരത്തെ ആത്മഹത്യ ചെയ്തവരെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്നായിരുന്നു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ച 19,675 പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേര്‍ രോഗമുക്തി നേടി. പോസിറ്റീവ് …
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശികൾക്ക് ഫ്ലാറ്റുകൾ പാട്ട വ്യവസ്ഥയിൽ സ്വന്തമാക്കാനുള്ള തീരുമാനത്തിൽ കൂടുതൽ വ്യക്തതയുമായി ഭവന-നഗര വികസന മന്ത്രാലയം. ബഹുനില താമസ-വാണിജ്യ െകട്ടിടങ്ങളിൽ വിദേശികൾ വാങ്ങുന്ന ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശം അവർ തൊഴിൽ വിസ കാലാവധി കഴിഞ്ഞ് ഒമാനിൽ നിന്ന് മടങ്ങിയാലും നിലനിൽക്കുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇവർക്ക് ഒരു നിയമസ്ഥാപനമോ …
സ്വന്തം ലേഖകൻ: പുറത്ത് നിന്നും അടിച്ചേല്‍പ്പിച്ച ഒരു രാഷ്ട്രീയ സംവിധാനത്തിന്‍റെ പരാജയമാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടതെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം അല്‍ത്താനി. രണ്ട് പതിറ്റാണ്ട് കൊണ്ട് നടത്തിയ പരിശ്രമങ്ങളും ഉദ്ദേശലക്ഷ്യങ്ങളും ചിലവഴിച്ച പണവുമെല്ലാം പാഴായി. അഫ്ഗാനില്‍ സുസ്ഥിരസമാധാനവും രാഷ്ട്രീയ ഐക്യവും നടപ്പാക്കാന്‍ സാധ്യമായതെല്ലാം ഖത്തര്‍ ചെയ്യും. രാജ്യാന്തര സമൂഹം താലിബാനുമായുള്ള ചര്‍ച്ചകള്‍ തുടരണം എന്നും അദ്ദേഹം …
സ്വന്തം ലേഖകൻ: കുവൈത്തിൽ താമസ രേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന്ആഭ്യന്തമന്ത്രാലയം. ഇങ്ങനെ എത്തുന്നവരെ മറ്റു നടപടികൾ കൂടാതെ സ്‌പോൺസറുടെ ചെലവിൽ നാട്ടിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു. താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നതിനിടെയാണ് കാമ്പയിന് നേതൃത്വം നൽകുന്ന പൊതുസുരക്ഷാ വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി താമസരേഖകള്‍ ഇല്ലാത്ത …
സ്വന്തം ലേഖകൻ: കൊമേഴ്ഷ്യൽ വിസിറ്റ് വിസയില്‍ കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്ക് അത് വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റാന്‍ അനുമതി. വിസിറ്റ് വിസയില്‍ എത്തിയവര്‍ കുവൈത്തില്‍ തന്നെ ആയിരിക്കുമ്പോഴാണ് ഈ സൗകര്യമുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഡയരക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അഹ്മദ് അല്‍ മൂസ സര്‍ക്കുലര്‍ ഇറക്കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര …
സ്വന്തം ലേഖകൻ: കേരളത്തില്‍ 15,768 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 23,897 ആയി. ചികിത്സയിലായിരുന്ന 21,367 …
സ്വന്തം ലേഖകൻ: ഒമാനില്‍ ഇതിനകം 80 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 16 ലക്ഷത്തിലേറെ പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. ജനസംഖ്യയുടെ ഏകദേശം 50 ശതമാനത്തോളം വരുമിത്. വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് സമൂഹത്തിലെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ …
സ്വന്തം ലേഖകൻ: ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വലിയ സഹകരണമാണ് നടന്നത്. ഇരുവരും ഇക്കാര്യം അവലോകനം ചെയ്തു. ബഹ്റൈനും ഇന്ത്യയും തമ്മില്‍ വിവിധ മേഖലകളില്‍ ഉള്ള സഹകരണം ബഹ്റൈന്‍ ഉപപ്രധാനമന്ത്രി …