സ്വന്തം ലേഖകൻ: കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ പണമിടപാട് രേഖകൾ വേണമെന്ന നിബന്ധന ബന്ധുക്കൾക്കിടയിലെ കൈമാറ്റത്തിന് ബാധകമല്ലെന്ന് ഗതാഗത വകുപ്പ്. വാഹനം സമ്മാനമായി നൽകുമ്പോൾ ഗതാഗത വകുപ്പിൽനിന്ന് പ്രത്യേകാനുമതി വാങ്ങണമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനത്തിെൻറ ഉടമസ്ഥാവകാശം മാറ്റുന്നതിനായുള്ള അപേക്ഷയോടൊപ്പം പണമിടപാട് തെളിയിക്കുന്ന രേഖകൂടി ഹാജരാക്കണമെന്ന് കഴിഞ്ഞദിവസം ഗതാഗത വകുപ്പ് മേധാവി ജമാൽ അൽ സായിഗ് ഉത്തരവിറക്കിയിരുന്നു. …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയിൽ നിന്നുള്ള 600 ബ്രാൻഡുകളെ എന്നേക്കുമായി പുറത്താക്കി. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്‌സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാൻഡുകളെ നിരോധിച്ചെന്നാണ് ദി വേര്‍ജ് റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 3000 ലേറെ അക്കൗണ്ടുകള്‍ വഴിയാണ് ഈ ബ്രാൻഡുകൾ വില്‍പന നടത്തിയിരുന്നത്. കംപ്യൂട്ടര്‍ ആക്‌സസറികള്‍ അടക്കം …
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.96 ശതമാനം. പോസിറ്റീവ് ആയവർ എറണാകുളം 2626 തൃശൂര്‍ 2329 കോഴിക്കോട് 2188 …
സ്വന്തം ലേഖകൻ: അറബ് ഉപരോധം അവസാനിച്ചതോടെ സൗദിയുമായുള്ള ബന്ധം ശക്തമാക്കിയതിനു പിന്നാലെ യുഎഇയുമായും കൂടുതല്‍ അടുക്കാന്‍ ഖത്തര്‍. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി. സൗദി …
സ്വന്തം ലേഖകൻ: കുവൈറ്റില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം 80 ശതമാനത്തോടടുക്കുന്നു. 12 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 79 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 71 ശതമാനത്തിലേറെ പേര്‍ക്ക് രണ്ടാം ഡോസും ഇതിനകം നല്‍കിക്കഴിഞ്ഞതായി കുവൈറ്റ് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് പറഞ്ഞു. വാക്‌സിനേഷനിലെ പുരോഗതിയോടൊപ്പം പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും ചെയ്ത …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് …
സ്വന്തം ലേഖകൻ: പ്രതിദിന കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വീസകള്‍ നല്‍കുന്നത് പുനരാരംഭിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ. കൊറോണ വൈറസ് മൂലം തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്തുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ടൂറിസ്റ്റ് വീസയ്ക്കായുള്ള പ്രക്രിയകള്‍ ഉടന്‍ ആരംഭിക്കുന്നത്. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം, പൂര്‍ണ വാക്സിനേഷൻ ലഭിച്ച ആളുകളെ മാത്രമേ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാൻ അനുവദിക്കൂ. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: സൗദി – ബഹ്റൈൻ കോസ്‌വേ വഴി വാക്‌സിന്‍ സ്വീകരിച്ച പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടി യാത്രാനുമതി ലഭ്യമാക്കാന്‍ സാധ്യത. സൗദി പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്. സൗദിയിലും ബഹറൈനിലും കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്ന സഹചര്യത്തിലാണ് നീക്കം. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം …
സ്വന്തം ലേഖകൻ: ഗൾഫ് മേഖലയുടെ ഐടി തലസ്ഥാനമാകാൻ കുവൈത്ത്. ഇതിന്റെ ഭാഗമായി ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള റീജ്യണല്‍ ഡാറ്റ സെന്റര്‍ കുവൈത്തില്‍ ആരംഭിക്കാന്‍ ഗൂഗിളുമായി കരാറിലെത്തി. ഇതുസംബന്ധിച്ച് കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രാലയവും ഗൂഗിള്‍ പ്രതിനിധികളും തമ്മില്‍ വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസം തന്നെ ഇരു വിഭാഗവും …