സ്വന്തം ലേഖകൻ: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസാനുമതി ആറുമാസത്തേക്ക് കൂടി നീട്ടിനൽകാൻ തീരുമാനം. 60 കഴിഞ്ഞവരുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട ഭേദഗതി നിർദേശത്തിൽ മന്ത്രിസഭയുടെ അന്തിമതീരുമാനം വൈകുന്ന സാഹചര്യത്തിലാണ് നടപടി. സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന് മാൻ …
സ്വന്തം ലേഖകൻ: നീണ്ട ജോലി സമയം. കോവിഡ് വ്യാപനം വന്നതോടെ തുടര്‍ച്ചയായ വർക്ക് ഫ്രം ഹോമും. ഇതിനിടയിൽ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും അവരെ സന്തോഷിപ്പിക്കാനും പുതിയ ഇടപെടലുമായി എത്തിയിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ സെറോദ. സെറോദ ബ്രോക്കിംഗ് ലിമിറ്റഡ് ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി രസകരമാണ്. കോവിഡ് മൂലം വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ ആളുകളുടെ ശാരീരിക പ്രവർത്തനങ്ങൾ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഞായറാഴ്ച 29,836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,12,75,313 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവിസുകൾ വർധിപ്പിക്കുന്നു. സെപ്റ്റംബർ 15 മുതൽ ദിവസവും രണ്ട് സർവിസുകൾ വീതം നടത്താനാണ് അനുമതി. പുതിയ സർവിസുകൾക്ക് എയർലൈൻസുകൾ ബുക്കിങ് ആരംഭിച്ചു. എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസ് ഡൽഹിയിൽനിന്ന് ബഹ്റൈനിലേക്ക് ആഴ്ചയിൽ രണ്ട് സർവിസ് നടത്തിയിരുന്നത് ഇനി നാലാകും. ഹൈദരാബാദിൽനിന്ന് ഒരു സർവിസ് …
സ്വന്തം ലേഖകൻ: രജിസ്റ്റര്‍ ചെയ്തവരും വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളവരുമായ മുഴുവന്‍ ആളുകള്‍ക്കും ഒരുമാസത്തിനകം കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. നിലവിലെ വേഗതയില്‍ വാക്‌സിന്‍ രജിസ്‌ട്രേഷനും വാക്‌സിന്‍ വിതരണവും പുരോഗമിക്കുകയാണെങ്കില്‍ അടുത്ത മാസത്തോടെ 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ 70 ശതമാനം ആളുകളും ഇതിനകം …
സ്വന്തം ലേഖകൻ: യുക്രയിനിലെ ഒഡേസ നഗരത്തിൽ 1937-39 കാലത്ത് കൊല്ലപ്പെട്ടെന്നു കരുതുന്ന എണ്ണായിരത്തോളം പേരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തിരിക്കുകയാണ്. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്താണ് ഇവരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് എന്ന് കരുതപ്പെടുന്നു. രാജ്യത്ത് ഇതുവരെ കണ്ടെടുക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ കൂട്ടശ്മശാനമാണിത്. സോവിയേറ്റ് യൂണിയന്റെ രഹസ്യപൊലീസ് വിഭാഗമായ എൻകെവിഡിയാണ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് …
സ്വന്തം ലേഖകൻ: കഴിഞ്ഞ അഞ്ചു വർഷമായി യുഎസിന്റെ വിദേശകാര്യ മേഖലയെ വേട്ടയാടുന്ന ഹവാന സിൻഡ്രോം വീണ്ടും വാർത്തകളിൽ നിറയുകയാണ്. വിയറ്റ്നാമിലേക്കു യാത്രയ്ക്കൊരുങ്ങി സിംഗപ്പൂരിലെത്തിയ കമല ഹാരിസിൻ്റെ യാത്ര ഹനോയിയിലുള്ള യുഎസ് എംബസിയിലെ പ്രശ്നങ്ങളെ തുടർന്ന് വൈകിയിരുന്നു. എംബസിയിൽ ഹവാന സിൻഡ്രോം റിപ്പോർട്ട് ചെയ്തതോടെ യാത്ര ആശങ്കയിലായി. പിന്നീട് മൂന്നു മണിക്കൂർ താമസിച്ചാണ് കമല സിംഗപ്പൂരിൽനിന്നു വിയറ്റ്നാമിലെത്തിയത്. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, …
സ്വന്തം ലേഖകൻ: ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് ബഹ്റൈനിൽ എത്തുന്ന വാക്സിൻ എടുക്കാത്ത കുട്ടികൾക്കുള്ള പുതിയ നിബന്ധനകൾ സിവിൽ ഏവിയേഷൻ അഫയേഴ്സ് പ്രഖ്യാപിച്ചു. ഇതനുസരിച്ച്, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇനി അഞ്ചുദിവസത്തെ ക്വാറൻറീൻ മതി. ഇതുവരെ 10 ദിവസത്തെ ക്വാറൻറീൻ ആണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. പുതിയ തീരുമാനം ആഗസ്റ്റ് 29 മുതൽ നടപ്പാകും. അതേസമയം, റെഡ് …
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് രണ്ടാഴ്ചകൂടി നീളുമെന്ന് റിപ്പോര്‍ട്ട്. അറബി ദനപ്പത്രമായ അല്‍ റായ് ആണ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി വിമാനത്താവളത്തില്‍ നിലവില്‍ ഒരു ദിവസം എത്തിച്ചേരാവുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന …