സ്വന്തം ലേഖകൻ: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും കോൺഗ്രസിൽ. റെയിൽവേയിലെ ജോലി രാജിവച്ച ശേഷമാണ് ഇരുവരും പാർട്ടിയിൽ ചേർന്നത്. വൈകിട്ട് മൂന്നുമണിയോടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ കായികതാരങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാട്ടം. അതൊരിക്കലും അവസാനിക്കില്ല. രാജ്യത്തെ ഓരോ സ്ത്രീയോടൊപ്പവും സഹോദരിയായി താനും കോണ്‍ഗ്രസ് …
സ്വന്തം ലേഖകൻ: മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി യുവതി. പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂർ മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചു. തിരൂര്‍ മുന്‍ ഡിവൈഎസ്പി വി.വി. ബെന്നി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നും ഇവർ ആരോപിച്ചു. പൊന്നാനി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കെ 10 ലക്ഷത്തോളം പേര്‍ ഇനിയും വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ബാക്കി. ഏകദേശം എട്ടുലക്ഷം കുവൈത്ത് പൗരന്‍മാര്‍ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇനി 1.75 ലക്ഷത്തോളം പൗരന്മാരാണ് ബാക്കിയുള്ളത്. അതേസമയം, പ്രവാസികളില്‍ ഇതിനകം 10.68 ലക്ഷം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്‌തെങ്കിലും …
സ്വന്തം ലേഖകൻ: യു.എസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ നിയന്ത്രണവിധേയമാണ് സ്ഥിതി. അക്രമത്തെത്തുടര്‍ന്ന് സ്‌കൂള്‍ ഉച്ചയ്ക്ക് വിട്ടിരുന്നു. സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ജിലും ഞാനും വിലപിക്കുന്നു. അതിജീവിച്ചവര്‍ക്കൊപ്പമുണ്ടാവുമെന്നും …
സ്വന്തം ലേഖകൻ: ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 29-ാം സീസണിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 16 മുതല്‍ 2025 മേയ് 11 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഇതുവരെയും കണ്ടിട്ടില്ലാത്ത വിനോദോപാധികള്‍, കൂടുതല്‍ സാംസ്‌കാരിക പ്രാതിനിധ്യങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഈ വര്‍ഷം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 28-ാമത്തെ സീസണില്‍ ഒരു കോടിയാളുകളാണ് …
സ്വന്തം ലേഖകൻ: ഒട്ടനവധി അപകടകരമായ ഉള്ളടക്കങ്ങളിലേക്കാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളെ എത്തിക്കുന്നത്. കൃത്യമായ മേല്‍നോട്ടമില്ലാതെയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗം ഏറെ അപകടം നിറഞ്ഞതാണ്. കുട്ടികളുടെ സ്വഭാവ വികസനത്തേയും മാനസികാരോഗ്യത്തേയും സാരമായി ബാധിക്കാനിടയുള്ള ഓണ്‍ലൈനിലെ അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനുള്ള പലവിധ ശ്രമങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നടത്തിവരുന്നുണ്ട്. ഇപ്പോഴിതാ കൗമാരക്കാരായ കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കെട്ടിടം ദുബായിൽ ഒരുങ്ങുന്നു. ദുബായ് ശൈഖ് സായിദ് റോഡിനു സമീപം 131 നിലകളിലായി ഉയരുന്ന ‘ബുർജ് അസീസി’യുടെ ഉയരം 725 മീറ്ററായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരംകൂടിയ കെട്ടിടവും ദുബായിൽത്തന്നെയാകും. നിശാക്ലബ്, ഓൾ സ്യൂട്ട് സെവൻ സ്റ്റാർ ഹോട്ടൽ, പെന്റ് ഹൗസുകൾ, അപ്പാർട്ട്‌മെന്റുകൾ, …
സ്വന്തം ലേഖകൻ: കനത്ത വേനലിൽ പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം അടുത്ത വർഷം മുതൽ മൂന്ന് മാസം നടപ്പിലാക്കും. നിലവിൽ ജൂലൈ ആഗസ്ത് മാസങ്ങളിൽ ഉച്ചയ്ക്ക് 12 നും വൈകീട്ട് 4 നും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി നിരോധിക്കുന്നതാണ് നിയമം. അടുത്ത വർഷം മുതൽ ജൂൺ …
സ്വന്തം ലേഖകൻ: ലൈസൻസ് പുതുക്കാനായി എല്ലാ കമ്പനികളും ‘യഥാർത്ഥ ഗുണഭോക്താവിനെ’ വെളിപ്പെടുത്തണമെന്ന് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. സാമ്പത്തികമായ ഇടപാടുകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ ഹാർസ് പറഞ്ഞു. ഇതോടെ ഗവൺമെൻറ് ഏജൻസികൾക്കും ജുഡീഷ്യൽ അധികാരികൾക്കും റെഗുലേറ്ററി ബോഡികൾക്കും ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനി …
സ്വന്തം ലേഖകൻ: യുഎസിലെ ടെക്‌സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാനമായ അര്‍കന്‍സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍പൂളിങ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ് അപകടത്തില്‍പ്പെട്ടവര്‍. അപകടത്തെത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവി കത്തിയമര്‍ന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. ഡിഎന്‍എ പരിശോധന നടത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ആര്യന്‍ രഘുനാഥ് …