സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥനിലെ കാബൂൾ വിമാനത്താവളത്തിൽനിന്നും 168 പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനം ഇന്ത്യയിലെത്തി. ഗാസിയാബാദിലെ വ്യോമത്താവളത്തിലാണ് സി–17 വിമാനം ലാൻഡ് ചെയ്തത്. 107 ഇന്ത്യക്കാര്‍ക്ക് പുറമെ എംപിമാരടക്കമുള്ള അഫ്ഗാന്‍ പൗരന്മാരാണ് സംഘത്തിലുള്ളത്. കാബൂളിൽനിന്ന് ഒഴിപ്പിച്ച 222 പേര്‍ എയര്‍ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലായി ഇന്നു പുലര്‍ച്ചെ ഡൽഹിയിലെത്തിയിരുന്നു. 87 ഇന്ത്യക്കാരും രണ്ടു നേപ്പാള്‍ സ്വദേശികളും …
സ്വന്തം ലേഖകൻ: അഫ്ഗാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഖത്തർ നടത്തുന്ന ഇടപെടലിന് രാജ്യാന്തര സമൂഹത്തിന്‍റെ അഭിനന്ദനം. അഫ്ഗാനിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ ഖത്തറിനെ ഐക്യരാഷ്ട്രസഭ റെഫ്യൂജി വിഭാഗം മേധാവി ഫിലിപോ ഗ്രാന്‍ഡി അഭിനന്ദിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസും ഖത്തർ വിദേശ കാര്യമന്ത്രിയെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,00,73,530 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഖത്തറിലേക്കുളള യാത്രയില്‍ മരുന്നു കൈവശം വയ്ക്കുന്നവര്‍ നിരോധിത മരുന്നുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം മരുന്നുകള്‍ കൊണ്ടുവരാനെന്നും ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം. ഖത്തറില്‍ അനുവദിക്കപ്പെട്ട മരുന്നുകള്‍ നിശ്ചിത അളവില്‍ വ്യക്തിഗത ഉപയോഗത്തിന് മാത്രമേ കൊണ്ടുവരാന്‍ പാടുള്ളു. മരുന്നുകള്‍ക്കൊപ്പം അവ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ അംഗീകൃത …
സ്വന്തം ലേഖകൻ: നീണ്ട ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് പുനരാരംഭിക്കുന്ന നേരിട്ടുള്ള വിമാന സർവീസ് ആശ്വാസമാകുന്നത് ആയിരങ്ങൾക്ക്. കോവിഡ് തുടങ്ങിയത് തൊട്ട് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന അനേകം ആളുകളാണ് യാത്രയ്ക്കായി ഒരുങ്ങുന്നത്. കോവിഡ് സാഹചര്യത്തിൽ വിമാന സർവീസ് നിർത്തലാക്കിയതോടെ ഒട്ടേറെ ആളുകളാണ് നാട്ടിൽ കുടുങ്ങിയത്. കുവൈത്തിലേക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനം കാബൂളില്‍ എത്തി. മലയാളികൾ അടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്തിയേക്കും. ഇതുവരെ സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടിയിട്ടില്ല. ഗുരുദ്വാരയില്‍ കുടുങ്ങിയ 70 ഓളം പേരെ കാബൂളിലെ സുക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇവരെ വിമാനത്താവളത്തിൽ എത്തിച്ച് ഇന്ത്യയിലേക്ക് അവരുമായി ഇന്ന് തന്നെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. വ്യോമസേനയുടെ സി 17 …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തി. കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് താലിബാന്‍ പരിശോധന നടത്തിയത്. ഷെല്‍ഫുകളിലെ പേപ്പറുകളും ഫയലുകളും പരിശോധിച്ച സംഘം എംബസികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി. ജലാലാബാദിലെയും കാബൂളിലെയും എംബസികള്‍ക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന്റെ ഹഖാനി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കുവൈത്തിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മരണ രജിസ്ട്രേഷന് പ്രത്യേക കൗണ്ടർ സജ്ജമാക്കുമെന്നും രജിസ്ട്രേഷൻ നടപടികൾ രണ്ട് മണിക്കൂറിനകം പൂർത്തീകരിക്കുമെന്നും ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനായി 65505246 എന്ന വാട്സ്ആപ് നമ്പറിലോ cw2.kuwait@mea.gov.in എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.മൃതദേഹം നാട്ടിലേക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസ് പുനരാരംഭിക്കാൻ കുവൈത്ത് തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണു തീരുമാനമെടുത്തത്. ഈജിപ്ത്, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവയാണ് മറ്റു രാജ്യങ്ങൾ. കോവിഡ് വ്യാപനത്തിനെതിരെ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ചാണു തീരുമാനം. കോവിഡ് ആരംഭിച്ചകാലം തൊട്ട് നിർത്തലാക്കിയതാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള …