സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ടുള്ള പ്രവേശനം അനുവദിക്കാന്‍ ആലോചിക്കുന്നു. നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ടു പ്രവേശനം അനുവദിക്കുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവര്‍ക്ക് കോവിഡ് …
സ്വന്തം ലേഖകൻ: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. തരൂരിനെതിരെ തെളിവില്ലെന്ന് കണ്ടാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പ്രസ്താവിച്ചത്. 2014 ജനുവരിയി 17നായിരുന്നു സുനന്ദ പുഷ്കറിന്‍റെ മരണം. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് 1000 ദിനാർ ഈടാക്കി പുനഃസ്ഥാപിച്ചേക്കും. ഈ വിഭാഗത്തിൽപ്പെട്ടവരുടെ ഇഖാമ പുതുക്കുന്നത് ജനുവരി തൊട്ട് നിർത്തലാക്കിയിരിക്കയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് എംപിമാർ ഉൾപ്പെടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വൻതുക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നൽകാമെന്ന ആലോചന. വർഷംതോറും 2000 ദിനാർ ഫീസും പുറമെ ഇൻഷുറൻസ് തുകയും …
സ്വന്തം ലേഖകൻ: അഫ്ഗാനിലെ കാബൂളിൽ കുടുങ്ങിയത് 36 മലയാളികൾ. ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച് നോര്‍ക്കയ്ക്ക് നിര്‍ദേശം നല്‍കി. ഇതിനായുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി നോർക്ക അധികൃതർ ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ നോര്‍ക്ക സി.ഇ.ഒ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. …
സ്വന്തം ലേഖകൻ: കാബൂളിൽ നിന്നും എംബസി ഉദ്യോഗസ്ഥരുൾപ്പെടെ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിച്ചത് കനത്ത വെല്ലുവിളികൾ നിറഞ്ഞ ദൗത്യത്തിലൂടെ. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഓഗസ്റ്റ് 15ന് കാബൂളിലേയ്ക്ക് പറന്നത് രണ്ട് ഇന്ത്യൻ എയർഫോഴ്സ് സി–17 വിമാനങ്ങളാണ്. അപ്പോഴേക്കും അഫ്ഗാനിലെ സ്ഥിതിഗതികൾ വഷളായിരുന്നു. ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ യാതൊരു നിർവാഹവുമില്ലാത്ത സാഹചര്യം ഉടലെടുത്തു. ഇന്ത്യൻ എംബസിയും താലിബാന്റെ കർശന നിരീക്ഷണത്തിലായിക്കഴിഞ്ഞു. …
സ്വന്തം ലേഖകൻ: കാബൂളിന്റെ ബ്രിട്ടിഷ് എംബസിയുടെ മുകളിൽ സ്വന്തം പതാക ഉയർത്തിയായിരുന്നു താലിബാന്‍ വിജയം ആഘോഷിച്ചത്. അതോടെ അഫ്ഗാനിൽ മാത്രമല്ല, ലോകരാജ്യങ്ങൾക്കു മുന്നിലും നാണം കെട്ടിരിക്കുകയാണ് ബ്രിട്ടൻ. ഇക്കാലമത്രയും യുഎസിന്റെ വിശ്വസ്ത സഖ്യകക്ഷിയായി അഫ്ഗാനിൽ തുടര്‍ന്ന രാജ്യത്തിന് ഇതാണോ പ്രതിഫലമെന്ന ചോദ്യം ബ്രിട്ടനകത്തും പുറത്തും ഉയർന്നു കഴിഞ്ഞു. സൂയസ് പ്രതിസന്ധിക്കു ശേഷം ബ്രിട്ടന്റെ വിദേശ നയത്തിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാലയായ സാവിത്രിഭായി ഫൂലെ യൂനിവേഴ്സിറ്റി അടുത്തമാസം അഞ്ചിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 660 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിശാലമായ ക്യാംപസാണ് ബര്‍വ കൊമേഴ്സ്യല്‍ അവന്യൂവില്‍ യൂനിവേഴ്‌സിറ്റിക്കായി ഒരുങ്ങിയിരിക്കുന്നത്. യൂനിവേഴ്സിറ്റിയില്‍ ഇതിനകം 50 പേര്‍ എന്റോള്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു. ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷന്റെ …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ആരംഭിച്ചു. ഇന്ത്യക്കാര്‍ക്ക് 24 മണിക്കൂറും സഹായങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രം ഇന്ത്യന്‍ എംബസിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രവാസി …