1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാസ്‌പോര്‍ട്ടില്‍ ഇനി യൂറോപ്യന്‍ സ്റ്റാമ്പ് പതിക്കില്ല; പകരം ഡിജിറ്റല്‍ സംവിധാനം
പാസ്‌പോര്‍ട്ടില്‍ ഇനി യൂറോപ്യന്‍ സ്റ്റാമ്പ് പതിക്കില്ല; പകരം ഡിജിറ്റല്‍ സംവിധാനം
സ്വന്തം ലേഖകൻ: പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി നവംബര്‍ പത്തോടെ യൂറോപ്യന്‍ യൂണിയന്‍ അവസാനിപ്പിക്കുകയാണ്. അതായത് നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ യൂറോപ്യന്‍ യൂണിയന്റെ സ്റ്റാമ്പ് പതിപ്പിക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ നവംബര്‍ പത്തിനു മുന്‍പ് ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം. അല്ലെങ്കില്‍ യൂറോപ്യന്‍ സ്റ്റാമ്പ് ഇനിയൊരിക്കലും നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ പതിയില്ല. ഈ രീതി നിര്‍ത്തി പകരം ഡിജിറ്റല്‍ സംവിധാനം …
സ്‌പൈസ് ജെറ്റ് ഗുരുതര പ്രതിസന്ധിയില്‍; ദുബായില്‍ നിന്ന് യാത്രക്കാരില്ലാതെ മടങ്ങി വിമാനങ്ങൾ
സ്‌പൈസ് ജെറ്റ് ഗുരുതര പ്രതിസന്ധിയില്‍; ദുബായില്‍ നിന്ന് യാത്രക്കാരില്ലാതെ മടങ്ങി വിമാനങ്ങൾ
സ്വന്തം ലേഖകൻ: വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് ഗുരുതര സാമ്പത്തികപ്രതിസന്ധിയില്‍. പ്രവര്‍ത്തന മൂലധനത്തില്‍ പ്രതിസന്ധി നേരിട്ടതോടെ കമ്പനിയുടെ 150 ക്യാബിന്‍ ക്രൂ ജീവനക്കാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. മൂന്നുമാസത്തേക്കാണ് ഇവരോട് അവധിയില്‍ പോകാന്‍ കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്. സീസണല്ലാത്തതിനാല്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുന്നുവെന്നു കാട്ടിയാണ് ഇവരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ ഓഹരി വിപണിയിലും വന്‍ ഇടിവ് …
കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിടിവീഴും: ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി
കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിടിവീഴും: ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോനകള്‍ക്ക് തുടക്കം കുറിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പുതിയ തീരുമാനം. ആറ് ഗവര്‍ണറേറ്റുകളുടെയും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് നടപടികള്‍. താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടുക എന്നതാണ് സര്‍ക്കാര്‍ ലഷ്യമിടുന്നത്. ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് …
പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താൻ സൗകര്യവുമായി യുഎഇ
പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താൻ സൗകര്യവുമായി യുഎഇ
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താന്‍ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് , കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ചര്‍ച്ച നടത്തി. വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കണമെന്നാണ് ഐസിപി ആവശ്യപ്പെട്ടത്. ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഫ്ളൈ …
പാസ്പോര്‍ട്ട് സേവനങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന്‍ എംബസി
പാസ്പോര്‍ട്ട് സേവനങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: വെബ്‌സൈറ്റിന്റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി മസ്‌ക്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങളാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതിവരെ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. അതേസമയം ബിഎല്‍എസ് സെന്ററിലെ കോണ്‍സുലര്‍ വിസാ സേവനങ്ങള്‍ക്ക് തടസുമണ്ടാകില്ലെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ …
സുനിതാ വില്യംസിനെ തിരികെ എത്തിക്കാന്‍ സ്‌പേസ് എക്‌സ്; കനത്ത തിരിച്ചടിയേറ്റ് ബോയിങ്
സുനിതാ വില്യംസിനെ തിരികെ എത്തിക്കാന്‍ സ്‌പേസ് എക്‌സ്; കനത്ത തിരിച്ചടിയേറ്റ് ബോയിങ്
സ്വന്തം ലേഖകൻ: വ്യവസായ രംഗത്ത് കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കാറുണ്ട്. എതിരാളികള്‍ ഒരുപടി മുന്നേറുന്നത് മറ്റുള്ളവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇപ്പോഴിതാ മുന്‍നിര ഏവിയേഷന്‍ കമ്പനിയായ ബോയിങും അത്തരം ഒരു അവസ്ഥയിലാണ്. ബോയിങ് വികസിപ്പിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ്, ബച്ച് വില്‍മര്‍ എന്നീ ബഹിരാകാശ സഞ്ചാരികളെ തിരികെ എത്തിക്കാന്‍ ബോയിങിന്റെ …
വിസ്താര-എയര്‍ ഇന്ത്യ ലയനം നവം. 12ന്; എയര്‍ഇന്ത്യ ഓഹരികള്‍ വാങ്ങാൻ സിംഗപ്പുര്‍ എയര്‍ലൈന്‍സ്
വിസ്താര-എയര്‍ ഇന്ത്യ ലയനം നവം. 12ന്; എയര്‍ഇന്ത്യ ഓഹരികള്‍ വാങ്ങാൻ സിംഗപ്പുര്‍ എയര്‍ലൈന്‍സ്
സ്വന്തം ലേഖകൻ: വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. ലയനത്തിന്റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. നവംബര്‍ 12 ന് ശേഷമുള്ള വിസ്താര ബുക്കിങ്ങുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. യാത്രക്കാര്‍ക്ക് വിശാലമായ സേവന ശൃംഖല …
അമേരിക്കയിലും യൂറോപ്പിലും ഭീതിപടർത്തി സ്ലോത്ത് ഫീവര്‍; ചെറുപ്രാണികള്‍ രോഗവാഹികൾ
അമേരിക്കയിലും യൂറോപ്പിലും ഭീതിപടർത്തി സ്ലോത്ത് ഫീവര്‍; ചെറുപ്രാണികള്‍ രോഗവാഹികൾ
സ്വന്തം ലേഖകൻ: അമേരിക്കയിലും യൂറോപ്പിലും ആശങ്ക പടർത്തി സ്ലോത്ത്‌ വൈറസ് വ്യാപനം. ചെറുപ്രാണികള്‍ രോഗവാഹികളായ രോഗം ഒറോപൗഷെ വൈറസിലൂടെയാണ് പടരുന്നത്. നിലവിൽ ഫ്ലോറിഡയിലുള്ള ഇരുപതുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യൂബയില്‍നിന്നും തെക്കേ അമേരിക്കയില്‍ നിന്നും യാത്ര കഴിഞ്ഞു വന്നവരിലാണ് നിലവില്‍ രോഗം സ്ഥീരീകരിച്ചത്. ക്യൂബ, തെക്കേ അമേരിക്ക എന്നിവടങ്ങളില്‍നിന്ന് യാത്രകഴിഞ്ഞു വരുന്നവരെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അധികൃതര്‍ നിര്‍ദേശം …
മലയാള സിനിമയ്ക്ക് തീരാക്കളങ്കമായി ആരോപണങ്ങൾ; അന്വേഷണ സംഘം അന്വേഷിക്കുന്നു
മലയാള സിനിമയ്ക്ക് തീരാക്കളങ്കമായി ആരോപണങ്ങൾ; അന്വേഷണ സംഘം അന്വേഷിക്കുന്നു
സ്വന്തം ലേഖകൻ: വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയവരുടെ മുഖത്ത് അഴികളുടെ നിഴല്‍ പതിക്കുമോയെന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ വന്ന വെളിപ്പെടുത്തലുകളും മുന്നോട്ടുവെക്കുന്ന ചോദ്യം. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ നടിമാർ നടത്തിയ ലൈംഗികാരോപണങ്ങളില്‍ ഇതിനോടകം തന്നെ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണങ്ങള്‍ മാത്രമല്ല, വകുപ്പുകളും പലർക്കും …
പാസ്‌പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല
പാസ്‌പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല
സ്വന്തം ലേഖകൻ: പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓൺലൈൻ പോർട്ടൽ (പാസ്‌പോർട്ട് സേവാ പോർട്ടൽ) ഓഗസ്റ്റ് 29 മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈറ്റ് ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാ​ഗമായാണ് നടപടി. ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതൽ സെപ്റ്റംബർ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. പുതിയ അപ്പോയിൻ്റ്‌മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ലെന്നും നേരത്തെ …