സ്വന്തം ലേഖകൻ: പലസ്തീന്‍ വിമോചന മുദ്രാവാക്യം മുഴക്കിയ അബുദബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയെ യുഎഇ ഡീപോര്‍ട്ട് ചെയ്തു. മെയ് മാസത്തില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു വിദ്യാര്‍ത്ഥി പലസ്തീന്‍ വിമോചന മുദ്രാവാക്യം മുഴക്കിയത്. തന്റെ ബിരുദം സ്വീകരിക്കാനുള്ള ചടങ്ങിനിടെയായിരുന്നു പരമ്പരാഗത പലസ്തീന്‍ കെഫിയ ധരിച്ചെത്തിയ വിദ്യാര്‍ത്ഥി പലസ്തീന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധത്തിലും നിലവിലുള്ള …
സ്വന്തം ലേഖകൻ: ഇത്തവണത്തെ ഫാദേഴ്സ് ഡേ വലിയ ആഘോഷമാക്കാനായിരുന്നു അമേരിക്കയിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കരുതിയിരുന്നത്. അതിനായി അവര്‍ വിഭവസമൃദ്ധമായ അത്താഴവും ഒരുക്കി പിതാവിനെ കാത്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ പലത് കഴിഞ്ഞിട്ടും അവരുടെ പിതാവ് വീടണഞ്ഞില്ല. ഇതോടെ ആ മക്കള്‍ ആശങ്കയിലായി. വൈകാതെ തങ്ങളുടെ പിതാവിനെ കാണാതായ വിവരം അവര്‍ പോലീസിനെ അറിയിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഈ …
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും കൂടുതല്‍ യുപിഐ പേയ്‌മെന്റ് വഴി പണമിടപാട് നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ മെയ് മാസത്തില്‍ 1,400 കോടി രൂപയുടെ യുപിഐ പണമിടപാടാണ് ഇന്ത്യയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം നടന്നത് 900 കോടിയുടെ ഇടപാടാണ്. പച്ചക്കറി വാങ്ങുന്നത് മുതല്‍ ഷെയര്‍ മാര്‍ക്കറ്റ് ഇന്‍വസ്റ്റിങ് വരെ …
സ്വന്തം ലേഖകൻ: രാജ്യത്തെ നഴ്സറികളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും അവയുടെ മികവ് വര്‍ധിപ്പിക്കുന്നതിനും പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. നഴ്സറികളെ വിവിധ വിഭാഗങ്ങളായി തിരിക്കുകയും അവിടങ്ങളിലെ ജീവനക്കാര്‍ക്ക് യോഗ്യതകളും അനുഭവപരിചയവും നിശ്ചയിക്കുകയും നഴ്സറിയില്‍ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ വ്യക്താക്കുകയും ചെയ്യുന്നതാണ് പുതിയ വ്യവസ്ഥകള്‍. അതോടൊപ്പം നഴ്സറികള്‍ സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സ് ഫീസും അത് പുതുക്കുന്നതിനുള്ള ഫീസും നിര്‍ണയിക്കുകയും …
സ്വന്തം ലേഖകൻ: യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വീസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വീസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരുടെയും വീസ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഷെങ്കന്‍ വീസ നിരസിക്കപ്പെട്ടാല്‍ ഫീസ് തിരിച്ചുനല്‍കാത്തതിനാല്‍ 2023 മാത്രം ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് …
സ്വന്തം ലേഖകൻ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ മദര്‍ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന പ്രസംഗത്തില്‍ ഒരിടത്ത് പോലും അദ്ദേഹം ഉമ്മന്‍ ചാണ്ടിയേയോ യുഡിഎഫ് സര്‍ക്കാരിനേയോ മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല. പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്ന പിണറായി വിജയന്‍ തന്റെ സര്‍ക്കാരുകളില്‍ …
സ്വന്തം ലേഖകൻ: വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പൽ വ്യാഴാഴ്ച എത്തിയപ്പോൾ അഭിമാനമായി വാണിയംകുളം സ്വദേശിയും. 10 വർഷമായി മർച്ചന്റ് നേവിയിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. വിഴിഞ്ഞത്തെത്തിയ സാൻഫെർണാഡോവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് വാണിയംകുളം അജീഷ് നിവാസിൽ പ്രജീഷ് ഗോവിന്ദരാജ് ജോലിക്ക് കയറിയത്. ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസർ (ഇ.ടി.ഒ) ആയാണ് ജോലി ചെയ്യുന്നത്. കേരളത്തിനും ഇന്ത്യക്കും അഭിമാനമായ നേട്ടത്തിൽ …
സ്വന്തം ലേഖകൻ: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാന്‍ഡോയെ ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും അദാനി ഗ്രൂപ്പ് ഡയറക്ടര്‍ …
സ്വന്തം ലേഖകൻ: “ആയിരക്കണക്കിന് വര്‍ഷങ്ങളായി ഞങ്ങളുടെ അറിവും വൈദഗ്ധ്യവും ലോകത്തിന് നല്‍കികൊണ്ടിരിക്കുന്നു. യുദ്ധമല്ല, ലോകത്തിന് ബുദ്ധനെ നല്‍കിയ നാടാണ് ഇന്ത്യ. സമാധാനത്തിനും സമൃദ്ധിയ്ക്കുമാണ് ഇന്ത്യ പ്രാധാന്യം നല്‍കിയത്. ഈ 21-ാം നൂറ്റാണ്ടിലും ഇന്ത്യയുടെ പ്രാധാന്യം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” മോദി പറഞ്ഞു. 41 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിച്ചിരിക്കുകയാണെന്നും മോദി എടുത്തുപറഞ്ഞു. …
സ്വന്തം ലേഖകൻ: ഇലക്ട്രോണിക്‌സ് ഉത്പന്ന നിര്‍മാണ കമ്പനിയായ ദക്ഷിണകൊറിയയിലെ സാംസങ് ഇലക്ട്രോണിക്‌സില്‍ അയ്യായിരത്തിലേറെ തൊഴിലാളികള്‍ വേതനവര്‍ധന ആവശ്യപ്പെട്ട് തിങ്കളാഴ്ച അനിശ്ചിതകാലസമരം തുടങ്ങി. മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സമരമാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. സാംസങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരമാണിത്. കമ്പനിയുടെ രണ്ടാംപാദ പ്രവര്‍ത്തന ലാഭത്തില്‍ വലിയ വർധനവുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടതിന് പിന്നാലെയാണ് സമരപ്രഖ്യാപനം. ഇത് കമ്പനി അധിതൃതരെ …