1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗുരുതര ആരോപണങ്ങൾ, നാണംകെട്ട് രാജി! സിദ്ദിഖിന് പിന്നാലെ രഞ്ജിത്തും രാജിവെച്ച് പുറത്തേക്ക്
ഗുരുതര ആരോപണങ്ങൾ, നാണംകെട്ട് രാജി! സിദ്ദിഖിന് പിന്നാലെ രഞ്ജിത്തും രാജിവെച്ച് പുറത്തേക്ക്
സ്വന്തം ലേഖകൻ: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. നടനെതിരെ യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ്‌ രാജി. ‘അമ്മ’ പ്രസിഡൻ്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. വർഷങ്ങൾക്കുമുൻപ്‌ സിദ്ദിഖ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി യുവനടി രംഗത്തെത്തിയിരുന്നു. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്‌. മുൻപ്‌ ഇതു …
കുവൈത്തിൽ ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്താത്ത ജീവനക്കാര്‍ക്കെതിരേ നടപടി; പിഴ ശമ്പളത്തില്‍ നിന്ന് പിടിക്കും
കുവൈത്തിൽ ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്താത്ത ജീവനക്കാര്‍ക്കെതിരേ നടപടി; പിഴ ശമ്പളത്തില്‍ നിന്ന് പിടിക്കും
സ്വന്തം ലേഖകൻ: കുവൈത്തില്‍ പുതിയ ബയോമെട്രിക് ഹാജര്‍ സംവിധാനം പാലിക്കാത്ത ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് മന്ത്രാലയം കൈക്കൊള്ളുക. മന്ത്രാലയത്തിന്‍റെ ഫിംഗര്‍പ്രിന്‍റ് സിസ്റ്റം സിവില്‍ സര്‍വീസ് ബ്യൂറോയുമായി സംയോജിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതിന് വഴിയൊരുങ്ങിയത്. പുതിയ വിരലടയാള സംവിധാനം ജീവനക്കാര്‍ പാലിക്കുന്നത് …
ലോകശ്രദ്ധ നേടി മോദിയുടെ തിരക്കിട്ട മോദിയുടെ മധ്യ യൂറോപ്യന്‍ സന്ദര്‍ശനം; യുദ്ധം അവസാനിക്കുമോ?
ലോകശ്രദ്ധ നേടി മോദിയുടെ തിരക്കിട്ട മോദിയുടെ മധ്യ യൂറോപ്യന്‍ സന്ദര്‍ശനം; യുദ്ധം അവസാനിക്കുമോ?
സ്വന്തം ലേഖകൻ: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും യുക്രെയ്ന്‍ നടത്തിയ അപ്രതീക്ഷിത തിരിച്ചടിയും മേഖലയെ വീണ്ടും യുദ്ധ കലുഷികമാക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യ യൂറോപ്യന്‍ പര്യടനത്തിന് പ്രാധാന്യം വര്‍ധിക്കുന്നു. ഇന്ന് യുക്രെയ്‌നില്‍ എത്തിയ പ്രധാനമന്ത്രി മോദി യുക്രെയ്ന്‍ പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയും തുടര്‍ന്നുണ്ടായ പ്രതികരണവുമാണ് ഇപ്പോള്‍ ആഗോള മാധ്യമങ്ങളില്‍ തലക്കെട്ടാകുന്നത്. യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാന്‍ …
ജര്‍മനിയില്‍ നിരവധിപേരെ കുത്തിവീഴ്ത്തി അക്രമി; മൂന്ന് മരണം, നാല് പേര്‍ക്ക് ഗുരുതര പരിക്ക്‌
ജര്‍മനിയില്‍ നിരവധിപേരെ കുത്തിവീഴ്ത്തി അക്രമി; മൂന്ന് മരണം, നാല് പേര്‍ക്ക് ഗുരുതര പരിക്ക്‌
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ ജര്‍മനിയിലെ സോലിങ്കന്‍ നഗരത്തിലുണ്ടായ കത്തി ആക്രമണത്തില്‍ മൂന്ന് മരണം. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. സോലിങ്കന്‍ നഗരം സ്ഥാപിച്ചതിന്റെ 650-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടിക്കിടെ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ കണ്ടെത്താന്‍ ഹെലിക്കോപ്റ്ററുകളടക്കം ഉപയോഗിച്ച് പോലീസ് തിരച്ചില്‍ തുടങ്ങി. ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ …
യുഎസിൽ കുട്ടികളില്‍ പടര്‍ന്നുപിടിച്ച് സ്ലാപ്പ്ഡ് ചീക്ക് സിന്‍ഡ്രോം; ജാഗ്രതാ മുന്നറിയിപ്പ്
യുഎസിൽ കുട്ടികളില്‍ പടര്‍ന്നുപിടിച്ച് സ്ലാപ്പ്ഡ് ചീക്ക് സിന്‍ഡ്രോം; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുഎസില്‍ കുട്ടികളില്‍ പടര്‍ന്നുപിടിച്ച് സ്ലാപ്പ്ഡ് ചീക്ക് വൈറസ് (അഞ്ചാം പനി). കുട്ടികളെ ബാധിക്കുന്ന ആറ് വൈറൽ സ്കിൻ റാഷുകളിൽ അഞ്ചാമത്തേത് ആയതുകൊണ്ടാണ് ഇതിനെ അഞ്ചാംപനി അഥവാ ഫിഫ്ത് ഡിസീസ് എന്നുവിളിക്കുന്നത്. കവിളുകള്‍ ചുമന്ന് തടുക്കുന്ന രോഗം കുട്ടികളിലും ഗര്‍ഭിണികളിലുമാണ് വ്യാപിക്കുന്നത്. പാര്‍വോ വൈറസ് ബി-19 എന്ന വകഭേദമാണ് പടരുന്നത്. കേസുകളില്‍ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്ന് …
രഞ്ജിത്, സുധീഷ്, ഇടവേള ബാ ബു! ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൊടുങ്കാറ്റായി ആരോപണങ്ങൾ
രഞ്ജിത്, സുധീഷ്, ഇടവേള ബാ ബു! ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൊടുങ്കാറ്റായി ആരോപണങ്ങൾ
സ്വന്തം ലേഖകൻ: മുൻ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി. ‘അമ്മ’യിൽ അം​ഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് ജുബിത മാതൃഭൂമി ന്യൂസിനോട് പറ‍ഞ്ഞു. ‘അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് …
കുവൈത്തിലെ ഡ്രൈവിങ് ടെസ്റ്റിൽ പുതിയ മാറ്റങ്ങളറിയാം; ഇനി ലൈസൻസ് നേടാൻ എന്ത് ചെയ്യണം?
കുവൈത്തിലെ ഡ്രൈവിങ് ടെസ്റ്റിൽ പുതിയ മാറ്റങ്ങളറിയാം; ഇനി ലൈസൻസ് നേടാൻ എന്ത് ചെയ്യണം?
സ്വന്തം ലേഖകൻ: കുവൈത്തിലെ ഡ്രൈവിങ് ടെസ്റ്റ് രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി അധികൃതര്‍. അപേക്ഷകരുടെ ഡ്രൈവിങ് നൈപുണ്യം കൃത്യമായി വിലയിരുത്തുന്നതിന് പുതിയ മൂല്യനിര്‍ണയ ഫോം ഉള്‍പ്പെടെ അടങ്ങിയതാണ് പുതിയ രീതി. വാഹന ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച പുതിയ ആധുനിക സംവിധാനം എല്ലാ ആറ് ഗവര്‍ണറേറ്റുകളിലും പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. എല്ലാ …
നിയന്ത്രണങ്ങൾ കഠിനം! യുകെ യിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 23% ത്തോളം കുറവ്
നിയന്ത്രണങ്ങൾ കഠിനം! യുകെ യിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 23% ത്തോളം കുറവ്
സ്വന്തം ലേഖകൻ: ഉന്നതപഠനത്തിനായി യുകെയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്. മുൻവർഷങ്ങളേക്കാൾ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 23ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയുടെ ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. 2023 ജൂൺ മുതൽ 2024 ജൂൺ വരെയുള്ള കണക്കാണിത്. ആശ്രിത വീസയിൽ യുകെയിൽ എത്തുന്നതിന് നിബന്ധനകൾ വെച്ചതാണ് ഇന്ത്യൻ …
ദേശീയ കൺവൻഷനിൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കമല ഹാരിസ്
ദേശീയ കൺവൻഷനിൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കമല ഹാരിസ്
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിത്വം ഏറ്റെടുത്ത ഷിക്കാഗോയിലെ ദേശീയ കൺവൻഷനിൽ ഗാസ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാടിറിയിച്ച് കമല ഹാരിസ്. രാഷ്ട്രീയ ആഭിമുഖ്യങ്ങൾ മാറ്റിനിർത്തി ഐക്യപ്പെടാനുള്ള ആഹ്വാനവും അമേരിക്കൻ മുൻ പ്രസിഡന്റും എതിർസ്ഥാനാർത്ഥിയുമായ ഡോണൾഡ്‌ ട്രംപിനെ രൂക്ഷഭാഷയിൽ വിമർശിച്ചുമായിരുന്നു കമലയുടെ 40 മിനിറ്റ് നീണ്ട പ്രസംഗം. ഒരേസമയം ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള …
കീവീൽ ട്രെയിനില്‍ വന്നിറങ്ങി മോദി; യുക്രൈനിൽ എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
കീവീൽ ട്രെയിനില്‍ വന്നിറങ്ങി മോദി; യുക്രൈനിൽ എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ സന്ദര്‍ശനത്തിന് യുക്രൈനിലെത്തി. 10 മണിക്കൂര്‍ തീവണ്ടിയാത്ര ചെയ്താണ് മോദി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്. 2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയശേഷം എല്ലാ ലോകനേതാക്കളും പോളണ്ടിലിറങ്ങി തീവണ്ടിയിലാണ് യുക്രൈനിലേക്കു പോകുന്നത്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കീവ് സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം …