സ്വന്തം ലേഖകൻ: വെള്ളിയാഴ്ചത്തെ ദോഹ -കോഴിക്കോട് വിമാന സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. വെള്ളിയാഴ്ച ഉച്ചക്ക് 12.35ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയ വിവരം വ്യാഴാഴ്ച രാത്രി ഏഴരക്ക് ശേഷമാണ് യാത്രക്കാരെ മെയിൽ വഴി അറിയിക്കുന്നത്. മറ്റൊരു വഴി കണ്ടെത്താൻ സാവകാശം നൽകാതെയുള്ള അപ്രതീക്ഷിതമായ അറിയിപ്പ് യാത്രക്കാർക്ക് ഇരുട്ടടിയായി. അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽപോകേണ്ടവരാണ് എയർ ഇന്ത്യയുടെ …
സ്വന്തം ലേഖകൻ: സൗദി -ബഹറൈൻ അതിർത്തിയായ കിങ് ഫഹദ് കോസ് വേയിൽ വാഹനങ്ങൾക്ക് ഹ്രസ്വകാലടിസ്ഥാനത്തിൽ ഇൻഷൂറൻസ് അനുവദിക്കുന്നതിന് അവസരമൊരുങ്ങുന്നു. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് കോസ് വേ അതോറിറ്റി അറിയിച്ചു. മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് ഹ്രസ്വകാലാടിസ്ഥാനത്തിൽ ഇൻഷൂറൻസ് അനുവദിക്കുക. ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴിയാണ് ഇതിന് അവസരമൊരുക്കുക. സൗദിയിൽ നിന്ന് ബഹറൈനിലേക്ക് കടക്കുന്ന …
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ വാഹനങ്ങളുടെ വാര്‍ഷിക സാങ്കേതിക പരിശോധകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ തീരുമാനം. നിലവില്‍ സര്‍ക്കാരിന് കീഴിലുള്ള ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയിരുന്ന വാഹന പരിശോധനകള്‍ സ്വകാര്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന ഈ മാറ്റത്തിന്റെ ആദ്യ ഘട്ടം ഈ വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് …
സ്വന്തം ലേഖകൻ: കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12-ന്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാവും ആദ്യം വിഴിഞ്ഞത്തെത്തുക. അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയ്നർ കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കും. ഇതിന്റെ മുന്നോടിയായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംഘാടകസമിതി യോഗം വിഴിഞ്ഞത്ത് ചേരും. ബാർജുകളിലെത്തിക്കുന്ന കണ്ടെയ്നറുകൾ ഇറക്കിയും …
സ്വന്തം ലേഖകൻ: യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ക്യുആര്‍ കോഡ് അധിഷ്ടിത യുപിഐ പണമിടപാടുകള്‍ യുഎഇയില്‍ എത്തിച്ചിരിക്കുന്നത്. ഇതുവഴി രണ്ട് ലക്ഷത്തോളം പിഒഎസ് ടെര്‍മിനലുകളില്‍ …
സ്വന്തം ലേഖകൻ: ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രഭാത ഭക്ഷണം ഒരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലായിരുന്നു. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തി ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയെ കണ്ടു. ടീമിനൊപ്പം പ്രാതല്‍ കഴിച്ച അദ്ദേഹം ലോകകപ്പ് ട്രോഫിയുമായി ടീമിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഈ ചിത്രം ഇപ്പോള്‍ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ജീവിതച്ചെലവേറിയ നഗരങ്ങളുടെ 2024-ലെ പട്ടിക പുറത്ത്. ഹോങ് കോങ്, സിങ്കപ്പുര്‍, സൂറിച്ച് എന്നിവയാണ് പട്ടികയില്‍ മുകളിലുള്ളത്. മേഴ്‌സേഴ്‌സ് തയ്യാറാക്കിയ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിന്റെ അടിസ്ഥാനത്തിലാണിത്. ഇന്ത്യയില്‍ മുംബൈയാണ് സ്വദേശം വിട്ട് വന്ന് താമസിക്കുന്നവര്‍ക്ക് ഏറ്റവും ജീവിതച്ചെലവേറിയ നഗരം. പട്ടികയില്‍ 136-ാമതാണ് മുംബൈയുടെ സ്ഥാനം. രാജ്യതലസ്ഥാനമായ ഡല്‍ഹി പട്ടികയില്‍ 167-ാമതാണ്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ആശങ്ക വിതച്ച് അമിബിക്ക് ജ്വരം. ഇന്ന് പുലർച്ച കോഴിക്കോട് സ്വദേശി കൂടി മരിച്ചതോടെ സംസ്ഥാനത്തെ ഈ വര്‍ഷത്തെ മരണം മൂന്നായി. മലബാറിലാണ് മൂന്ന് മരണവും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് ഫറോക്ക് സ്വദേശിയായ 12 വയസ്സുകാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ജൂൺ 12 ന് മരിച്ച ദക്ഷയെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ മൊബൈല്‍ ആപ്പ് വഴി ഇനി എളുപ്പത്തില്‍ പണം അയക്കാം. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത് തങ്ങളുടെ മൊബൈല്‍ ആപ്പില്‍ തല്‍ക്ഷണ പേയ്മെന്റ് സേവനം (ഇന്‍സ്റ്റന്റ് പെയ്‌മെന്റ് സര്‍വീസ്) ആരംഭിച്ചതോടെയാണിത്. പണം കൈമാറ്റം ലളിതമാക്കുന്നു എന്നതാണ് തല്‍ക്ഷണ പേയ്മെന്റ് സേവനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പണം അയയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഗുണഭോക്താവിന്റെ സാധുവായ മൊബൈല്‍ …
സ്വന്തം ലേഖകൻ: ഹമാസിനെ ഇല്ലാതാക്കാനെന്ന പേരില്‍ ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ഒന്‍പത് മാസം പിന്നിടുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ് ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ അഴിച്ചുവിടുന്നതെന്ന് ലോക രാഷ്ട്രങ്ങള്‍ വരെ ചൂണ്ടിക്കാട്ടുമ്പോഴും സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഗാസയിലെ സൈനിക …