1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ പ്രവാസി ജീവനക്കാര്‍ക്ക് മാത്രമായുള്ള ലേബര്‍ സിറ്റികള്‍; ചര്‍ച്ചകള്‍ വീണ്ടും സജീവം
കുവൈത്തിൽ പ്രവാസി ജീവനക്കാര്‍ക്ക് മാത്രമായുള്ള ലേബര്‍ സിറ്റികള്‍; ചര്‍ച്ചകള്‍ വീണ്ടും സജീവം
സ്വന്തം ലേഖകൻ: കുവൈത്തിലെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് മാത്രമായുള്ള ലേബര്‍ സിറ്റികള്‍ നിര്‍മിക്കണമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാവുന്നു. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളില്ലാത്തെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിനകത്ത് കുടുങ്ങിയും പുകശ്വസിച്ചും അമ്പതോളം പേര്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ പാര്‍പ്പിട സമുച്ഛയങ്ങള്‍ അടങ്ങിയ …
ടിവി ചർച്ചക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വംശീയ അധിക്ഷേപം
ടിവി ചർച്ചക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വംശീയ അധിക്ഷേപം
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിനെതിരെ വംശീയാധിക്ഷേപം. ടിവി ചർച്ചക്കിടെ വലതുപക്ഷ റിഫോം യുകെ പാർട്ടിയുടെ വോളന്‍റിയറാണ് വംശീയ അധിക്ഷേപ പരാമർശം നടത്തിയത്. പരാമർശത്തിൽ വേദനയും അമർഷവുമുണ്ടെന്ന് ഋഷി സുനക് പ്രതികരിച്ചു. ബ്രിട്ടണിൽ പൊതുതെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് റിഫോം യുകെ പാർട്ടിയുടെ നൈജൽ ഫറാജിന്‍റെ അനുയായി ഋഷി സുനകിനെതിരെ വംശീയാധിക്ഷേപം …
ഡൽഹിയിലെ അപകടം: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന
ഡൽഹിയിലെ അപകടം: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു. ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിലെ ഒന്നാം ടെർമിനലിൽ മേൽക്കൂര തകർന്ന് ഒരാൾ മരണപ്പെട്ട സംഭവത്തിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാ​ഗാമായാണ് തീരുമാനം. എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് …
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തിൽ യൂ​സ​ർ ഫീ ​ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ചു; പ്രവാസികൾക്ക് ഇരട്ടിഭാരം
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തിൽ യൂ​സ​ർ ഫീ ​ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ചു; പ്രവാസികൾക്ക് ഇരട്ടിഭാരം
സ്വന്തം ലേഖകൻ: വി​മാ​ന ടി​ക്ക​റ്റ്​ വ​ർ​ധ​ന മൂ​ലം ന​ടു​വൊ​ടി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ ഇ​രു​ട്ട​ടി​യാ​യി എ​യ​ർ​പോ​ർ​ട്ട്​ യൂ​സ​ർ ഫീ​യി​ൽ വ​ർ​ധ​ന. കേ​ര​ള​ത്തി​ൽ അ​ദാ​നി ഏ​റ്റെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ യൂ​സ​ർ ഫീ ​ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ​മാ​യി വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്കും യൂ​സ​ർ ഫീ ​ബാ​ധ​ക​മാ​ക്കി. നി​ല​വി​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക്​ 506 രൂ​പ​യും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക്​ 1069 രൂ​പ​യു​മാ​ണ്​ യൂ​സ​ർ ഫീ. ​പു​തു​ക്കി​യ …
കുവൈത്തില്‍ ബിരുദം ഇല്ലാത്തവര്‍ക്കും അടുത്ത കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം
കുവൈത്തില്‍ ബിരുദം ഇല്ലാത്തവര്‍ക്കും അടുത്ത കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം
സ്വന്തം ലേഖകൻ: കുവൈത്ത് ഭരണകൂടം കോവിഡ് കാലത്ത് നിര്‍ത്തിവച്ച ഫാമിലി റെസിഡന്‍സ് വീസകള്‍ ഈ വര്‍ഷം ജനുവരി അവസാനത്തിലാണ് വീണ്ടും അനുവദിച്ചു തുടങ്ങിയത്. ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിങ്ങനെ നേരിട്ട് ബന്ധമുള്ള കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഇതിന് ചുരുങ്ങിയത് 800 ദിനാര്‍ മാസശമ്പളം വാങ്ങുന്നയാളായിരിക്കണം സ്‌പോണ്‍സര്‍. വീസ അപേക്ഷകനായ സ്‌പോണ്‍സര്‍ക്ക് കുവൈത്തിലെ തങ്ങളുടെ പ്രവര്‍ത്തന മേഖലയുമായി …
യുഎഇ റസിഡൻസ് വീസ റദ്ദാക്കിയാൽ എൻട്രി പെർമിറ്റിന് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം
യുഎഇ റസിഡൻസ് വീസ റദ്ദാക്കിയാൽ എൻട്രി പെർമിറ്റിന് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: യുഎഇയില്‍ താമസിക്കുന്ന ഭൂരിഭാഗം പ്രവാസികളും ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി പതിവായി യാത്ര ചെയ്യുന്നവരാണ്. ചിലപ്പോള്‍ ദീർഘനാള്‍ ഈ യാത്ര നീണ്ടുനില്‍ക്കാറുമുണ്ട്. എന്നാല്‍ യുഎഇക്ക് പുറത്തേക്കുള്ള ഈ യാത്രകള്‍ ആറുമാസത്തിലധികം നീണ്ടു കഴിഞ്ഞാൽ അതോടെ അവരുടെ താമസ വീസ റദ്ദാവും. യുഎഇ റസിഡന്‍സ് വീസയിലുള്ളവര്‍ ഒരു യാത്രയില്‍ ആറ് മാസത്തിലധികമോ അല്ലെങ്കില്‍ 180 ദിവസത്തിലധികമോ …
ചന്ദ്രന്റെ ആരും കാണാത്ത ഭാഗത്തെ രഹസ്യങ്ങളുമായി എത്തിയ ചാങ്അ-6 പേടകം തുറന്ന് ചൈന
ചന്ദ്രന്റെ ആരും കാണാത്ത ഭാഗത്തെ രഹസ്യങ്ങളുമായി എത്തിയ ചാങ്അ-6 പേടകം തുറന്ന് ചൈന
സ്വന്തം ലേഖകൻ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഭൂമിയില്‍ നിന്ന് കാണാത്ത മറുവശത്ത് നിന്നും പാറക്കല്ലും മണ്ണുമായെത്തിയ ചാങ്അ-6 പേടകം തുറന്നു. ദൗത്യത്തിന് നേതൃത്വം നല്‍കിയ ചൈന അക്കാഡമി ഓഫ് സ്‌പേസ് ടെക്‌നോളജിയിലെ (കാസ്റ്റ്) വിദഗ്ദരാണ് പേടകം തുറന്നത് സാമ്പിള്‍ കണ്ടെയ്‌നര്‍ പുറത്തെടുത്തത്. ഇതിനായി പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു. 1935.3 ഗ്രാം ഭാരമാണ് ചാങ്അ ശേഖരിച്ച സാമ്പിളുകള്‍ക്കുള്ളതെന്ന് ചൈന …
ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരു മരണം
ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരു മരണം
സ്വന്തം ലേഖകൻ: ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് പതിച്ചത്. ഇതേത്തുടര്‍ന്ന് ടെര്‍മിനല്‍ 1-ല്‍ നിന്ന് ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ …
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി വീസകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ താത്ക്കാലിക അനുമതി
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി വീസകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ താത്ക്കാലിക അനുമതി
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ അഥവാ ആര്‍ട്ടിക്കിള്‍ 20 വീസക്കാരെ സ്വകാര്യ മേഖലയിലേക്ക് അഥവാ ആര്‍ട്ടിക്കിള്‍ 18 വീസയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരുമാനം. രണ്ട് മാസത്തേക്ക് താല്‍ക്കാലികമായാണ് അനുമതിയെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. …
യുഎഇയിൽ ഇനി തൊഴിൽ സംബന്ധമായ പരാതികൾ വീഡിയോ കോളിലൂടെ അറിയിക്കാം
യുഎഇയിൽ ഇനി തൊഴിൽ സംബന്ധമായ പരാതികൾ വീഡിയോ കോളിലൂടെ അറിയിക്കാം
സ്വന്തം ലേഖകൻ: യുഎഇയിലുള്ളവർക്ക് ഇനി തൊഴിൽ സംബന്ധമായ പരാതികൾ വീഡിയോ കോളിലൂടെ നൽകാം. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് തൊഴിൽ സംബന്ധമായ പരാതികൾക്കും സേവനങ്ങൾക്കുമായി വീഡിയോകോൾ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ മൊഹർ എന്ന പേരിലുള്ള സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് സേവനം ലഭ്യമാവുക. വാട്സാപ്പ് വഴിയും പരാതി അറിയിക്കാൻ സൗകര്യമുണ്ട്. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക …