സ്വന്തം ലേഖകൻ: യാത്രക്കാർ 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന് അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു. ഒഴിപ്പിക്കൽ, ചാർട്ടേഡ് വിമാനങ്ങൾക്കു പുറമേ ഇന്നലെ ട്രാൻസിറ്റ് വിമാന സർവീസുകൾ കൂടി ആരംഭിച്ചതോടെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. ടിക്കറ്റുമായി എത്തുന്ന യാത്രക്കാരെ മാത്രമേ അകത്തേക്കു കടത്തിവിടൂ. ചെക്കിൻ കൗണ്ടറിലെ തിരക്കു കുറയ്ക്കാൻ ഓൺലൈൻ സേവനം പരമാവധി …
സ്വന്തം ലേഖകൻ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ പൂഴ്ത്തുന്നു. ചെന്നൈ കോര്‍പ്പറേഷന്റെ മരണ റജിസ്ട്രിയില്‍ രേഖപെടുത്തിയ 236 മരണങ്ങള്‍ സംസ്ഥാനത്തിന്റെ കൊവിഡ് കണക്കുകളിലില്ല. കള്ളക്കളി പുറത്തുവന്നതിനു പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ചെന്നൈയിലെ സ്റ്റാന്‍ലി , കില്‍പോക് മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് മൂലം മരിച്ചവരുടെ മോര്‍ച്ചറി കാര്‍ഡുകളാണിത്. ഈ മരണങ്ങളൊന്നും …
സ്വന്തം ലേഖകൻ: ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച യോഗാക്ലാസ് വീഡിയോയില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട് സിഎൻഎൻ അവതാരകന്‍ ക്രിസ് ക്യൂമോ. തന്‍റെ പോഷ് ഹാംപ്ടണിലെ വീട്ടില്‍ വച്ചാണ് ക്രിസിന്‍റെ ഭാര്യ ക്രിസ്റ്റീന ഗ്രീവന്‍ ക്യൂമോ യോഗ ക്ലാസെടുക്കുന്ന വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോയുടെ ബാക്ക്ഗ്രൗണ്ടില്‍ അബദ്ധത്തില്‍ നഗ്നനായി ക്രിസ് പ്രത്യക്ഷപ്പെടുകയായിരുന്നു. ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പമാണ് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് കറൻസി നോട്ടുകളിൽ എത്ര സമയം തങ്ങി നിൽക്കും എന്നതിനെ സംബന്ധിക്കുന്ന പ്രത്യേക പഠനങ്ങളൊന്നും തന്നെ കൂടുതല്‍ നടന്നിട്ടില്ല. നോട്ടുകൾ കൈമാറുമ്പോൾ രോഗപ്പകർച്ചയ്ക്കുള്ള സാധ്യത ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപ്പോള്‍ കൊവിഡു കാലത്തെ ശരിയായ രീതിയിലുള്ള കറന്‍സി ഇടപാടുകള്‍ പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. കറൻസി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, …
സ്വന്തം ലേഖകൻ: കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ അതിവേഗ റെയിൽപാതയുടെ അലൈൻമെന്റിന് മന്ത്രിസഭയുടെ അനുമതി. സർക്കാരിന്റെ നിർദേശപ്രകാരം മാഹി, വടകര എന്നിവിടങ്ങളിലെ അലൈൻമെന്റുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് അന്തിമ അലൈൻമെന്റ് തയാറാക്കിയിട്ടുള്ളത്. പുതുച്ചേരി സർക്കാരിന്റെ എതിർപ്പിനെത്തുടർന്നു മാഹിയെ പൂർണമായി ഒഴിവാക്കി. മാഹിയെ പാത രണ്ടായി വിഭജിക്കുമെന്നായിരുന്നു സർക്കാരിന്റെ പരാതി. തുടർന്നു മാഹിയിലെ ബൈപാസ് പൂർണമായി ഒഴിവാക്കി നിലവിലുള്ള …
സ്വന്തം ലേഖകൻ: ബന്ധുക്കളേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി നിതിന് ജൻമനാടിന്‍റെ യാത്രാമൊഴി. പ്രസവിച്ച് 24 മണിക്കൂറിന് ശേഷം ഭര്‍ത്താവിന്‍റെ വിയോഗ വാര്‍ത്ത ഉൾക്കൊള്ളേണ്ടിവന്ന ആതിരയുടേയും വീട്ടുകാരുടേയും ബന്ധുക്കളുടേയും ഉള്ളുലക്കുന്ന നിലവിളിയും കണ്ണീര്‍ കാഴ്ചകൾക്കിടെയാണ് നിതിനെ ചിതയിലേക്ക് എടുത്തത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ജാഗ്രതയോടെ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പേരാമ്പ്രയിലെ വീട്ടുവളപ്പിൽ നിതിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്. കോഴിക്കോട് പേരാന്പ്രയിലെ …
സ്വന്തം ലേഖകൻ: പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് (POL-APP) എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും സംബന്ധിച്ചു. സാധാരണക്കാര്‍ക്ക് …
സ്വന്തം ലേഖകൻ: ഇടിമിന്നലിൽനിന്നു വിമാനം അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് വിമാനത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ. ഒരേ സമയമുണ്ടായ 3 ഇടിമിന്നലിൽ അകപ്പെടുന്നതും നിമിഷങ്ങൾക്കുള്ളിൽ രക്ഷപെടുന്നതും വിഡിയോ കാണാം. മൂടിക്കെട്ടിയ കാലാവസ്ഥയിലായിരുന്നു വിമാനത്തിന്റെ ലാൻഡിങ്. വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് ഉദ്ഭവിച്ചു വരുന്ന മൂന്ന് ഇടിമിന്നലുകളാണ് വിമാനത്തിൽ പതിക്കുന്നത്. ആർക്കുമൊരു അപകടവും …
സ്വന്തം ലേഖകൻ: ദിവസങ്ങളായി ഇന്ത്യ ചൈന അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന് അയവ്. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ പിന്നോട്ടു നീങ്ങി. ഇവിടേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സേനാംഗങ്ങൾ രണ്ടര കിലോമീറ്റർ പിന്നോട്ടു നീങ്ങിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു. സമാനമായി ഇന്ത്യയും ഏതാനും …