1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ജീവിക്കാൻ അനുവദിക്കണം, പാർട്ടിയോടുള്ള അപേക്ഷയാ ണ്’; കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ യുവതി
‘ജീവിക്കാൻ അനുവദിക്കണം, പാർട്ടിയോടുള്ള അപേക്ഷയാ ണ്’; കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ യുവതി
സ്വന്തം ലേഖകൻ: എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ പ്രദേശത്ത് വ്യാപകത്തതൊയി ബോംബ് നിർമ്മാണം നടക്കുന്നുവെന്ന പ്രതികരണവുമായി യുവതി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസിയായ സീന എന്ന യുവതിയാണ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എരഞ്ഞോളിയിൽ സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെയുള്ള ആളൊഴിഞ്ഞ പറമ്പുകളിലും വീടുകളിലും നിന്നും നേരത്തെയും ബോബുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ജീവനിൽ ഭയമുള്ളതുകൊണ്ടാണ് …
പാക്കേജിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്; ഞെട്ടി ദമ്പതികൾ; മാപ്പ് പറഞ്ഞ് ആമസോൺ
പാക്കേജിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്; ഞെട്ടി ദമ്പതികൾ; മാപ്പ് പറഞ്ഞ് ആമസോൺ
സ്വന്തം ലേഖകൻ: ആമസോൺ പാക്കേജിൽ നിന്നും ജീവനുള്ള മൂർഖൻ പാമ്പിനെ കിട്ടിയെന്ന് ദമ്പതികൾ. ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോ​ഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പെന്ന് ഇരുവരും വെളിപ്പെടുത്തി. ‘ഞങ്ങൾ രണ്ട് ദിവസം മുമ്പ് ഒരു എക്സ് ബോക്സ് കണ്ട്രോളർ ഓർഡർ ചെയ്തു. എന്നാൽ, പാക്കേജിൽ നിന്നും ലഭിച്ചത് ജീവനുള്ള …
കൊച്ചി സർവിസുകൾ വൈകിയ ത് ഒരുദിവസം; യാത്രക്കാരെ വലച്ച് മതിയാകാതെ എയർഇന്ത്യ എക്സ്പ്രസ്
കൊച്ചി സർവിസുകൾ വൈകിയ ത് ഒരുദിവസം; യാത്രക്കാരെ വലച്ച് മതിയാകാതെ എയർഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: വൈകലുകളും സർവിസ് റദ്ദാക്കലും തുടർക്കഥയായ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുക്കേണ്ടി വന്ന യാത്രക്കാർ കണ്ണീർ വാർക്കുകയാണ്. ഒരു ദിവസം എല്ലാ കൊച്ചി സർവിസുകളും വൈകുകയാണ്. തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനത്തിന് യന്ത്ര തകരാറുണ്ടായതാണ് സർവിസുകൾ താളം തെറ്റാനിടയാക്കിയത്. 17ന് പുറപ്പേടണ്ട കൊച്ചിവിമാനം പുറപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരെ കോഴിക്കോട് വിമാനത്തിൽ …
കുവൈത്തിലെ ബനീദ് അല്‍ ഗാറിലെ താമസ സ്ഥലങ്ങളില്‍ നിന്നും ബാച്ചിലര്‍ പ്രവാസികൾ പുറത്ത്
കുവൈത്തിലെ ബനീദ് അല്‍ ഗാറിലെ താമസ സ്ഥലങ്ങളില്‍ നിന്നും ബാച്ചിലര്‍ പ്രവാസികൾ പുറത്ത്
സ്വന്തം ലേഖകൻ: ബില്‍ഡിംഗ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കുവൈത്തിലെ ബനീദ് അല്‍ ഗാറില്‍ നിരവധി പ്രവാസികളെ താമസസ്ഥലങ്ങളില്‍ നിന്ന് പൊടുന്നനെ ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായി നിശ്ചയിക്കപ്പെട്ട കെട്ടിടങ്ങളില്‍ നിയമം ലംഘിച്ച് താമസിക്കുകയായിരുന്ന ബാച്ചിലര്‍ പ്രവാസികളെയാണ് പരുശോധനയ്‌ക്കെത്തിയ സംഘം പൊടുന്നനെ തെരുവിലേക്കിറക്കിയത്. താമസ ഇടങ്ങളില്‍ നിന്ന് പ്രവാസികളെ ഇറക്കിവിട്ട ശേഷം മൂന്ന് കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധംവും …
ജപ്പാനിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ വ്യാപനം; എന്താണ് സ്ട്രെപ്റ്റോകോക്കൽ ഷോക്ക് സിൻ‍ഡ്രോം
ജപ്പാനിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ വ്യാപനം; എന്താണ് സ്ട്രെപ്റ്റോകോക്കൽ ഷോക്ക് സിൻ‍ഡ്രോം
സ്വന്തം ലേഖകൻ: ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ പടരുന്നതായി റിപ്പോർട്ടുകൾ. രോ​ഗബാധിതർ ആയിരത്തിനടുത്ത് വർധിച്ച സാഹചര്യത്തിൽ കടുത്ത ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോ​ഗ്യവിഭാ​ഗം. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ (ഫ്ലഷ് ഈറ്റിങ്ങ് ബാക്ടീരിയ) മൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻ‍ഡ്രോം(എസ്.ടി.എസ്.എസ്.) എന്ന അവസ്ഥയാണിത്. ചർമത്തിനു താഴെയുള്ള കോശങ്ങളിൽ അണുബാധ ഉണ്ടാക്കുകയാണ് ഫ്ലഷ് ഈറ്റിങ് ബാക്ടീരിയ ചെയ്യുന്നത്. കൊഴുപ്പ്, …
പാകിസ്താനേക്കാൾ ആണവാ യുധങ്ങൾ ഇന്ത്യയ്ക്ക്; ചൈന ആണവശേഷി വർധിപ്പിച്ചതായും റിപ്പോർട്ട്
പാകിസ്താനേക്കാൾ ആണവാ യുധങ്ങൾ ഇന്ത്യയ്ക്ക്; ചൈന ആണവശേഷി വർധിപ്പിച്ചതായും റിപ്പോർട്ട്
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കൈവശം പാകിസ്താന്‍റെ പക്കലുള്ളതിനേക്കാൾ ആണവായുധങ്ങളുണ്ടെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി) റിപ്പോര്‍ട്ട്. ചൈന തങ്ങളുടെ ആണവശേഷി വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയുടെ കൈവശം 172 ആണവായുധങ്ങളുള്ളപ്പോള്‍ പാകിസ്താന്റെ കൈവശം 170 ആണവായുധങ്ങളാണുള്ളത്. ചൈനയടെ പക്കല്‍ 2023 ജനുവരിയല്‍ 410 ആണവപോര്‍മുനകളാണ് ഉണ്ടായിരുന്നതെങ്കില്‍ …
കൊച്ചിയിലെ ഫ്ലാറ്റുകളിൽ ഛർദിയും വയറിളക്കവും പടരുന്നു; വില്ലനാകുന്നത് ഇ-കോളി ബാക്ടീരിയയോ?
കൊച്ചിയിലെ ഫ്ലാറ്റുകളിൽ ഛർദിയും വയറിളക്കവും പടരുന്നു; വില്ലനാകുന്നത് ഇ-കോളി ബാക്ടീരിയയോ?
സ്വന്തം ലേഖകൻ: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ 350 പേർ ഛർദിയും വയറിളക്കവുമായി ചികിത്സ തേടിയ സംഭവത്തിന് പിന്നിലെ വില്ലൻ ഇ-കോളി ബാക്ടീരിയയെന്ന് സംശയം. 15 ടവറുകളിലെ 1268 ഫ്ലാറ്റുകളിലായി 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും …
യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്; സംഭവം ബാംഗ്ലൂർ-സാൻ ഫ്രാൻസിസ്‌കോ വിമാനത്തിൽ
യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്; സംഭവം ബാംഗ്ലൂർ-സാൻ ഫ്രാൻസിസ്‌കോ വിമാനത്തിൽ
സ്വന്തം ലേഖകൻ: യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയതിൽ പ്രതികരിച്ച് എയർ ഇന്ത്യ. കേറ്ററിംഗ് കമ്പനിയിൽ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്‌സിപീരിയൻസ് ഓഫീസർ രാജേഷ് ദോഗ്‌റ അറിയിച്ചു. പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തിൽ ഉൾപ്പെട്ടതാണെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. ബാംഗ്ലൂർ-സാൻ ഫ്രാൻസിസ്‌കോ …
ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യത; ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നു
ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യത; ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നു
സ്വന്തം ലേഖകൻ: മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുന്ന അപൂർവ ബാക്ടീരിയ ജപ്പാനിൽ പടരുന്നെന്ന് റിപ്പോർ‌ട്ട്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഇതുമൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന രോഗം കഴിഞ്ഞ വർഷം ആകെ 941 പേരെയാണ് …
ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം; മരണം 15 ആയി
ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം; മരണം 15 ആയി
സ്വന്തം ലേഖകൻ: പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽ 50 പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരും ഉൾപ്പെടുന്നു. കാഞ്ചൻജംഗ എക്‌സ്പ്രസിലെ ഗാർഡും അപകടത്തിൽ മരിച്ചു. ട്രെയിനിന്റെ പിന്നിൽ വന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രംഗപാണി റെയിൽവേ …