1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓൺലൈനിൽ രാജ്യാന്തര സമ്മേളനം; ചിരി പടർത്തി യുഎഇ മന്ത്രിയുടെ മകന്റെ വരവ്
ഓൺലൈനിൽ രാജ്യാന്തര സമ്മേളനം; ചിരി പടർത്തി യുഎഇ മന്ത്രിയുടെ മകന്റെ വരവ്
സ്വന്തം ലേഖകൻ: രാജ്യാന്തര വെർച്വൽ സമ്മേളനത്തിൽ പങ്കെടുക്കവെ യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയുടെ അരികിൽ മകൻ ഹസാ വന്നുനിന്നത് രസമുള്ള കാഴ്ചയായി. യെമന് സഹായം നൽകുന്നതു സംബന്ധമായുള്ള വിഡിയോ കോൺഫറൻസിൽ ലോക നേതാക്കളുമായി മന്ത്രി സംവദിച്ചുകൊണ്ടിരിക്കെയായിരുന്നു മനോഹരമായ ഇൗ രംഗം. ലോക നേതാക്കള്‍ ഇത് ആസ്വദിക്കുകയും ചെയ്തു. മകൻ വന്നുനിന്നപ്പോൾ അവർ …
പഴത്തിൽ സ്ഫോടകവസ്തു നിറച്ചു നൽകി; വായും നാവും തകർന്ന് ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം
പഴത്തിൽ സ്ഫോടകവസ്തു നിറച്ചു നൽകി; വായും നാവും തകർന്ന് ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ലോകമെങ്ങും മനുഷ്യവംശം ഇതുവരെ കാണാത്ത വിധം നിലനിൽപ്പിനായി ഒരു സൂക്ഷജീവിയുമായി ഏറ്റുമുട്ടുമ്പോഴും മനുഷ്യന്റെ സജമായ ക്രൂരതയ്ക്ക് കുറവില്ല. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായും നാവും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടാനയ്ക്ക് പൈനാപ്പിളിലോ മറ്റേതെങ്കിലും പഴത്തിലോ സ്ഫോടകവസ്തു നിറച്ചു നല്‍കിയതാകാമെന്നാണു വിലയിരുത്തൽ. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുഖത്തെ …
മലപ്പുറത്ത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കാൻ വാട്സാപ് ഗ്രൂപ്; അംഗങ്ങൾ കുടുങ്ങും
മലപ്പുറത്ത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കാൻ വാട്സാപ് ഗ്രൂപ്; അംഗങ്ങൾ കുടുങ്ങും
സ്വന്തം ലേഖകൻ: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച വാട്‌സാപ്പ് ഗ്രൂപ്പിനെ സംബന്ധിച്ചുള്ള അന്വേഷണം പോലീസ് വ്യാപിപ്പിക്കുന്നു. ആചാരവെടി എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ മിക്ക അംഗങ്ങളും ഉടന്‍ വലയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഗ്രൂപ്പിന്റെ അഡ്മിനായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ത്(21), അംഗങ്ങളായ ആലങ്കോട് സ്വദേശി രാഗേഷ്(40), താനൂര്‍ ഉണ്ണ്യാല്‍ സ്വദേശി അബ്ദുള്‍ നാസര്‍(25) എന്നിവരെ കഴിഞ്ഞദിവസം …
“മിയയുടെ ജീവിത നായകനാകാൻ അശ്വിൻ,” നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം
“മിയയുടെ ജീവിത നായകനാകാൻ അശ്വിൻ,” നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം
സ്വന്തം ലേഖകൻ: നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നതു മുതൽ വിവാഹ നിശ്ചയ ചടങ്ങിൽനിന്നുളള ചിത്രങ്ങൾക്കായി തിരയുകയായിരുന്നു സോഷ്യൽ മീഡിയ. കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ എന്നാണ് വാർത്തകൾ. കൺസ്ട്രഷൻ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നുമാണ് സൂചനകൾ. വിവാഹനിശ്ചയത്തിന്റെ തിയതി ഇരുകുടുംബങ്ങളും നേരത്തെ …
“കറുപ്പ് നിറത്തിന്റെ പേരിൽ ഞാനും തഴയപ്പെട്ടു,” ക്രിക്കറ്റിലും വർണ്ണവെറിയന്മാർ ഉണ്ടെന്ന് ക്രിസ് ഗെയ്ൽ
“കറുപ്പ് നിറത്തിന്റെ പേരിൽ ഞാനും തഴയപ്പെട്ടു,” ക്രിക്കറ്റിലും വർണ്ണവെറിയന്മാർ ഉണ്ടെന്ന് ക്രിസ് ഗെയ്ൽ
സ്വന്തം ലേഖകൻ: ക്രിക്കറ്റിലും വംശീയത നിലനിൽക്കുന്നുണ്ടെന്ന് വെസ്റ്റ് ഇൻഡീസിന്റെ വെട്ടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ പറയുന്നു. അമേരിക്കയിൽ പൊലീസിന്റെ പീഡനത്തിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ പ്രതിഷേധം അറിയിക്കുന്നതിനിടയിലാണ് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ഗെയ്ൽ വെളിപ്പെടുത്തൽ നടത്തിയത്. സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഗെയ്ൽ തന്റെ അമർഷം വ്യക്തമാക്കിയത്. രൂക്ഷമായ …
ഓൺലൈൻ ക്ലാസുകളെടുത്ത അധ്യാപകരെ അപമാനിച്ച് ട്രോളുകൾ; കർശന നടപടിയെന്ന് പോലീസ്
ഓൺലൈൻ ക്ലാസുകളെടുത്ത അധ്യാപകരെ അപമാനിച്ച് ട്രോളുകൾ; കർശന നടപടിയെന്ന് പോലീസ്
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍, ടെലിവിഷന്‍ ക്ലാസുകള്‍ അവതരിപ്പിച്ച അധ്യാപകര്‍ക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. അധ്യാപകരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ചെയ്യുന്നവര്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. വിക്ടേഴ്‌സ് ചാനലില്‍ ജൂണ്‍ ഒന്നിന് പഠിപ്പിക്കാനെത്തിയ അധ്യാപകരെ അവഹേളിക്കുന്ന രീതിയില്‍ …
അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി; മണിക്കൂറില്‍ 120 കിമീ വേഗം; ജാഗ്രത
അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി; മണിക്കൂറില്‍ 120 കിമീ  വേഗം; ജാഗ്രത
സ്വന്തം ലേഖകൻ: തീവ്ര ന്യൂനമര്‍ദ്ദം അറബിക്കടലില്‍ നിസര്‍ഗ ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ വൈകുന്നേരത്തോടെ നിസര്‍ഗ വടക്കന്‍ മഹാരാഷ്ട്രയുടെ തീരം തൊടും. ഗോവയ്ക്കും മുംബൈയ്ക്കും ഇടയില്‍ കടലിലായിരുന്നു ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ 120 കിലോ മീറ്റര്‍ …
ലോക്ക്ഡൌൺ മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക
ലോക്ക്ഡൌൺ മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക
സ്വന്തം ലേഖകൻ: നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക റൂട്ട്‌സ്. പ്രവാസികൾക്ക് 5000 രൂപ നൽകുമെന്നാണ് അറിയിപ്പ്. ഈ മാസം 15 മുതലാണ് ധനസഹായം വിതരണം ചെയ്യുക. ലോക്ക്ഡൌൺ മൂലം നാട്ടിൽ കുടുങ്ങിയവർ, വീസ കാലാവധി കഴിഞ്ഞവർ എന്നിവർക്കാണ് സഹായം നൽകുക. പ്രവാസികളുടെ നാട്ടിലെ അക്കൗണ്ടിലാണ് പണം നൽകുന്നത്. സത്യവാങ്മൂലം നൽകിയാൽ ബന്ധുക്കളുടെ അക്കൗണ്ടിലും …
ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള 20,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള 20,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകൻ: ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 20,000 കോടി രൂപയുടെ പാക്കേജിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വായ്പാ പദ്ധതിയിലൂടെ രണ്ട് ലക്ഷം സംരംഭകര്‍ക്ക് ഗുണം ലഭിക്കും. ജിഡിപി നിരക്ക് 3.5 ശതമാനത്തിലേക്ക് കഴിഞ്ഞ പാദത്തിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് …
കേരള തീരം തൊട്ട് മൺസൂൺ; ഇനി നാലു മാസം മഴക്കാലം; അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത
കേരള തീരം തൊട്ട് മൺസൂൺ; ഇനി നാലു മാസം മഴക്കാലം; അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത
സ്വന്തം ലേഖകൻ: കേരളത്തില്‍ കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ നാല് മാസം നീണ്ടുനില്‍ക്കുന്ന മഴക്കാലത്തിന് തുടക്കമായിരിക്കുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷമെത്തുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാവും. സാധാരണ നിലയിലുള്ള മഴയാണ് ഈ കാലവര്‍ഷത്തിലും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സ്വകാര്യ …