സ്വന്തം ലേഖകൻ: യുഎഇയിലെ കോവിഡ്-19 പ്രതിരോധത്തിനായി കേരളത്തില്‍ നിന്നും 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട സംഘം രാവിലെയാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ് എയര്‍വേയ്‌സിന്റെ ചാർട്ടേഡ് വിമാനത്തിലാണ് സംഘമെത്തിയത്. അത്യാഹിത പരിചരണത്തില്‍ പ്രാവീണ്യമുള്ള നഴ്‌സുമാരും ഡോക്ടറും പാരാമെഡിക്കല്‍ വിദഗ്ധരും അടക്കമുള്ള സംഘമാണ് എത്തിയത്. ഇവരില്‍ …
സ്വന്തം ലേഖകൻ: ആഭ്യന്തര വിമാനസർവീസ് മേയ് 25 മുതൽ ആരംഭിക്കുമെന്ന് വ്യോമഗതാഗത മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഉറപ്പാക്കിയശേഷമായിരിക്കും പ്രവർത്തനം. എല്ലാ വിമാനത്താവളങ്ങളെയും വിമാന കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ വ്യോമഗതാഗത മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്. ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല,. കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് . മലപ്പുറം – 3, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ഒരോന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് …
സ്വന്തം ലേഖകൻ: കോവിഡ് കാലമാണ്, സാമൂഹിക അകലവും സുരക്ഷാ മുന്‍കരുതലുകളുമൊക്കെയാണ് ചർച്ചകളിൽ നിറയുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികൾ പോലും പ്രിയപ്പെട്ടവരെ കാണാനും അടുത്തിരിക്കാനും ക്വാറന്റീൻ കഴിയും വരെ കാത്തിരിക്കുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എങ്ങനെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാം? ഈ ചോദ്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള പത്ത് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഓൺലൈൻ മദ്യ വില്‍പനയ്ക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ നിര്‍മ്മാണം അന്തിമഘട്ടത്തിൽ. കൊച്ചിയിലുള്ള സ്റ്റാർട്ട് അപ് കമ്പനി വികസിപ്പിച്ച ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി ലഭിച്ചാലുടൻ പരീക്ഷണ അടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ പ്രവർത്തിപ്പിച്ച് തുടങ്ങും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആളുകൾക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ കേരളത്തിലെ മദ്യവിൽപ്പന ശാലകളിൽ നിന്നും ബാറുകളിൽ നിന്നും ബിയർ ആൻഡ് വൈൻ …
സ്വന്തം ലേഖകൻ: പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 26 ന് നടക്കുന്ന പരീക്ഷ യാത്രാ വിലക്കുള്ളതിനാല്‍ ഇവിടെ നിന്ന് എഴുതാനാവില്ല. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. “ഗള്‍ഫിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നീറ്റ് ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് സ്വർണപ്പണയ വായ്പ നൽകാൻ കെഎസ്എഫ്ഇ. വിദേശത്തു നിന്നു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒരു ലക്ഷം രൂപയുടെ സ്വർണപ്പണയ വായ്പ നൽകാനാണ് പദ്ധതി. ആദ്യ നാലു മാസം മൂന്നു ശതമാനമാണ് പലിശ. അതിനു ശേഷം സാധാരണ പലിശ നിരക്ക് ഈടാക്കും. നോർക്ക ഐഡിയുള്ള, ജോലി നഷ്ടപ്പെട്ട് എത്തിയ പ്രവാസികൾക്കും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്. ഒരാളുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ലിസ്റ്റിലില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്. തിരുവനന്തപുരം, കണ്ണൂർ – മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസർകോട് – രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു …
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ ഈ നൂറ്റാണ്ടിലെ ആദ്യത്തെ സൂപ്പർ സൈക്ലോണായി ‘ഉംപുൺ’ (Amphan). മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് ബംഗാൾ ഉൾക്കടലിൽ ഈ ചുഴലിക്കൊടുങ്കാറ്റിന്‍റെ വേഗത. ചുഴലിക്കാറ്റുകളുടെ ഗണത്തിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിനെയാണ് സൂപ്പർ സൈക്ലോൺ എന്ന് പറയുന്നത്. അതിവേഗത്തിലാണ് ഉംപുൺ കരുത്താർജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉംപുൺ തീരം തൊടുമെന്നാണ് കണക്കുകൂട്ടൽ. …
സ്വന്തം ലേഖകൻ: ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന പ്രവചനവുമായി ആഗോള നിക്ഷേപക ബാങ്കിങ്ങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. ജൂൺ മുതൽ തുടങ്ങുന്ന രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ 45 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും ഗോൾഡ്മാൻ സാക്സ് പ്രവചിച്ചു. കേന്ദ്ര സർക്കാർ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോൾഡ്മാൻ സാക്സിന്റെ …