സ്വന്തം ലേഖകൻ: രാജ്യത്ത് പാര്‍പ്പിട മേഖലയില്‍ സുരക്ഷാ പരിശോധന ശക്തമാക്കുന്നു. അർധരാത്രിക്ക് ശേഷം എല്ലാ ഗവർണറേറ്റിലും ജനവാസ കേന്ദ്രങ്ങളിലും സുരക്ഷാ ചെക്ക്പോയന്റുകൾ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു സുരക്ഷ കാര്യങ്ങളുടെ അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനിഫിയുടെ മേൽനോട്ടത്തിലായിരിക്കും പരിശോധന. സുരക്ഷ വർധിപ്പിക്കുന്നതിനും നിയമവിരുദ്ധരെ പിടികൂടുന്നതിനുമായി പാർപ്പിട, വാണിജ്യ മേഖലകളുടെ …
സ്വന്തം ലേഖകൻ: ഫിലിപ്പീന്‍സില്‍ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസുഫ് അല്‍ സബാഹ് ഫിലിപ്പൈന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മൈഗ്രന്റ് വര്‍ക്കേഴ്സ് അണ്ടര്‍സെക്രട്ടറി ബെര്‍ണാഡ് ഒലാലിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ‘എക്സ്’ അക്കൗണ്ടിലെ ഔദ്യോഗിക പ്രസ്താവനയില്‍, ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് …
സ്വന്തം ലേഖകൻ: ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ വീണ്ടും തെരഞ്ഞെടുത്തു. ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് ഇത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ബിര്‍ളയെ ഡയസിലേക്ക് ആനയിച്ചു. പ്രധാനമന്ത്രിയാണ് ബിര്‍ളയുടെ പേര് നിര്‍ദേശിച്ചുകൊണ്ടുള്ള ആദ്യ പ്രമേയം അവതരിപ്പിച്ചത്. ഇതിന് …
സ്വന്തം ലേഖകൻ: സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ ഖത്തർ എയർവേസിന് നേട്ടം. മികച്ച എയർലൈനായി ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തു. എട്ടാം തവണയാണ് ഖത്തർ വിമാനക്കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്. ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഖത്തർ എയർവേസിനെ ലോകത്തെ ഏറ്റവും മികച്ച എയർലൈനായി തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂർ എയർലൈനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നേട്ടം. എമിറേറ്റ്‌സാണ് …
സ്വന്തം ലേഖകൻ: ഖത്തറിലെ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ ശൂറ കൗൺസിൽ തീരുമാനം. തിങ്കളാഴ്ച തമീം ബിൻ ഹമദ് ഹാളിൽ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിൻ്റെ അധ്യക്ഷതയിൽ നടന്ന പതിവ് പ്രതിവാര യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈകൊണ്ടത്. ആഭ്യന്തര, വിദേശകാര്യ സമിതി ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിന്റെ …
സ്വന്തം ലേഖകൻ: കുവൈത്തിലെ മംഗഫില്‍ അടുത്തിടെ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം പുറത്തുകൊണ്ടുവന്നത് ഗുരുതരമായ കെട്ടിട നിയമ ലംഘനങ്ങള്‍. മലയാളികള്‍ ഉള്‍പ്പെടെ 50 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തെ തുടര്‍ന്ന് നഗരസഭയുടെയും വൈദ്യുതി-ജല മന്ത്രാലയത്തിന്റെയും മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനകളിലാണ് ഈ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളിലൂടെ ഒരു പ്രാദേശിക പത്രം നടത്തിയ പര്യടനത്തില്‍, …
സ്വന്തം ലേഖകൻ: ചാരവൃത്തി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് ജാമ്യം ലഭിച്ചതായി വിക്കി ലീക്‌സ്. അദ്ദേഹം ഓസ്‌ട്രേലിയയിലേയ്ക്ക് മടങ്ങിയതയായും വിക്കി ലീക്‌സിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തോളം ജയിലില്‍ ചെലവഴിച്ചശേഷമാണ് അസാഞ്ജ് മോചിതനാകുന്നത്. ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ്. യു.എസ്. സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി …
സ്വന്തം ലേഖകൻ: വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനല്‍കാത്തതിനാല്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ വിമാനത്താവളത്തില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബി(29)നെയാണ് എയര്‍ഇന്ത്യയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ലണ്ടനില്‍നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് മകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും ഇത് ചോദ്യംചെയ്തതിലുള്ള പ്രതികാര നടപടിയാണെന്നും യുവാവ് ആരോപിച്ചു. മകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനാല്‍ …
സ്വന്തം ലേഖകൻ: റഷ്യയിലെ ഏറ്റവും ദരിദ്രമായ മേഖലകളിൽ ഒന്നാണ് ഡാഗെസ്ഥാൻ. പ്രധാനമായും മുസ്ലീം വിഭാഗങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ മേഖലയിലെ പുരാതന ജൂത സമൂഹത്തിൻ്റെ ആസ്ഥാനമായ ഡെർബെൻ്റിലെ ജൂതപ്പള്ളിയും ഏറ്റവും വലിയ നഗരവുമായ മഖച്കലയിലെ പോലീസ് പോസ്റ്റുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഫലമായി ജൂതപ്പള്ളിക്ക് തീ പിടിച്ചു. നിയമ ഏജൻസികൾ പറയുന്നതനുസരിച്ച് തോക്കുധാരികൾ “ഒരു …
സ്വന്തം ലേഖകൻ: ആഗോള ആരോഗ്യരംഗത്തിന് വെല്ലുവിളിയായി മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സൂപ്പര്‍ബഗുകള്‍ ഉയര്‍ന്നുകഴിഞ്ഞെന്ന് ആരോഗ്യവിദഗ്ധര്‍. പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ്- 19 മഹാമാരിയെ അതിജീവിക്കാനും അതിനെതിരെ വാക്‌സിന്‍ കണ്ടെത്താനും ലോകത്തിന് സാധിച്ചെങ്കില്‍ ഈ സൂപ്പര്‍ബഗുകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം. ആന്റിബയോട്ടിക്കുകള്‍ക്കും മറ്റ് ആന്റി മൈക്രോബിയല്‍ മരുന്നുകള്‍ക്കും പ്രതിരോധം വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ബഗുകള്‍ ഭയാനകമായ തോതില്‍ പെരുകുകയാണെന്ന് …